File Name
stringlengths
10
10
Text
stringlengths
964
3.51k
Audio
audioduration (s)
60.9
175
Sentiment
stringclasses
5 values
MAL_MSA_01
അവസാനം ഈ സിനിമയിലെ ഡയറി വാങ്ങി വായിക്കുന്ന 10 മിനിറ്റ്, അതാണ് ഈ സിനിമയുടെ ട്വിസ്റ്റ്‌ ആൻഡ് ടേൺ എന്ന് പറയുന്നത്; അതിനുള്ളിൽ മറ്റ് ഉത്തരമുണ്ട്, എന്തിനാണ് അവൾ തിരിച്ചുവന്നത്? എങ്ങനെ വന്നു ,എന്തിനു വേണ്ടി വന്നു, എന്തിനാണ് തിരിച്ചു പോയത്? ഇതൊക്കെ ഇതിനുള്ള ഉത്തരം മൊത്തം ആ ഡയറി വായിക്കുന്ന ആ പത്തു മിനിറ്റിൽ ഉണ്ട്. മൊത്തം ട്വിസ്റ്റ് ആണ്. അപ്പോൾ ക്ലൈമാക്സിൽ നമുക്ക് മനസ്സിലാവുകയുള്ളൂ, എന്തുകൊണ്ടാണ് ഇവൾ ഇങ്ങനെ വന്നത് ഞാൻ കൂടുതൽ പറയുന്നില്ല പറഞ്ഞാൽ നിങ്ങൾക്ക് കാണാനുള്ള ആ ഒരു എക്സൈറ്റ്മെൻറ് നഷ്ടപ്പെടും. അതുകൊണ്ട് ഞാൻ പറയുന്നില്ല ,എന്തായാലും എനിക്ക് ഇഷ്ടപ്പെട്ടത് അവസാനത്തെ 10 മിനിറ്റ് ആണ്. 10 മിനിറ്റ് ഡയറി വായിക്കുന്ന സീൻസ് മാത്രമേ എനിക്കിഷ്ടപ്പെട്ടുള്ളൂ ; അതിൽ ഡയറിയിൽ ഇവരുടെ പ്ലസ് ടു മുതൽക്കുള്ള കാര്യങ്ങൾ പറയുന്നുണ്ട്. ഇവളുടെ വ്യൂവിൽ ഏതാ ഈ പെണ്ണിന്ൻറെ വ്യൂവിൽ പ്ലസ് ടു വരെയുള്ള കാര്യങ്ങൾ പറയുന്നുണ്ട്; അവിടം മുതൽ പറഞ്ഞാലേ കഥ നമുക്ക് മനസ്സിലാവുകയുള്ളൂ അതുകൊണ്ടാണ് അങ്ങനെ അപ്പോൾ അവസാനം ആ ഡയറി വായിക്കുന്നു, സസ്പെൻസ് എല്ലാം പൊളിയുന്നു, നമുക്ക് എല്ലാം മനസ്സിലാക്കുന്നു. ഇത്രയേ ഉള്ളൂ പടം. ഞാനത് എന്താ ഡയറിയിൽ ഉള്ളത് എന്ന് പറയില്ല, പറഞ്ഞിട്ട് കാര്യമില്ല. പറഞ്ഞാലും ചിലപ്പോൾ നിങ്ങൾക്ക് അത് മനസ്സിലാവില്ല. നിങ്ങൾ അത് കണ്ട് മനസ്സിലാക്കുന്നത് ആയിരിക്കും നല്ലത്. അപ്പോൾ ഈ സിനിമയ്ക്ക് വൂട്സ് േടയ്സ് സിനിമാസ് കൊടുക്കുന്ന റേറ്റിംഗ് സെവൻ പോയൻറ് ടു ഔട്ട് ഓഫ് ടെൻ. തീർച്ചയായിട്ടും എല്ലാവരും വാച്ച് ചെയ്യുക. ഒരു ഫീൽ ഗുഡ് മൂവി ആണ്. നമുക്ക് ഓർത്തിരിക്കാൻ ഇഷ്ടപ്പെടുന്ന മൂവീസ് ഇല്ലേ അതിൽ ചേർത്ത് വെക്കാൻ പറ്റുന്ന ഒരു സിനിമയാണ് ആണ് ബി വിത്ത് യു .
Positive
MAL_MSA_02
അലക്സ് അവിടെ ചെന്ന് കഴ്ഞ്ഞിട്ട്, കാര്യങ്ങളും അത് ഞാൻ ഇപ്പോൾ റിവീൽ ചെയ്യുന്നില്ല , പലകാര്യങ്ങളും അലെക്സിനെയും ആ ലേഡിയെയും ചുരുളുകൾ അഴിയുന്നു പോലെഎല്ലാം ട്വിസ്റ്റ് ആഹ് , അവിടം മുതൽ ആദ്യത്തെ ഒരു മുപ്പത് മിനിറ്റു ഇപ്പോൾ ഞാൻ പറഞ്ഞ കാര്യങ്ങൾ ഒക്കെ ആദ്യത്തെ മുപ്പതു മിനിറ്റ് ൽ ഉള്ളതാ . അത് കഴിഞ്ഞ്‌ ആ മോർച്ചറിയിൽ ചെന്ന് കഴിഞ്ഞിട്ട് , പിന്നെ നടക്കുന്നത് മൊത്തം ട്വിസ്റ്റാ , ഫുൾ ട്വിസ്റ്റാ, ഇതിന്റെ ബാക്കി എന്താണെന്നു , എന്നുള്ളതാണ് പടത്തിന്റെ മൊത്തം കഥ . നിങ്ങൾ ആരും പ്രതീക്ഷിക്കാത്ത, ആരും വിചാരിക്കാത്ത ഒരു ട്വിസ്റ്റ് ആൻഡ് സസ്പെൻസ് ആണ് ഇതിന്റെ ക്ലൈമാക്സ്. നിങ്ങൾ എന്തായാലും ഉറപ്പായും വാച്ച് ചെയ്യേണ്ട ഒരു മൂവി ആണ്. ഈ ട്വിസ്റ്റ്കളിഷ്ട്ടപെടുന്ന, അല്ലെങ്കിൽ സസ്പെന്സ്ത്രില്ലറുകൾ ഇഷ്ട്ടപെടുന്ന ആൾക്കാർ ഉണ്ടെങ്കിൽ അവർക്കുവേണ്ടിയുള്ള ഒരു സിനിമ യാണ് ഇത് . ഇത് സ്പാനിഷ് ആണ്, സബ്‌ടൈറ്റിൽ ഒക്കെ നമുക്ക് ഡൗലോഡ് ചെയ്യാം, നിങ്ങൾക്ക് എം.എക്സ് പ്ലയെർ ഒക്കെ സബ്‌ടൈറ്റിൽ സെർച്ച് ചെയ്തു ഡൌൺലോഡ് ചെയ്യാൻ പറ്റും. ഈസി ആയി ഡൌൺലോഡ് ചെയ്യാം. സൊ, ലാംഗ്വേജ്ന്റെ പ്രെശ്നം വരുന്നില്ല. എന്തായാലും ഈപടം ധൈര്യമായി വാച്ച് ചെയ്യാം സൂപ്പർ പടമാണ്. ഒരു അന്യായ ട്വിസ്റ്റും ക്ലൈമാക്സും ഒക്കെയാണ് . ഈ പടത്തിന് വുഡ്‌സ് ഡേയ്സ് സിനിമാസ് കൊടുക്കുന്ന റേറ്റിംഗ് സെവൻ പോയിന്റ് ഫൈവ് ഔട്ട് ഓഫ് ടെൻ.
Positive
MAL_MSA_03
ഒന്നും മനസിലാവുന്നില്ല ല്ലേ? ഇത് കണ്ടപ്പോൾ എനിക്കും ഒന്നും മനസിലായില്ല. ഇത്കഴിഞ്ഞ് എന്തൊക്കെ സംഭവിക്കുന്നു, ഇതിൻ്റെ ക്ലൈമാക്സ് എങ്ങനെ ആയിരിക്കും , എന്തിനാണ് ഇവൻ പതിനഞ്ചു വര്ഷം കിടന്നത് , ഇത് കഴിഞ്ഞിട്ട്, ഇവനെ എന്തിനാണ് വെളിയിൽ വിട്ടത് എന്നുള്ള ഒരു ചോദ്യം കൂടി ഉണ്ട്, വെളിയിൽ വിട്ടു കഴിഞ്ഞിട്ട് ഒരു സംഭവം നടക്കുന്നുണ്ട് , ആ സംഭവം എന്തിനാണ് ഇവനെ കൊണ്ട് ചെയ്യിപ്പിച്ചത്. ഇതൊക്കെ വില്ലൻ ചെയ്യിപ്പിച്ച കാര്യമാ , വില്ലൻ എന്തിനാണ് ചെയ്യിപ്പിച്ചത്. എന്ന് ക്ലൈമാക്സ്ൽ മനസിലാവും. അപ്പൊ ഇവ്വന് ആ വില്ലനെ കണ്ടുമുട്ടി അത് കഴിഞ്ഞിട്ട് ഉള്ള കൊറേ കാര്യങ്ങൾ , എന്തിനാണ് ഇവൻ കിടന്നിരുന്നത് എന്നതിനുള്ള മൊത്തം കഥ. ഇത് കൊറിയയിൽ വൻ ഹിറ്റായിട്ടുള്ള ഒരു സിനിമയാണ്. ഇതിൻ്റെ ഡയറക്ടർ , പാർഷ്യ എന്ന് പറയുന്ന ഡയറക്ടർ , അദ്ദേഹം വലിയ ഒരു ഡയറക്ടർ ആണ് , ഒരുപാട് അവാർഡ്‌സ് ഒക്കെ വാരിക്കൂട്ടിയ ഒരു സിനിമയാണ്. അപ്പോൾ ഈ പടം എന്തായാലും മിസ് ആവാതെ വാച്ച് ചെയ്യണം. ഉറപ്പായും നിങ്ങള്ക്ക് ഇഷ്ടപെടും ക്ലൈമാക്സ് ഒരു ഒന്നൊന്നര ക്ലൈമാക്സ് ആണ്. എന്തായാലും വാച് ചെയുക ഇ ഒരു പടത്തിന് വുഡ്‌സ് ഡേയ്സ് സിനിമാസ് കൊടുക്കുന്ന റേറ്റിംഗ് സെവൻ പോയിന്റ് എയ്റ്റ് ഔട്ട് ഓഫ് ടെൻ .
Positive
MAL_MSA_04
നമ്മുടെ ഹീറോയിന് ഒരാളെ ഭയങ്കര ഇഷ്ടമാണ്. അവരുടെ കൂടെ ആ കാലഘട്ടത്തിൽ ജീവിക്കുന്ന ഒരാളെ ഭയങ്കര ഇഷ്ടമാണ് ഓക്കേ അത് ഇവരോട് പറയുന്നുണ്ട്. നമ്മളുടെ ഹീറോയോട് പറയുന്നുണ്ട്; എനിക്ക് ഇങ്ങനെ ഒരാളെ ഭയങ്കര ഇഷ്ടമാണ്, കല്യാണം കഴിക്കണം, ഇങ്ങനെയൊക്കെ പറയുന്നുണ്ട്. ഇത് കഴിഞ്ഞ് ക്ലൈമാക്സിനോട് അടുക്കുമ്പോൾ ഒരു ട്വിസ്റ്റ് ഉണ്ട്, ആ ട്വിസ്റ്റ് എന്താണെന്ന് ഞാൻ പറയുന്നില്ല. ഇവൻ പറയുന്ന ഒരു കാര്യമാണ് ആ ട്വിസ്റ്റ്. രണ്ടായിരത്തിലെ ജീവിക്കുന്ന പറയുന്ന ആ ഒരു കാര്യം ആണ് ട്വിസ്റ്റ്. അതുകഴിഞ്ഞ് എന്തൊക്കെ സംഭവിക്കുന്നു, എങ്ങനെയാണ് ഇതിൻറെ ഒരു അവസാനം, എന്നതാണ് ഈ പടത്തിൻറെ ബാക്കി ഒരു കഥ .ഇന്ട്രെസ്റ്റിംഗ് ആയിട്ടുള്ള ഒരു പടമാണ്. ഐ എം പി ഒക്കെ ഈ പടത്തിന് 7.7 ഒക്കെ റേറ്റിംഗ് കൊടുത്തിട്ടുള്ള ഒരു പടമാണ്. മാത്രമല്ല അന്ന് ഒരുപാട് യുഎസ് ഡോളേഴ്‌സ് കളക്ട് ചെയ്ത പടമാണ്. രണ്ടായിരത്തിൽ കളക്ട് ചെയ്ത പടമാണ്. തീർച്ചയായിട്ടും ഇന്ട്രെസ്റ്റിംഗ് ആയിട്ടുള്ള മൂവിയാണ്. ഇങ്ങനത്തെ ടൈം ട്രാവൽ മൂവി ഒക്കെ ഇഷ്‌ട്ടപെടുന്നവർക്ക് പറ്റുന്ന ഒരു സിനിമയാണ്. ഈ സിനിമയ്ക്ക് വൂട്സ് ഡേയ്സ് സിനിമാസ് കൊടുക്കുന്ന റേറ്റിംഗ് 7.2 ഔട്ട് ഓഫ് 10 ആണ് .
Positive
MAL_MSA_05
നമ്മൾ അയക്കുന്ന കാര്യങ്ങൾക്ക് എന്ത് സേഫ്റ്റി ആണെന്ന്, ഈ സിനിമ കാണുമ്പോൾ, എത്ര മാത്രം സുരക്ഷിതമാണ് എന്ന് ഈ സിനിമ കണ്ടു കഴിയുമ്പോൾ നമുക്ക് മനസിലാകും . അത്രക്ക് ഡേഞ്ചർ ആയിട്ടാണ് ഈ സിനിമയിലൂടെ നമുക്ക് ഈ ഡാറ്റ സേഫ്റ്റിയുടെ കാര്യങ്ങൾ കാണിച്ചു കൊണ്ടിരിക്കുന്നത് . ഈ സിനിമയുടെ പ്രധാനപ്പെട്ട കഥാപാത്രത്തിന്റെ ബാക്ക്ഗ്രൗണ്ട് ലേക്ക് വന്നു കഴിഞ്ഞാൽ, യൂഷ്വൽ ക്ളീഷേ ഇതിലും ഫീൽ ചെയുന്നുണ്ട് . ഒരു ട്രാജഡി ഫാമിലിയിൽ നിന്നും വരുന്നു , റിയൽ ലൈഫ് ൽ വളരെ ലോസർ ആയിട്ടുള്ള ഒരു ആൾ. സമൂഹത്തിനു മുന്നിൽ താൻ ആരൊ ഒക്കെയാണ് എന്ന് പ്രൂവ് ചെയ്യണം. അതിനു വേണ്ടി അദ്ദേഹം തിരഞ്ഞെടുക്കുന്ന മാർഗം ഒരു നെഗറ്റീവ് സൈഡ് ഉള്ള ഹാക്കിങ്ന്റെ വലിയൊരു ലോകമാണ്. സിനിമയുടെ ഫ്‌ളോ തന്നെ മാറ്റി മറിക്കുന്ന അൺപെക്ടഡ് ആയിട്ടുള്ള ട്വിസ്റ്റ് ആണ് ഹു ആം ഐ യുടെ ഹൈലൈറ്റ് എന്ന് പറയാവുന്നത് . നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള ഒരു ക്ലൈമാക്സ് ലേക്കാണ് സിനിമ എത്തി ച്ചേരുന്നത് . കംപ്യൂട്ടർ ട്രിക്‌സ്നെ കുറിച്ചും കമ്പ്യൂട്ടർ പ്രോഗ്രാമിങ്നെ കുറിച്ചും , ഹാക്കിങ് എന്താണെന്നും അറിയാൻ ക്യൂരിയോസിറ്റി ഉള്ളവർക്കും ഈ സിനിമ വർത്ത് ഫുൾ ആയിട്ടുള്ള വാച്ചിങ് തന്നെയാണ് . അല്ലാത്തവരെ സംബന്ധിച്ചും ഇതൊരു ഡീസന്റ് ആയിട്ടുള്ള ഓപ്ഷൻ തന്നെ ആണ്. പക്ഷെ ചില സീൻ ഒക്കെ , വണ്ടർ അടിക്കുവാനുള്ള സാധ്യതയും വളരെ ഏറെ കൂടുതൽ ആണ് . ഒരു മണിക്കൂറും നാല്പത്തി ആറു മിനിറ്റ് മാണ് ഹു ആം ഐയുടെ ഡ്യൂറേഷൻ വരുന്നത് . ഏലിയാസ് എമ്പറക് , ടോം ചില്ലിങ് , തുടങ്ങിയവരാണ് ഹു ആം ഐ യിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് , ബാരമ്പു ഡോർ ആണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് .
Positive
MAL_MSA_06
ഓവർ ഓൾ കംപയർ ചെയ്യുമ്പോൾ നല്ലൊരു വാച്ചബിൾ ആയിട്ടുള്ള ത്രില്ലിംഗ് ഫിലിം തന്നെയാണ്, സീറ്റ്എഡ്ജ് ത്രില്ലെർ എന്ന് പറയാൻ സാധിക്കില്ല എങ്കിലും, നമുക്ക് പൂർണ്ണമായിട്ടും കണ്ടിരിക്കാവുന്ന സിനിമ തന്നെയാണ്, ഫോറൻസിക് എന്ന മൂവി . ടോവിനോടും മമത മോഹൻദാസ്നൊപ്പം രൺജി പണിക്കർ , പ്രതാപ് പോത്തൻ, സൈജു കുറിപ്പ്, തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട് . പെർഫോമൻസ് നോക്കുകയാണെങ്കിൽ ടോവിനോയുടെയും , മമ്തയുടെയും ഗംഭീരമായ പ്രേകടനം തന്നെ ഫോറൻസിക്ൽ കാണുവാൻ സാധിക്കും . കൂടാതെ സപ്പോർട്ടിങ് റോളിൽ വന്നവർ എല്ലാം അവരവരുടെ റോളുകൾ ഭംഗിയായി ഫോറൻസിക്ൽ ചെയ്തു വച്ചിട്ടുണ്ട് . സംവിധായകർ ആയ അഖിൽ പോളും , അലക്സ് ഘാനും തന്നെ ആണ് ചിത്രത്തിന്റെ കഥയും, തിരക്കഥയും, സംവിധാനവും, സംഭാഷണവും എല്ലാം നിർവഹിച്ചിട്ടുള്ളത് . മേക്കിങ് ഒക്കെ എടുത്തു പറയേണ്ടവ തന്നെ ആണ്. വളരെ മികച്ച രീതിയിൽ തന്നെ അവരുടെ സംവിധാന ഡബ്യു വളരെ മനോഹരആക്കിയിട്ടുണ്ട് ; അതുപോലെ പ്രത്യേക പരാമർശം നൽകേണ്ടത് ഇതിന്റെ മ്യൂസിക് ഹാൻഡിൽ ചെയ്തിട്ടുള്ള ജൈക്സ് ബിജോ ആണ് , സ്റ്റാർട്ടിങ് മുതൽ അവസാനം വരെ ആ ഒരു ത്രില്ലിംഗ് എലമെന്റ് നിലനിർത്തി കൊണ്ട് പോകുവാൻ ബി.ജി.എം വഹിച്ച പങ്ക് വളരെ വലുതായിരുന്നു. ഇതിന്റെ സിനിമാട്ടോഗ്രഫി വഹിച്ചിട്ടുള്ളത് അഖിൽ ജോർജ് ആണ്, തൻറെ പോർഷൻസ് വളരെ മനോഹരമായി തന്നെ അഖിൽ ജോർജും കൈകാര്യം ചെയ്തിട്ടുണ്ട് തുടർ പരാജയങ്ങളുടെ വരൾച്ചയിൽ നിന്നും ടോവിനോ തോമസിനെ ഫോറൻസിക് എന്ന സിനിമ രക്ഷിക്കും, എന്ന് തന്നെ ഈ അവസരത്തിൽ ഞാൻ പ്രധീക്ഷിക്കുന്നു.
Positive
MAL_MSA_07
ഹാച്ചിക്കോ ഒരു പെയിൻഫുൾ എക്സ്‌സ്പീരിയൻസ് തന്നെ ആയിരുന്നു. പെറ്റ്റ്ലവേർസ് നിർബന്ധമായും ഈ സിനിമ കാണണം എന്ന് തന്നെ ആണ് എനിക്ക് പറയുവാൻ ഉള്ളത്. നിങ്ങളെ ഒരുപാട് മോട്ടിവേറ്റ് ചെയുന്ന എലമെൻ്റ്സ് ഈ സിനിമയിൽ ഉണ്ട്. നമുക്ക് ഒരുപാട് ഇൻസ്പിറേഷൻ കിട്ടും ഈ സിനിമ കാണുമ്പോൾ. പെറ്റ്ലവേഴ്സ്നെ പറ്റി പറയുകയാണെങ്കില്. കൈനീട്ടോ ശിനോഡ ആണ് ഹാച്ചിക്കോയുടെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്. സജിറോ കുയമായാണ് ഹാച്ചിക്കോ സംവിധാനം ചെയ്തിരിക്കുന്നത് . സചിറോ കുയമയുടെ ഒരു മാസ്റ്റർ പീസ് വർക്ക് തന്നെ ആണ് ഹാച്ചിക്കോ എന്ന ഈ ഒരു സിനിമ . നൂറ്റി ഏഴു മിനിറ്റ് റണ്ണിങ് ടൈം ഉള്ള ഹാച്ചിക്കോ എന്ന മൂവി വളരെ ഇൻററസ്റ്റിംഗ് ആയിട്ടാണ് കഥ പറഞ്ഞു പോകുന്നതും, നമ്മളെ സിനിമയിൽ എൻഗേജ് ചെയ്യിപ്പിക്കുന്നതും. രണ്ടായിരത്തി ഒമ്പതിൽ ഹാച്ചിക്കോയ്ക്ക് ഇംഗ്ലീഷിൽ ഒരു അഡാപ്റ്റേഷൻ വന്നിരുന്നു , ഹാച്ചി ദി ഡോഗ് ടെയ്ൽ എന്ന് പറഞ്ഞായിരുന്നു ആ സിനിമ പുറത്തു ഇറങ്ങിയത്. ഫ്രണ്ട് ഷിപ് ട്രസ്റ്റ് ഈ രണ്ടു സബ്‌ജക്ടിനെ വളരെ ഗൗരവത്തോടെ ഈ സിനിമയിൽ അവതരിപ്പിക്കുന്നുണ്ട്. വളരെ ഇൻററസ്റ്റിംഗ് ആയിട്ട് തന്നെ ആണ് ഈ ഒരു വിഷയത്തെ സിനിമയിൽ കൈകാര്യം ചെയ്തിരിക്കുന്നതും . ഹാച്ചിയെ കൂടാതെ ടാസ്‌ക്‌യെ അക്കടെ , കൗരു യജിക്‌സതുടങ്ങിയവരാണ് ഈ സിനിമയിലെ പ്രധാനപ്പെട്ട വേഷങ്ങളെ അവതരിപ്പിക്കുന്നത് .
Positive
MAL_MSA_08
ഫ്രഡ്‌ഡേ ആൽബർട്സ് ആണ് ഡോണ്ട് ബ്രീത്ന്റെ സംവിധാനവും നിർമാണവും നിർവഹിച്ചിരിക്കുന്നത് . സംവിധായകന്റെ ഭാഗത്തു നിന്ന് പറയുകയാണെങ്കിൽ കിടിലൻ ആയിട്ടുള്ളൊരു മേക്കിങ് ഇതിന്റെ ഹൈലൈറ് ആയി പറയാവുന്നതാണ് . ജൈനലേവി , ഗ്ലില്ലെന്മിലറ്റ്, ഡാനിയേൽസോവെറ്റോ, സ്റ്റീഫൻലാക്, തുടങ്ങിയവർ ആണ് ഡോണ്ട് ബ്രീത് ലെ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു മണിക്കൂറും ഇരുപത്തി എട്ടു മിനിറ്റ് മാണ് ഈ സിനിമയുടെ റണ്ണിങ് ടൈം വരുന്നത് . ഒമ്പതേ പോയിന്റ് ഒമ്പത് മില്യൺ യു.എസ് ഡോളറാണ് ഡോണ്ട് ബ്രീത് ന്റെ നിർമാണ ചിലവ് വന്നിരിക്കുന്നത്. പക്ഷെ ബോക്സ് ഓഫീസിൽ നിന്ന് ഈ സിനിമ വാരി കൂട്ടിയത്, നൂറ്റിഅമ്പത്തിഒന്നേ പോയിന്റ് ഒന്ന് യു.എസ് ഡോളർ ആണ് , ബോക്സ് ഓഫീസിൽ അത്ര ഇമ്പാക്ട് ആണ് ഡോണ്ട് ബ്രീത് എന്ന സിനിമ ഉണ്ടാക്കിയിട്ടുള്ളത് . രണ്ടായിരത്തി പതിനാറിൽ തന്നെ ഇതിന്റെ ഒരു സീക്വൽ, സംവിധായകൻ അനൗൺസ് ചെയ്തിരുന്നു. രണ്ടായിരത്തി ഇരുപത്തി ഒന്നിലാണ് ഇതിന്റെ സീക്വൽ പുറത്ത് ഇറങ്ങുന്നത് , സിനിമയുടെ പേര് ഡോണ്ട് ബ്രീത് എഗൈൻ എന്നാണ് . ഈ സിനിമ കണ്ടവർ എന്തായാലും ഇതിന്റെ സെക്കന്റ് പാർട്ട്നായി കട്ട വെയ്റ്റിംഗ് തന്നെ ആയിരിക്കും. അത്രയ്ക്ക് നമ്മളെ ഇന്ട്രെസ്റ്റിംഗ് ചെയ്യിപ്പിക്കുന്ന ഒരു സിനിമയാണ് ഡോണ്ട് ബ്രീത് . ഡോണ്ട് ബ്രീത് എഗൈൻന്റെ ഫോട്ടോഷൂട്ട് ഒക്കെ രണ്ടായിരത്തി ഇരുപത് ഏപ്രിൽ കമ്പ്ലീറ്റ് ആയിരുന്നു . മികച്ചൊരു സീറ്റ് എഡ്ജ് ത്രില്ലെർ കാണാൻ ആഗ്രഹിക്കുന്നവർക്ക് ഡോണ്ട് ബ്രീത് എന്ന സിനിമ ഏറ്റവും മികച്ച ഓപ്ഷൻ തന്നെ ആണ് , ഈ സിനിമ എന്തയാലും നിങ്ങളെ നിരാശരാക്കില്ല. അത്ര എൻഗേജിങ് ആയിട്ടാണ് ഈ ത്രില്ലർ നമ്മളെ കൊണ്ടുപോവുന്നത് തന്നെ .
Highly Positive
MAL_MSA_09
രണ്ടാം പകുതിയേ പറ്റി പറയുമ്പോൾ ഇൻ്റർവെല്ലിനുള്ള ആ ഒരു ട്വിസ്റ്റ് നെ പറ്റിയാണ് യാത്ര , ഞാൻ നേരത്തെ പറഞ്ഞ പോലെ, പ്രേക്ഷകന്റെ ആകാംക്ഷയെ ഇരട്ടിപ്പിക്കുകയാണ് പിന്നീട് അങ്ങോട്ട് എന്ന് നമുക്ക് പറയാം . ഈ സിനിമ സിനിമയിൽ ചെറിയ കുറച്ച് ട്വിസ്റ്റും കാര്യങ്ങളും ഒക്കെ ഉണ്ട്. ചെറുതാണ് എങ്കിൽ കൂടി, അത് പ്രേക്ഷകന് നല്കുന്ന ആനന്ദം വളരെ ഏറെയാണ് എന്ന്തന്നെ പറയാം . പിന്നീട് ഈ സിനിമയുടെ അവസാനഭാഗങ്ങളിലേക്ക്, അതായത് ക്ലൈമാക്സ് ലേക്ക് വരുമ്പോൾ ചിത്രത്തിന്റെ പേര് പറയുമ്പോലെ തന്നെ വളരെ മനോഹരമാക്കി എന്ന് നമുക്ക് പറയാം. അതായത് പ്രേക്ഷകന്റെ ആകംഷ ഏറ്റവും ടോപ്പിലേക്കു എത്തിക്കുകയും , അതുപോലെ തന്നെ പ്രേക്ഷകന്റെ മനസ് സന്തോഷം കൊണ്ട് നിറക്കുവാനും ഈ സിനിമയുടെ ക്ലൈമാക്സ്ന് സാധിച്ചു . പിന്നീട് പറയുമ്പോൾ, വിനീത് ശ്രീനിവാസന്റെ അഭിനയം ഇതിൽ മികച്ചു നിന്നു , അതുപോലെ തന്നെ തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകനെ ഒരു രീതിയിലുമുള്ള ലാഗോ കാര്യങ്ങളോ ഒന്നും അനുഭവ പെടുകയില്ല . എല്ലാംകൂടി നോക്കുമ്പോൾ വളരെ സിമ്പിൾ ആയിട്ടുള്ള സിനിമയാണ് മനോഹരം. പക്ഷെ അതിന്റെ ഇമ്പാക്ട് വളരെ പവർ ഫുൾ ആണ്. പ്രേക്ഷകന് നല്ലൊരു ആസ്വാദന മികവ് നല്കുകയാണ് ഈമനോഹരം എന്ന ചെറിയ ചിത്രം. ഈ ചിത്രം ആർക്കൊക്കെ കാണാം എന്ന് ചോദിച്ചാൽ,എല്ലാ പ്രായക്കാർക്കും, അതുമല്ലെങ്കിൽ എല്ലാവരും കണ്ടിരിക്കേണ്ട ഒരു സിനിമയാണ് മനോഹരം . അതുപോലെ തന്നെ നിങ്ങൾ സിനിമയെ സ്നേഹിക്കുന്ന ഒരു വ്യക്തി ആണെങ്കിൽ തീർച്ചയായും കണ്ടിരിക്കുക. കണ്ടിട്ടില്ല എന്നുണ്ടെങ്കിൽ, നിങ്ങൾ തീർച്ചയായും റിഗ്രെറ് ചെയ്യും എന്ന് നൂറു ശതമാനം ഉറപ്പാണ്,
Highly Positive
MAL_MSA_10
രണ്ടാമത്തെ പകുതിയില്‍ പ്രേക്ഷകനെ ഒരു സെന്റിമെന്റൽ ട്രാക്ക് ലേക്ക് കൊണ്ടു പോകുകയാണ് ഈ ഒരു ചിത്രം. പിന്നീട് ഇതിൽ ചെറിയൊരു ട്വിസ്റ്റും ഈ ഒരു ചിത്രം നൽകുന്നു. ഒരു സ്ലോ പേസ്ൽ മൂവ് ചെയ്യുന്ന ചിത്രമാണ് എടക്കാട് ബെറ്റാലിയൻ സിക്സ്. മൊത്തത്തില്‍ നോക്കുമ്പോൾ, ഒരു ആവറേജ് ചിത്രം ആയിട്ടാണ് എനിക്ക് തോന്നിയത്, കാരണം മനോഹരം ആക്കാവുന്ന പല ഇടങ്ങളിലും ശ്രദ്ധ ചെലുത്താത്ത പോലെ തോന്നി, അതുപോലെ തന്നെ പല കാര്യങ്ങളും സിങ്ക് ആകാത്തത് പോലെ എനിക്ക് തോന്നി. അതുപോലെ തന്നെ ചിത്രത്തിന്റെ ചിലസീനുകളിൽ ക്ലാരിറ്റി നഷ്ടപ്പെട്ടതായിട്ട് എനിക്ക് തോന്നി. ചിത്രത്തിന്റെ ഡയറക്ഷനിൽ ഉണ്ടായ ചില പിഴവുകള്‍ മാറ്റി നിർത്തി കഴിഞ്ഞാൽ, കണ്ടിരിക്കാവുന്ന ഒരു ചിത്രമാണ് എടക്കാട് ബെറ്റാലിയൻ സിക്സ് . ഈ സിനിമ ആർക്കൊക്കെ കാണാം എന്ന് ചോദിച്ചു കഴിഞ്ഞാൽ, എല്ലാവർക്കും കാണാവുന്ന സിനിമ തന്നെ ആണ്. അതുപോലെ തന്നെ യൂത്ത് നോക്കെ കാണേണ്ട ഒരു സിനിമ തന്നെ ആണ്. നേരെത്തെ ഞാൻപറഞ്ഞ പോലെ യൂത്തിൻ്റെ ഇടയിലുള്ള ഡ്രഗ് യൂസിൻ്റെ കാര്യമൊക്കെ ഇതിൽ പറയുന്നുണ്ട്. അപ്പോൾ അങ്ങനെ യൂസ് ചെയുന്ന ആളുകൾ ഉണ്ട് എങ്കിൽ ഇത് കണ്ടു കഴിഞ്ഞാൽ അവർക്ക് അതിൽനിന്നും പിന്തിരിയാനുള്ള ഒരു ചാൻസ് ഉണ്ടാവും. എന്നുതന്നെ ആണ് ഞാൻ വിചാരിക്കുന്നത്. പിന്നെ ഏറ്റവും അവസാനം പോസ്റ്റ് ക്രെഡിട്സ്ൽ നാടിനു വേണ്ടി വീരമൃത്യു വരിച്ച സോൾജിയേഴ്സ്നുവേണ്ടിയിട്ടുള്ള ഒരു ട്രിബ്യുട്ടും ഈസിനിമ നൽകുന്നു.
Neutral
MAL_MSA_11
സൂരാജ് വെഞ്ഞാറമ്മൂട്ൻ്റെ അഭിനയം പല ഇടങ്ങളിലും മികച്ചു നിൽക്കുന്നതായിട്ടു എനിക്ക് തോന്നി , അതുപോലെ തന്നെ നീരജ് മണിയൻപിള്ള രാജുവും വളരെ മനോഹരമായിട്ടു തന്നെ അദ്ദേഹത്തിന്റെ റോൾ കൈകാര്യം ചെയ്തു പറയാം. ചുരുക്കി പറഞ്ഞാൽ ഓരോ അഭിനേതാക്കളും അവരുടെ റോളുകൾ വളരെ നന്നായിട്ട് ചെയുകയും , അതിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടി എന്നും പറയാം . പിന്നെ ഏറ്റവും എടുത്തു പറയേണ്ടത് സിനിമയുടെ ക്ലൈമാക്സ് നല്ലരീതിയിൽ തന്നെ അവർ എടുത്തിട്ടുണ്ട്. അതെ അതിലെ ഒരു ഫീൽ പ്രേക്ഷകൻ എന്നുള്ള നിലയിൽ എനിക്ക് ഉൾക്കൊള്ളുവാൻ സാധിച്ചു. സിനിമ കണ്ടു കഴിഞ്ഞപ്പോൾ നിറ കണ്ണുകളോട്ടുകൂടിയാണ് ഞാൻ എണീറ്റത്. ഇത് വെറുതെ പറയുന്നതല്ല. ഓരോ പ്രേക്ഷകനും ആ സിനിമ കണ്ട് ഇറങ്ങുമ്പോളെക്കും എന്തായാലും ഇങ്ങനെ ഒരു അനുഭൂതി ഉണ്ടായിരിക്കും. കാരണം, അത്രയും നല്ലൊരു അഭിനയമാണ് ആ സിനിമയിൽ ഓരോ വ്യക്തികളും കാഴ്ച വചത്. ആ ഒരു അഭിനയം പ്രേക്ഷകരുടെ മനസ്സിൽ ഉൾക്കൊണ്ടു എന്നുള്ളതിന്റെ തെളിവാണ് സിനിമയുടെ അവസാനം പ്രേക്ഷകന് ഉണ്ടാവുന്ന ആ ഒരു കണ്ണുനീർ. ഈ സിനിമ ഞാൻ കണ്ടില്ലായിരുന്നെങ്കിൽ തീർത്തും അത് ഒരു നഷ്ടമായി പോയേനെ. അത്രക്കും നല്ലൊരു ചിത്രമാണ് അത്. തീർച്ചയായും നിങ്ങൾ കുടുംബ സമേതം പോയി കാണേണ്ട ഒരു സിനിമയാണ് , ഇത് ഗപ്പി പോലെ മറ്റൊരു ടോറൻറ് ഹിറ്റ് ആവാതെ ഇരിക്കാൻ എല്ലാവരും തിയേറ്ററിൽ തന്നെ പോയി കണ്ടു നോക്കേണ്ടതാണ്. അത്രക്കും നല്ലൊരു ചിത്രമാണ് നിങ്ങൾക്ക് തീർച്ചയായും ഇത് ഇഷ്ടമാകും .
Highly Positive
MAL_MSA_12
പാട്ടിനെ ഒരു പാട് സ്നേഹിക്കുന്ന, ഗാനങ്ങളെ ഒരുപാട് സ്നേഹിക്കുന്ന ഒരു വ്യക്തി. ഇത്രയും വർഷത്തെ എക്സ്സ്‌പീരിയൻസും അതുപോലെ, കഴിവ് ഉണ്ടായിരുന്നിട്ടു കൂടിയും, അദ്ദേഹത്തിന് ഇതുവരെ ഒരു സിനിമയിൽ പാടുവാനായിട്ടു സാധിച്ചില്ല. എന്നിരുന്നാലും, ഉല്ലാസ് അദ്ദേഹത്തിന് ഒരു നല്ല കാലം വരും എന്നുള്ള രീതിയിൽ മുന്നോട്ടു പോയി കൊണ്ടിരിക്കുകയാണ്. അങ്ങനെ പോയി കൊണ്ടിരിക്കുന്ന നമ്മളുടെ ഉല്ലാസിന്റെ ജീവിതത്തിലേക്ക് പെട്ടന്നൊരു പ്രശ്നം ഉണ്ടാവുന്നു. അതായത് നമ്മളുടെ ഉല്ലാസിന്റെ കൂടെ പോയികൊണ്ടിരിക്കുന്ന മൂന്നു പ്രധാനപ്പെട്ട സ്ത്രീ കഥ പാത്രങ്ങൾ കാരണമാണ് ഈ പ്രശ്നങ്ങൾ ഒക്കെ ഉണ്ടാവുന്നത്. അതിനുശേഷം പിനീട് അത് എങ്ങനെ പരിഹരിക്കും , അത് എങ്ങനെ ആയിതീരും , എന്താകും എന്നൊക്കെ ഒരു ആകംഷ കൊടുക്കുകയാണ് ചിത്രം. ചിത്രത്തിനെ ആദ്യ പകുതിയേ പറ്റി പറയുമ്പോൾ ഉല്ലാസ് എന്ന് പറയുന്ന സാധാരണക്കാരിൽ സാധാരണക്കാരനായ ഒരു വ്യക്തി, അദ്ദേഹത്തിന്റെ കുടുംബത്തെ പറ്റിയും , അതുപോലെ തന്നെ ഒരുവലിയ ഗായകനായി തീരുവാനുള്ള അദ്ദേഹത്തിന്റെ ഒരു ആഗ്രഹങ്ങളും, കാര്യങ്ങളും , ഒക്കെ നമുക്കെ കാണുവാൻ സാധിക്കുന്നു . അതുപോലെ തന്നെ വലുതല്ല എന്നിരുന്നാൽ കൂടിയും ചെറിയചെറിയ കോമഡി രംഗങ്ങൾ ഫസ്റ്റ് ഹാഫ് ൽ നിന്നും നമുക്ക് ലഭിക്കുന്നുണ്ട് . അതുപോലെ തന്നെ സുരേഷ് കൃഷ്ണയുടെ റോൾ വളരെ നല്ലതായിരുന്നു. ചെറിയ തോതിൽ ആണെങ്കിൽകൂടിയും ചെറിയ നർമ്മങ്ങൾ പ്രേക്ഷകന് നല്കുവാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട് . സാധാരണ ജീവിതം നയിച്ചുകൊണ്ടിരുന്ന നമ്മളുടെ ഉല്ലാസ് നടന്നു നീങ്ങിയത് പിന്നീട് വലിയൊരു പ്രശ്നത്തിലേക്കു ആണ് , അങ്ങനെ ഇൻ്റർവെൽ ആവുമ്പോളേക്കും , ചെറിയൊരു ട്വിസ്റ്റും പ്രേക്ഷകന് കൊടുക്കുന്നുണ്ട് . ആ ഒരു ട്വിസ്റ്റ്ലൂടെ പ്രേക്ഷകന്റെ ആകാംഷ വർധിപ്പിക്കുകയും ചെയ്തു എന്ന് പറയാം . രണ്ടാം പകുതിയിലേക്കു പോകുമ്പോളേക്കും, ചിത്രം പൂർണമായും കഥയിലേക്ക്‌ ഇറങ്ങിയിരിക്കുകയാണ്. ആ ഒരു പ്രേശ്നത്തെ ഫോക്കസ്ചെയ്തിട്ടാണ് പിന്നീട് സിനിമ മുന്നോട്ടു പോവുന്നത്. ഇങ്ങനെ പോവുമ്പോൾ പ്രേക്ഷകന് നല്ലൊരു ആകംഷ കൊടുത്തു എന്ന് നമുക്ക് പറയാം . സീരിയസ് ആയിട്ടുള്ള മാറ്റർ ആണ് എന്നിരുന്നാൽകൂടിയും , അത് കൊണ്ട് പോകുന്ന രീതിയും , അത് പിന്നീട് എത്തുന്ന രീതിയും വളരെ വ്യത്യാസമായിട്ടുള്ളതായിരുന്നു . രണ്ടാം പകുതിയിൽ ഈ സിനിമയിൽ ഇടക്കിടക്ക് ചെറിയ ട്വിസ്റ്റും കാര്യങ്ങളും കാണിക്കുന്നുണ്ട് , അതുപോലെ തന്നെ ഒരു ചെറിയ ടിസ്റ്റോടുകൂടിയാണ് സിനിമ അവസാനിക്കുന്നത് . ചിത്രം കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകന് ഇനി എന്താവും, അല്ലെങ്കിൽ ഇനി എന്തായി തീരും എന്നൊക്കെ ചെറിയ രീതിയിൽ ഗെസ്സ് ചെയ്യാൻ പറ്റുമെങ്ങിലും , അത് എടുത്തിരിക്കുന്ന രീതിയും, അതുപോലെ തന്നെ അത് പ്രേക്ഷകന്റെ മുന്നിൽ പ്രസൻ്റ് ചെയ്തിരിക്കുന്ന രീതിയും മനോഹരമായിട്ടുണ്ട് എന്ന്പറയാം . പിന്നീട്, ആദ്യപകുതിയിലും പിന്നീട് രണ്ടാം പകുതിയുടെ തുടക്കത്തിലും ചെറിയ തോതിലുഉള്ള ലാഗ് അനുഭവപ്പെട്ടു. ഈ ഒരു സിനിമ നല്ലൊരു മെസ്സേജും അതുപോലെ തന്നെ നല്ലൊരു വാർണിംഗും , നമ്മുടെ ജുഡിഷ്യറിക്കും അതുപോലെ തന്നെ സൊസൈറ്റിക്കും നല്കുന്നുണ്ട്. അത് ഞാൻ ഇവിടെ പറയുന്നില്ല പറഞ്ഞു കഴിഞ്ഞാൽ അത് ചെറിയ ഒരു സ്പോയ്‌ലർ ആവും. അതുപോലെ തന്നെ നിങ്ങൾ സിനിമ കാണുമ്പോൾ ആസ്വാദനത്തെയും ബാധിക്കും. പിന്നീട നോക്കുമ്പോൾ മമ്മൂട്ടിവളരെ മനോഹരമായി തന്നെ അദ്ദേഹത്തിന്റ റോൾ കൈകാര്യം ചെയ്തിട്ടുണ്ട് . സാധാരണക്കാരനായിട്ടുള്ള കഥാപാത്രമായിട്ട് നമ്മുടെ മുന്നിലേക്ക് മമ്മൂട്ടി വരുമ്പോൾ, അത് കാണുന്ന നമുക്ക് നല്ലൊരു അനുഭൂതി ആണ് ലഭിക്കുന്നത് എന്ന് തീർത്തും പറയാം. അധികം എക്സ്പക്റ്റേഷൻസും കാര്യങ്ങളും ഒന്നുമില്ലാതെ ഈ സിനിമയെ സമീപിക്കുകയാണ് എന്നുണ്ടെങ്കിൽ, തീർച്ചയായിട്ടും നിങ്ങൾക്ക് ഇഷ്ടപെടും. ചുരുക്കി പറഞ്ഞാൽ, ഒരു ഫാമിലി എൻടർട്രയ്‌നർ ആണ് ഗാന ഗന്ധർവ്വൻ .
Positive
MAL_MSA_13
അമൽ നീരദിൻ്റെ സിനിമാട്ടോഗ്രാഫിയും , സുശീൽ ശ്യാമിൻ്റെയും ജാക്സൺ വിജയൻ്റെയും ബാക് ഗ്രൗണ്ട് , റസൂൽ പൂക്കുട്ടിയുടെ സൗണ്ട് മിക്സിങ്ഉം ചേർന്ന് രംഗങ്ങൾ പ്രേക്ഷകരെയും ഒരു ട്രാൻസ് അവസ്ഥയിൽ എത്തിക്കുന്നുണ്ട് ,പ്രത്യേകിച്ചും സിനിമയുടെ ക്ലൈമാക്സ് രംഗങ്ങൾ . സിമ്പിൾ ആയ ഒരു കഥ ആണെങ്കിലും അതിനുള്ളിൽ നിഗൂഢമായ എലെമെന്റ്സ് ഒളിപ്പിക്കുന്നുണ്ടോ എന്നൊരു തോന്നൽ. പ്രേക്ഷകർക്ക് ഈ സിനിമ കണ്ടിറങ്ങുമ്പോൾ കൺഫ്യൂഷൻ ആയി തോന്നിയേക്കാം. സിനിമയുടെ പോരായ്മയും ശക്തിയും ഈ ഒരു എലെമെന്റ് തന്നെ ആവാനും ചാൻസ് ഉണ്ട്. ചില ഇടങ്ങളിലെ ലാഗും സംശയങ്ങളും ഒഴിച്ചാൽ ട്രാൻസ് പൂർണ്ണത ഉള്ള ഒരു സിനിമ തന്നെ ആണ്. വളരെ സെൻസിറ്റീവും റെലവന്റുമായിട്ടുള്ള വിൻസെന്റ് വടക്കൻ്റെ കഥയേ സിനിമ ആക്കുവാൻ അൻവർ റഷീദ് കാണിച്ച ധൈര്യത്തെ എടുത്തു പറയേണ്ടത് തന്നെ ആണ്. ലഹരിയും ലഹരിയുടെ ഉപയോഗത്തെയും സിനിമ കാണിക്കുന്നുണ്ട് എങ്കിലും, സിനിമ പറയാതെ പറയുന്നത് മറ്റൊരു ലഹരിയെ കുറിച്ചാണ്. അപ്പോൾ എനിക്ക് ഓർമ്മ വരുന്നത് ഫിലോസഫർ ആയ കാറൾ മാർക്സിൻ്റെ വാക്കുകൾ ആണ് , റിലീജിയൻ ഈസ് ദി സി ഓഫ് ഓപ്പ്രസ്ഡ് ക്രീച്ചർ ദി ഹാർട്ട് ഓഫ് എ ഹാർട്ട് ലെസ്സ് വേർഡിൽ ആൻഡ് ദി സോൾ ഓഫ് സൗല്ലെസ്സ് കണ്ടിഷൻ ഇറ്റ് ഈസ് ദി ഒപ്പിയും ഓഫ് ദി പീപ്പിൾ . ലഹരി എന്ത് തന്നെ ആയാലും അതിന്റെ വിഭത്തുക്കൾ കാണിക്കുന്ന സോഷ്യൽ റെലവൻസ് ഉള്ള ഒരു സിനിമ ആണ് ട്രാൻസ്. മികച്ച മേക്കിങ്മ്മും കഥ പാത്രങ്ങളും ട്രാൻസ് നെ നല്ല ഒരു സിനിമ ആക്കി മാറ്റുന്നുണ്ട്.
Positive
MAL_MSA_14
ഓപ്പൺആയിട്ടുള്ള എൻഡിങ് ആണ് ഈ സീരിസ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. പക്ഷെ അത് എത്രത്തോളം സാറ്റിസ്‌ഫൈ ചെയുന്നു എന്നുള്ളത് നിങ്ങൾ കണ്ടു തന്നെ മനസിലാക്കണം . വ്യക്തിപരമായി എനിക്ക് ഒട്ടും സാറ്റിസ്‌ഫൈഡ് അല്ല ആ സീരീസ്ന്റെ ക്ലൈമാക്സ് സീനുകൾ. മാത്രമല്ല ക്ലൈമാക്സ് സീനിനോട് അടുക്കുo തോറും ഒരുപാട് ലാഗ് അടിക്കുന്നതായി എനിക്ക് തോന്നുന്നുണ്ട്, ഒരു പക്ഷെ സീസൺ ടു വിനു വേണ്ടി ആവാം ഇങ്ങനെ ഒരു ഓപ്പൺ ആയിട്ടുള്ള എൻഡിങ് അവർ കൊടുത്തിരിക്കുന്നത്. പക്ഷെ സീരീസ് റിലീസ് ആയി നാല് വർഷമായിട്ടും അതിനെ കുറിച്ച ഒരു സൂചന പോലുമില്ല അപ്പോൾ ക്ലൈമാക്സ്നെ കുറിച്ച് പറയുകയാണെങ്കിൽ ഈ സീരീസ് ന്റെ ക്ലൈമാക്സ് ഒരു ആവറേജ് ഫീൽ ആണ് നല്കുന്നത് . കഥ പാത്രങ്ങളുടെ പേരും കഥയിൽ ഉപയോഗിച്ചിരിക്കുന്ന തീമും , കഥയുടെ സോഴ്‌സും, ഏകദേശം സെയിം ആയതിനാൽ ടണൽ എന്ന സീരീസും സിഗ്നൽ എന്ന സീരീസും കമ്പയർ ചെയ്യാതെ വയ്യ , പക്ഷെ ഓവറോൾ നോക്കുമ്പോൾ ടണൽ എന്ന സീരീസ്നെ കാൾ സിഗ്നൽ എന്ന സീരീസ് ഒരു പടി മുന്നിൽ നിൽക്കുന്നതായി പഴ്‌സണലായി എനിക്ക് ഫീൽ ചെയുന്നു . നിങ്ങൾ ടണൽ എന്ന സീരീസ് ഇഷ്ടപ്പെടുന്നവർ ആണെങ്കിൽ സിഗ്നൽ എന്ന സീരീസ് കണ്ടു നോക്കു. സൊ ഗയ്സ് ഓവർആൾ വച്ച് നോക്കുമ്പോൾ സിഗ്നൽ എന്ന സീരീസ് കിടിലൻ ഒരു സീരിസ് ആണ്, പെർഫെക്റ്റ് സ്ക്രിപ്റ്റ്, ഫീൽ ഗുഡ് നൽകുന്ന കഥാപാത്രങ്ങൾ, നല്ല ത്രില്ലിംഗ് ഉള്ള ഡയറക്ഷൻ , എല്ലാം കൊണ്ടും ഒരു പെർഫെക്റ്റ് ബ്ലെൻഡ്, അതുകൊണ്ട് ഞാൻ കണ്ടതിൽ വച് ഏറ്റവും ബെസ്റ്റ് കൊറിയൻ സീരീസ് ആയിട്ട് എനിക്ക് തോന്നിയിട്ടുള്ളത് സിഗ്നൽ തന്നെ ആണ്.
Highly Positive
MAL_MSA_15
സർജാനിത് കാലിത്, അനൂപ് മേനോൻ , ഹണി റോസ്, ഇർഷാദ്, ടിനി ടോം, വിഷ്ണു ഉണ്ണി കൃഷ്ണൻ, അർബാസ് ഖാൻ, എന്നിവർ കഥപാത്രങ്ങൾ ആയി വരുന്നുണ്ടെങ്കിലും, കുറച്ചൊക്കെ തമാശ പറയുന്ന വിഷ്ണു ഉണ്ണി കൃഷ്ണൻന്റെ കഥാപാത്രം ഒഴിച്ചാൽ , ബാക്കി ഉള്ള കഥാപാത്രങ്ങൾക്ക് ഒരു സ്പേസ് ഈ സിനിമയിൽ നൽകുന്നില്ല . വളരെ കുറച് സിറ്റുവേഷൻ കോമഡിയും , ഒരു നല്ല ഗാനവും, ലാലേട്ടന്റെ സ്ക്രീൻ പ്രസെൻസും ഒഴിച്ചാൽ , ഈ സിനിമയിൽ എടുത്തു പറയത്തക്ക ഒന്നും തന്നെ ഇല്ല. ഒരു സെൻസ് ഇല്ലാത്ത സ്റ്റോറിയും , ലോജിക് ഇല്ലാത്ത ആക്ഷൻ സീക്വൻസുകളും , ചിരിപ്പിക്കാൻ ശ്രമിക്കുന്ന തമാശകളും, ഓൾഡ് സ്റ്റൈൽ റൊമാൻസ് സീനുകളും , എല്ലാം കൂടി വരുമ്പോൾ ലാഗ് എടുപ്പിക്കുന്ന സിനിമ ആയി ബിഗ് ബ്രദർ മാറുന്നു . സിനിമയുടെ ടെക്നിക്കൽ വശം നോക്കുകയാണെങ്കിൽ ചില സമയത്തു മാത്രം കറക്റ്റ് ആയി വരുന്ന ബാക്ഗ്രൗണ്ട് മ്യൂസിക് ഒഴിച്ചാൽ , ആക്ഷൻ സീനുകളിലെ വി എഫ് എക്സ് ഒക്കെ ഒരു ലോ ബഡ്ജറ്റ് ഫിലിം പോലെ ആണ് എനിക്ക് തോന്നിയത്. മാത്രമല്ല ഞാൻ കണ്ട തിയേറ്ററിന്റെ പ്രേശ്നമാണോ എന്ന് എനിക്ക് അറിയില്ല , ഈ സിനിമയുടെ സ്ലോ മോഷൻ സീനുകളൊക്കെ വളരെ മോശമായിട്ടാണ് എനിക്ക് തോന്നിയത്. അതികം പ്രതീക്ഷ ഒന്നും ഇല്ലാത്തതു കൊണ്ടാവാം ഈ സിനിമ കണ്ടപ്പോൾ ഒത്തിരി നിരാശ ഒന്നും തോന്നിയില്ല. എങ്കിലും, മേക്കിങ് കൊണ്ട് ബോളിവുഡ് നോടും ഹോളിവുഡ് നോടും മത്സരിക്കുന്ന ഇപ്പോളത്തെ മലയാള സിനിമകളിൽ , ഒരു ഇരുപതു വർഷം പുറകോട്ടു പോയ പോലെ ആണ് എനിക്ക് ഈ സിനിമ കണ്ടപ്പോൾ തോന്നിയത് . നമ്മൾ ഒക്കെ കണ്ടും കെട്ടും ശീലിച്ച ലാലേട്ടൻൻ്റെ പഴയ സിനിമയിലെ ഫോർമുല ഇപ്പോഴും യൂസ് ചെയുമ്പോൾ ബിഗ് ബ്രദർ എന്ന സിനിമ ഓൾഡ് വൈൻ ഇൻ എ ന്യൂ ബോട്ടിൽ ആയിട്ടാണ് എനിക്ക് തോന്നിയത് .
Highly Negative
MAL_MSA_16
കൺസ്ട്രക്ഷൻ തൊഴിലാളികളുടെ ജീവിതവും അവരുടെ ഇടയിലെ ഡെയ്‌ലി ലൈഫും, ഡീറ്റൈലിങ്ങും എല്ലാം നല്ലരീതിയിൽ ഫസ്റ്റ് ഹാഫ്ൽ സിനിമയിൽ പറഞ്ഞു വെക്കുന്നുണ്ട്. രസമുള്ള ഫസ്റ്റ് ഹാഫ് ആണ് സത്യംപറഞ്ഞാൽ വിശ്വസിക്കുമോയുടെത് . പക്ഷെ സിനിമയിൽ പ്ലേസ് ആവുന്ന രണ്ട് സോങ്‌സ് ന്റെ പ്ലേസ്മെന്റ് അത്ര നന്നായില്ല. അത് ഒരു സിനിമയിലെ ഇഴച്ചിൽ ഭാഗത്തെക്ക് നീക്കുന്നുണ്ട്. സിനിമ അതിന്റെ രണ്ടാം പകുതിയിലേക്കാണ് അതിന്റ പ്ലോട്ട്ലേക്ക് എത്തുന്നത്. അവിടെ കുറച്ച് ഇമോഷണൽ ആയി ടച്ചിങ് ആയി അവതരിപ്പിക്കുവാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. ഇമോഷൻ രംഗങ്ങളിൽ ബിജു മേനോന്റെയും , സംവൃതസുനിലിന്റേയും പ്രകടനങ്ങൾ എടുത്തു പറയേണ്ടവയാണ്. സിനിമയിൽ സുധീപ്കോപ്പ, സൈജു കുറുപ്പ്, ശ്രുതിജയൻ , അലൻസിർ, എന്നിവരുടെ പ്രകടനങ്ങൾ എടുത്തു പറയേണ്ടവയാണ്. ഇതിൽ അലൻസിർന് ഒരുപാട് കാലത്തിനു ശേഷം കിട്ടിയ ത്രൂഔട്ട് വേഷം അദ്ദേഹം ഗംഭീരം ആയി ചെയ്തു വച്ചപ്പോൾ ശ്രുതിയും ഷൈജു കുറുപ്പും, വളരെ കുറഞ്ഞ സമയത്തുള്ള സ്ക്രീൻ സ്പേസ് ഗംഭീരമാക്കി . ഷഹാന ജലീലിന്റെ ക്യാമറയും , ബിജിപാലിന്റെ വ്യത്യസ്തമാർന്ന ബിജിഎം ഉം സിനിമയിൽ എടുത്തു പറയേണ്ട രണ്ടു ഘടകങ്ങൾ ആണ് . വലിയൊരു കഥ ഇല്ലെങ്കിൽക്കൂടി, സിനിമയുടെ കഥാതന്തുവിനെ കൃത്യമായി പ്ലേസ് ചെയ്യാൻ, ആ മൊമെൻറം മെയ്ൻ്റയിൽ ചെയ്യുന്നതിലും രാജൻ എബ്രഹാമിന്റെ കൃത്യതയാർന്ന എഡിറ്റിംഗ് ആണ് . ഈ അടുത്ത് ഇറങ്ങിയ മലയാള സിനിമകളിൽ കുടുംബ ചിത്രം എന്ന രീതിയിൽ അപ്രോച്ച്‌ ചെയ്യാവുന്ന ചിത്രം തന്നെ ആണ് സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന സിനിമ. വൺ ടൈം വാച്ചബിൾ ആയ ബിജു മേനോൻ്റെ ശക്തമായ പ്രകടനങ്ങൾഉള്ള , സംവൃത സുനിലിന്റെ നല്ല ഒരു തിരിച്ചു വരവുള്ള സിനിമ. ചെറിയ ഒരു കഥാബീജത്തെ എടുത്തു വികസിപ്പിച്ച് റിയലിസ്റ്റിക് ആയ അപ്രോച്ചിലൂടെ നല്ലൊരു ഫാമിലി ഡ്രാമ ഒരുക്കുന്നുണ്ട് ജി. പ്രജിത് എന്ന സംവിധായകൻ .
Positive
MAL_MSA_17
സംഗീതം ഒരുക്കിയിട്ടുള്ള പ്രശാന്ത് പിള്ള തന്റെ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത് , ഊളികളിലും നിന്നും ബഹളങ്ങളിൽ നിന്നും വരുന്ന പശ്ചാസ്ഥല സംഗീതങ്ങളിലേക്കാണ്. അക്വാപ്പില്ലേ ആണ് പല ഭാഗത്തും മായി ഉപയോഗിച്ചിട്ടുള്ളത്. പ്രശാന്ത് പിള്ളയും കൈയ്യടികൾ അർഹിക്കുന്നുണ്ട് . നിസ്സംശയം പറയാം ജെല്ലിക്കെട്ട് നല്ലൊരു ആര്ട്ട് പീസ് ആണ്. പക്ഷേ, ഈ സിനിമക്ക് ജനറൽ ഓഡിയൻസിൽ നിന്നുമുള്ള സ്വീകാര്യത എന്തായിരിക്കും എന്നുള്ളത് വരും ദിവസങ്ങളിൽ കണ്ടറിയണം. കാരണം, ജെല്ലിക്കെട്ട് എന്ന സിനിമ എല്ലാ സ്ഥലങ്ങളിലും, എല്ലാ പൊയന്റുകളിലും, എൻഗേജിങ് ആണ് പക്ഷെ, ഈ സിനിമ എന്റർടൈനിംഗ് ആണ് എന്ന് നമുക്ക് പറയുവാനായിട്ട് സാധിക്കുകയില്ല , കാരണം ഈ സിനിമ കാണുന്ന തൊണ്ണൂറു ശതമാനം ആളുകൾക്കും ഈ സിനിമ എന്താണെന്ന് ഡീകോഡ് ചെയുവാൻ വേണ്ടി കൺസിഡറബിൾ ആയിട്ടുള്ള കുറച്ചു സമയം ചെലവാക്കേണ്ടി വരും. ക്ലൈമാക്സ് ഉൾപ്പെടെ റിവ്യൂ ഫാക്ടറിക്ക് മനസിലായിട്ടില്ല. അതുകൊണ്ടു തന്നെ ക്ലൈമാക്സ് നെ പാട്ടി ഒരു അഭിപ്രായം പറയുന്നതുമില്ല. അങ്ങനെ ഇരിക്കെ, ഈ സിനിമ എങ്ങനെ ഒരു വലിയ മുഖ്യ ധാരാ സിനിമ എന്ന രീതിയിൽ സ്വീകരിക്കപെടും എന്നത് ഈ സിനിമയുടെ വരും കാല ലോങ്ങ് റണ്ണിനെ അപേക്ഷിച്ചു മാത്രമേ പറയുവാൻ സാധിക്കുകയുള്ളു. ലിജോ ജോസ് പല്ലിശ്ശേരി ഈ പ്രാവശ്യവും കാഴ്ചയുടെ ഒരു പൂരപ്പറമ്പ് തന്നെ ഒരുക്കുന്നുണ്ട്, ജെല്ലിക്കെട്ട് എന്ന സിനിമ കാണാൻ വരുന്നവരുടെ മുന്നിലേക്ക് .
Neutral
MAL_MSA_18
അമ്പിളിയിലേക്ക് വരുമ്പോൾ അദ്ദേഹം എന്ന നടനെ കുറച്ചുകൂടി കൺ ഫൈൻഡ് ആയിട്ടുള്ള ചട്ടക്കൂടിലേക്ക് ഒഴുകുന്നത് പോലെ തോന്നി. പലപ്പോഴും അമ്പിളി എന്ന കഥാപാത്രം ആയി പെർഫോം ചെയ്തു അദ്ദേഹം നമ്മളെ എൻറർ ടൈൻമെൻറ് ചെയ്യുന്നുണ്ട് എങ്കിലും . അദ്ദേഹo എന്ന നടന് ഒരുപാട് പരിമിതികൾ അനുഭവിക്കുന്നത് പോലെ തോന്നി, അമ്പിളി എന്ന സിനിമ കണ്ടപ്പോൾ . മറ്റു പ്രകടനങ്ങളിലേക്ക് വരുമ്പോൾ നവീൻ നസീം തൻറെ , ആദ്യ പ്രകടനം ഭദ്രം ആക്കുന്നുണ്ട് എങ്കിലും ഇനിയും അദ്ദേഹം എന്ന നടനിൽ നിന്നും ഒരുപാട് പ്രതീക്ഷിക്കുന്നുണ്ട് വരുംകാല സിനിമകളിൽ . വെട്ടുകിളി പ്രകാശ് തൻറെ പ്രകടനത്തിലൂടെ കുറച്ചുകൂടി മികവു നൽകുന്നുണ്ട് സിനിമയ്ക്ക് . അതുപോലെതന്നെ സിനിമയിലെ നായിക കഥാപാത്രം ചെയ്തത് തൻവിയും , തൻറെ റോൾ ഗംഭീരമാക്കിയിട്ടുണ്ട്. ഗപ്പിയുടെ മ്യൂസിക് ഡയറക്ടർ വിഷ്ണു തന്നെയാണ് ഈ സിനിമയുടെയും മ്യൂസിക് കൈകാര്യം ചെയ്തിട്ടുള്ളത്. വളരെ എൻഗേജ്ഡ് ആയിട്ടുള്ള ബാക്ഗ്രൗണ്ട്മ്യൂസിക് ഒരുക്കുന്നതിൽ അദ്ദേഹം ഈ വട്ടവും തൻറെ കഴിവ് തെളിയിച്ചപ്പോൾ, പാട്ടുകളിൽ ജാക്സൺ എന്ന പാട്ടും അതുപോലെതന്നെ ആരാധികേ എന്ന ഗാനവും ശ്രദ്ധ പിടിച്ചു പറ്റുന്നുണ്ട്. കാതുകൾക്ക് ഇമ്പം ഏകുന്നുണ്ടെങ്കിലും മിസ് പ്ലേസ് ആയിട്ടുള്ള വാക്കുകൾ കൂടി ഉണ്ട് സിനിമയിൽ, അത് ഒഴിവാക്കാമായിരുന്നു. ശരൺ വേലായുധൻ എന്ന ക്യാമറാമാൻ, വ്യത്യസ്തമായ കളർ ടോണുകൾ കൊണ്ട് സിനിമയ്ക്ക് നല്ലൊരു മുഖം നൽകുന്നുണ്ട്. നല്ല രീതിയിലുള്ള ക്യാമറ വർക്കാണ് അമ്പിളിയുടേത്. സിനിമയിൽ കിരൺ ദാസ് എന്ന എഡിറ്ററുടെ സമയോചിതമായ ഇടപെടലുകൾ കാണാനുണ്ട്. നല്ലരീതിയിൽ എഡിറ്റിംഗ് ചെയ്ത സിനിമയാണ് അമ്പിളി.
Neutral
MAL_MSA_19
ഹോസ്റ്റൽ എന്നു പറഞ്ഞിട്ടുള്ള ഒരു സിനിമയാണ് . ഒരുപാടുപേർ കമൻറ് ചെയ്തിട്ടുള്ള അല്ലെങ്കിൽ ഒരുപാട് ഒരുപാട് പേർ ഇപ്പോഴും പറയാറുള്ള ഒരു സിനിമയാണ് ഹോസ്റ്റൽ സീരീസ് . ഞാൻ അതിൻറെ ഒന്നാമത്തെ ഭാഗം മാത്രമായിരുന്നു കണ്ടിരുന്നത് . അതിൻറെ രണ്ടും, മൂന്നും ഞാൻ കണ്ടിട്ടില്ലായിരുന്നു , ടെററാ ഇത് നമ്മൾ മൊത്തമായി കണ്ടു കഴിയുമ്പോൾ നമ്മള് ആകെ ഒരു ഭയങ്കര ഒരു ഒരു മനോനിലയിൽ ആയിരിക്കും ഇത് കണ്ടു കഴിയുമ്പോൾ നമുക്ക്. ആലോചിക്കുമ്പോൾ തന്നെ ഭയങ്കര ഭീകരത്വം നിറഞ്ഞ ഭയങ്കര വയലൻസ് നിറഞ്ഞ , പക്ഷേ നമുക്ക് ഒരു സിനിമയാണ് എന്നുള്ള ഒരു ചിന്തയോടു കൂടി കണ്ടു കഴിഞ്ഞാൽ ചിലപ്പോൾ നിങ്ങൾക്ക് അത് ഒരു വലിയൊരു ടെറർ തോന്നുകയില്ല. പക്ഷേ , ഒരു സിനിമ കാണുമ്പോൾ മറ്റുള്ള സിനിമകളൊക്കെ മറന്നുകൊണ്ട് , ആ സിനിമയിൽ മാത്രം കോൺസെൻട്രേറ്റ് ചെയ്തു കാണുവാൻ ശ്രമിക്കുക . അത്തരത്തിലാണ് ഞാൻ എല്ലാ സിനിമകളെയും അപ്രോച്ച് ചെയ്യാൻ ശ്രമിക്കാറുള്ളത് അത്തരത്തിലാണ് ഞാൻ എല്ലാ സിനിമകളും കാണാറുള്ളത് . അതുകൊണ്ട് തന്നെ ഈ ഹോസ്റ്റൽ എന്നു പറയുന്ന മൂന്ന് സിനിമകളും, ഹോസ്റ്റൽ വൺ , ടു , ത്രീ, എന്നെ ഒരുപാട് മനസ്സിനെ ഹോണ്ട് ചെയ്തു. എന്നെ ഒരുപാട് പേടിപ്പെടുത്തുന്ന, ഒരുപാട് അനുഭവങ്ങൾ ഉണ്ടായി. നമുക്ക് ഭക്ഷണം കഴിക്കുമ്പോൾ ആണെങ്കിൽ പോലും , അല്ലെങ്കിൽ അതിനെ കുറിച്ച്, ഉറങ്ങുമ്പോൾ അല്ലെങ്കിൽ ആലോചിച്ചു കൊണ്ടിരിക്കുമ്പോൾ , ഭയങ്കരമായിട്ട് പേടിപ്പെടുത്തുന്ന, അല്ലെങ്കില് വൃത്തികെട്ട, രീതിയിലുള്ള സീനുകളും അല്ലെങ്കിൽ, അല്ലെങ്കിൽ ഒട്ടും നമുക്ക് ഉൾക്കൊള്ളാൻ പറ്റാത്ത സീനുകളെല്ലാം ഉൾക്കൊള്ളിച്ചുകൊണ്ട് ഉള്ള ഒരു സിനിമയാണ് ഹോസ്റ്റൽ ,വൺ ,ടൂ , ത്രീ.
Negative
MAL_MSA_20
നമ്മൾ കാണരുത് എന്ന് ആഗ്രഹിക്കുന്ന കാര്യങ്ങളാണ് ഈ സിനിമ ഏറ്റവും കൂടുതൽ കാണിക്കുന്നത്. അതുകൊണ്ടുതന്നെ, ഈ സിനിമയെ നമ്മൾ നോക്കിക്കാണുന്നരീതിയുo വ്യത്യസ്തമായിരിക്കണം. ഒരു ലാഘവത്തോടെ കൂടെ ഒരു നല്ലൊരു സിനിമ കാണുക എന്ന ഒരു ഉദ്ദേശത്തോടുകൂടി മാത്രം ഈ സിനിമ കാണുക. അല്ലാതെ ഈ സിനിമ നിങ്ങളുടെ മനോനിലയെ ഒരുപാട് ബാധിക്കുമെന്നുണ്ടെങ്കിൽ ഒരിക്കലും, ഈയൊരു സിനിമ കാണാതിരിക്കുക, മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാതിരിക്കുക, അപ്പോൾ ഈയൊരു ചാനലിലൂടെ ഒരുപാടുപേർ റിക്വസ്റ്റ് ചെയ്തതുകൊണ്ട് മാത്രമാണ് ഈ സിനിമ പറയുവാൻ ഉദ്ദേശിക്കുന്നത്. ഒരുപാടുപേർ എത്തരത്തിൽ ഈ ഒരു എപ്പിസോഡ് , ഈഒരു സിനിമ എടുക്കും എന്ന് പറയുവാൻ സാധിക്കുകയില്ല. പക്ഷേ ഇതൊരു പോപ്പുലർ ആയിട്ടുള്ള സിനിമ തന്നെയാണ്. ഒരുപാടുപേർ കണ്ടു കഴിഞ്ഞ സിനിമയാണ്. പക്ഷേ ആരെങ്കിലും അറിയാത്തവർ ഉണ്ടെങ്കിൽ ഈ സിനിമയെ കുറിച്ച് അറിയുക . പെടോഫീലിയ എന്നൊരു മനോരോഗത്തെയും പിന്നെ നാർക്രോഫീലിയ എന്നുപറയുന്ന മനോരോഗത്തെയും ഒക്കെയാണ് ഈ സിനിമ എടുത്തു കാണിക്കുന്നത്. പെടൊഫീലിയ എന്ന് പറഞ്ഞാൽ കുട്ടികളോടുള്ള ഒരു ആകർഷണം, ലൈംഗിക ആകർഷണം എന്നു പറയുന്നതാണ്. ശവങ്ങളോടുള്ള ആകർഷണത്തെയാണ് നാർക്രോഫീലിയ എന്നുപറയുന്നത്. ഇത്തരത്തിലുള്ള ഒരുപാട് സീനുകളും ഈ സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . എക്സ്പ്ലോയിറ്റേഷൻ ഹൊറർ സിനിമ എന്നാണ്, എക്സ്പ്ലോയിറ്റേഷൻ ഹൊറർ സിനിമ എന്നു പറഞ്ഞു കഴിഞ്ഞാൽ, എന്തൊരു സംഗതി, എന്തൊരു ട്രെൻഡിങ് ആയിട്ടുള്ള സംഗതി ആണെങ്കിലും ഇപ്പോൾ സെക്സ് എന്നാണ് ഈ ഒരു സിനിമയിൽ വരുന്നത്, ഒരു സംഗതി എങ്ങനെ എക്സ്പ്ലോയിറ്റ് ചെയ്യാം എങ്ങനെ നശിപ്പിച്ചു കാണിക്കാം എന്നുള്ള രീതിയിലാണ് ഈയൊരു സിനിമയുടെ നറേഷൻ തന്നെ വരുന്നത്, ഇതിൻ്റെ കഥയും മൊത്തoആയിട്ടുള്ളത്. ഇതിൻറെ നായകൻ ആയിട്ട് അഭിനയിച്ച വ്യക്തിയും ഡയറക്ടറും ഇതിൻറെ നിർമ്മാതാവും ഒക്കെ ഒരാൾ തന്നെയാണ്.
Positive
MAL_MSA_21
അപ്പോൾ നമ്മൾ ഒരു ടൂർ ഒക്കെ പോകുന്ന സമയത്ത്, നമ്മുടെ മുന്നിലും പിന്നിലും ആയിട്ട് ഒരുപാട് വാഹനങ്ങൾ വരാറുണ്ട്. ആ വാഹനങ്ങൾ നമുക്ക് സൈഡ് തരാതെ നമ്മളെ ഇട്ട് കളിപ്പിക്കുക , നമ്മളെ ആക്രമിക്കാൻ ശ്രമിക്കുകയാണ് എന്നൊക്കെ വിചാരിച്ചു നോക്കുക . അതേ ഒരു അനുഭവമാണ് എനിക്ക് ഈ ഒരു സിനിമ കണ്ടപ്പോൾ എനിക്ക് തോന്നിയത് . ശരിക്കും ആ ഒരു ട്രക്ക് ഡ്രൈവർ ആരാണ് അയാൾ എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്നൊക്കെ നമുക്ക് സിനിമ കാണുമ്പോൾ മാത്രമേ മനസ്സിലാവുകയുള്ളൂ. ശരിക്കും എനിക്ക് മനസ്സിലായിട്ടില്ല. നിങ്ങൾ കണ്ടവർ ആർക്കെങ്കിലും അതു മനസ്സിലായിട്ടുണ്ട് എങ്കിൽ ദയവായി എനിക്ക് പറഞ്ഞു തരുക. ഇതിലെ മെയിൻ വില്ലൻ ആയിട്ട് എനിക്ക് കണക്കാക്കാൻ പറ്റുന്നത് ട്രക്ക് തന്നെയാണ് , കാരണം വില്ലനെ അത്ര ഒന്ന് നമ്മളുടെ വ്യൂവേഴ്സിൻ്റെ മുൻപിലേക്ക് എത്തികാത്തുകൊണ്ട് , ആ ട്രക്കിനെ തന്നെയാണ് എനിക്ക് ഒരു പ്രതിനായക കഥാപാത്രമായി തോന്നിയിട്ടുള്ളത് . അപ്പോൾ സിനിമ കാണാത്തവർ ഉണ്ടെങ്കിൽ തീർച്ചയായും സിനിമ കാണുക നല്ലൊരു ഭീതിജനകം ആയിട്ടുള്ള ഒരു ഹൊറർ മൂഡിൽ അല്ലെങ്കിൽ ഒരു ത്രില്ലർ മൂഡിൽ ഒക്കെ കാണാൻ പറ്റിയ നല്ലൊരു സിനിമ തന്നെയാണ് ഡ്യൂവൽ . സ്റ്റീവൻസ് ബെർഗ് ഒരുപാട് സിനിമാലോകത്തിന് തന്നെ ഒരുപാട് സംഭാവനകൾ ചെയ്തിട്ടുള്ള വലിയൊരു സംവിധായകൻറെ ആദ്യകാലത്തെ, ആയിരത്തി തൊള്ളായിരത്തി എഴുപത്തിഒന്നിൽ പുറത്തിറങ്ങിയ സിനിമയാണ് , അപ്പോൾ അതിൻറെതായ്ട്ടുള്ള ക്യാമറ ട്രിക്കുകൾ ഒന്നും ഉണ്ടായിട്ടുണ്ടാവില്ല , പക്ഷേ ഇക്കാലത്തും നമ്മൾ അത് കാണുമ്പോൾ അപ്പോൾ ആ ഒരു പുതുമ നിലനിൽക്കണമെങ്കിൽ ഒരു സംവിധായകൻറെ കഴിവുമാത്രമാണ്.
Positive
MAL_MSA_22
ഇപ്പോൾ മലയാളത്തിൽ ഇറങ്ങിയിട്ടുള്ള, ആൻ മരിയ കലിപ്പിലാണ് , അങ്ങനെയുള്ള, അതുപോലെതന്നെ മങ്കിപെൻ പോലെയുള്ള , കുട്ടികളുടെ ഒരുപാട് സിനിമകൾ ഉണ്ട്. പക്ഷേ അതിനെ ഒന്നും ഈയൊരു സിനിമയുമായി കണക്ട് ചെയ്യാതിരിക്കുക . കാരണം ഇത് ഒരു ഡാർക്ക് മോഡിൽ വളരെ സ്ലോ പേസ്ൽ തുടങ്ങി , ഡാർക്ക് മൂഡിലേക്ക് എത്തിപ്പെടുന്ന ഒരു സിനിമയാണ്. ഒരു മാനസികാവസ്ഥ, ഒരു ചെറിയ കുട്ടിയുടെ മാനസികാവസ്ഥ ആണ് . തീർച്ചയായിട്ടും എല്ലാ രക്ഷിതാക്കൾക്കും ആണ് ഞാൻ ഈയൊരു സിനിമ റെക്കമെൻറ് ചെയ്യുന്നത് . നിങ്ങളുടെ കുട്ടികളെ ചെറിയ കാര്യങ്ങളിൽ ഇത്തരം ചെറിയ കാര്യങ്ങൾ ശ്രദ്ധിക്കുക .അതൊരിക്കലും സത്യമറിയാതെ മറ്റുള്ളവരുടെ കാര്യത്തിലേക്ക്, നിങ്ങൾ അവര് പറയുന്ന ചെറിയ കള്ളങ്ങൾ നിങ്ങൾ കൊണ്ടു പോകാതിരിക്കുക . ഒരുപാട് ഫിലിംഫെസ്റ്റിവലിൽ ഒക്കെ പങ്കെടുത്ത ഒരുപാട് പഠനവിഷയമാക്കേണ്ട ഒരു ചിത്രമാണിതെന്ന് നിരൂപകർ പ്രശംസിച്ച ഒരു സിനിമയാണ് . ദ ഹണ്ട് എന്നുള്ള ഒരു പേര് കണ്ടിട്ട്, നിങ്ങൾ ഒരിക്കലും ഇത് ഒരു കില്ലർ സ്റ്റോറിയോ അല്ലെങ്കിൽ ഒരു വേട്ടയുടെ ഒരു സിനിമ അല്ല . തീർച്ചയായിട്ടും ഇത് ഒരു കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ഒരു നോർമൽ സിനിമയാണ്. ഒരു സ്റ്റഡി മെറ്റീരിയൽ പോലെ ഉപയോഗിക്കാവുന്ന ഒരു സിനിമയാണ്. നാളെ മറ്റൊരു സിനിമയെക്കുറിച്ച് പറയാം.
Positive
MAL_MSA_23
നമ്മളെ രസിപ്പിക്കുന്ന തരത്തിലുള്ള സംഭവങ്ങളൊന്നും നടത്തിയിട്ടില്ല സിനിമയ്ക്ക്കത്ത്. ഈ പറഞ്ഞ രീതി കേട്ടോ, അതായത് പഴത്തൊലി തമാശകളിൽ എല്ലാവരും നല്ല മിടുക്കന്മാരായി ചെയ്തിട്ടുണ്ട്. അതുപോലെ തന്നെ വലിയൊരു സിനിമയാണ്, വലിയൊരു കമ്പനിയുടെ സിനിമ നിർമിച്ചിട്ടുണ്ട്, എങ്കിൽകൂടി വി എഫ് എക്സ് ഒക്കെ കണ്ടാൽ നമുക്ക് ചിരി വന്നു പോകും. ഡാമിലെ വെള്ളം തുറന്നുവിട്ട് അതിൽ അനിൽകപൂറും, മാരുതി ദീക്ഷിത്തും ആ കാറിൽ വെള്ളത്തിൽ കൂടെ പോകുന്ന ഒരു സീൻ ഒക്കെ ഉണ്ട്. നമുക്ക് ശോകം എന്ന് അല്ലാതെ വേറെ ഒന്നും പറയാനില്ല. പിന്നെ വെറുപ്പിക്കുന്ന കുറെ കോമഡികൾ ഉണ്ട്. കാറിലെ ജിപിഎസ് വെച്ചിട്ടുള്ള ഒരു കോമഡി. നമ്മളെ ഒരുപാട് വെറുപ്പിക്കുന്ന കുറെ കോമഡികൾ ഉണ്ട്. പക്ഷേ അത് ആസ്വദിക്കുന്ന വലിയ ഒരു കൂട്ടർ ഉണ്ട് എന്ന് തോന്നുന്നു. തിയേറ്റർ ഞാൻ മുംബൈയിലാണ് സിനിമ കാണുന്നത്. ഞാൻ മുംബൈയിലാണ് താമസം. മുംബൈയിലാണ് സിനിമ കണ്ടത്. അത് കൈയ്യടിച്ച് ആസ്വദിക്കുന്ന ഒരു പാട് ആൾക്കാരെ കാണുവാൻ സാധിച്ചു. വെൽക്കം ടു സെൻട്രൽ ജയിൽ നാട്ടിൽ കണ്ടപ്പോഴും കൈയടിച്ച് ആസ്വദിക്കുന്ന ആൾക്കാരെ ഞാൻ കണ്ടിരുന്നു. അപ്പോൾ അങ്ങനെ ഉള്ള ആൾക്കാർക്ക്, ഞാൻ ഇത് നേരത്തെ പറഞ്ഞില്ലേ, തലച്ചോറ് ടിക്കറ്റ് കൗണ്ടറിൽ വെച്ച് അകത്തുകയറി സിനിമ കാണണം എന്നുണ്ടെങ്കിൽ വേണമെങ്കിൽ ഒന്ന് പൊട്ടിച്ചിരിക്കാം. അതല്ലാതെ നമ്മൾ കയറുകയാണ് എന്നുണ്ടെങ്കിൽ മാപ്പ് എന്ന് പറഞ്ഞു കൊണ്ട് ഇറങ്ങി വരേണ്ട അവസ്ഥ ഉള്ള സിനിമയാണ് ടോട്ടൽ ദമാല്. ഇതാണ് ഈ സിനിമയുടെ വിശേഷം. കൂടുതലൊന്നും ഈ സിനിമയെ കുറിച്ച് പറയാനില്ല. എനിക്ക് നോക്കിയപ്പോൾ, എന്താ പറയാ ശരാശരിയെക്കാളും താഴെ നിൽക്കുന്ന ഒരു സിനിമ.
Positive
MAL_MSA_24
മലയാളത്തിൽ ഒരുപാട് വ്യത്യസ്ത രീതിയിലുള്ള കഥകളും കഥാപരിസരങ്ങളും പരിചയപ്പെടുത്തിയ വ്യക്തിയാണ് നമ്മളുടെ ജിത്തു ജോസഫ്. അതുകൊണ്ടുതന്നെയാണ് സിനിമ ആദ്യദിവസം തന്നെ കാണാൻ തീരുമാനമെടുത്തത്. പക്ഷേ, എന്തുകൊണ്ടോ ഇത്തവണ ജിത്തു ജോസഫ് ചെറുതായിട്ട് ഒന്ന് പാളി എന്ന് വേണം നമുക്ക് കരുതുവാൻ . അദ്ദേഹം ഉദ്ദേശിച്ച രീതിയിലോ, അല്ലെങ്കിൽ പ്രേക്ഷകനെ പൂർണ്ണമായും തൃപ്തിപ്പെടുത്തുന്ന രീതിയിലൊ, ഉള്ള ഒരു കഥയോ അല്ലെങ്കിൽ , അല്ലെങ്കിൽ ആ തമാശ രീതിയിൽ ഉള്ള നമ്പറുകളോ , സിനിമയിലേക്ക് കൊണ്ടുവരാൻ ആയിട്ട് അദ്ദേഹത്തിന് സാധിച്ചിട്ടില്ല . സിനിമ പൂർണമായും പ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്നില്ല എന്ന് തന്നെ പറയാം. പ്രത്യേകിച്ച് ഈ രീതിയിലുള്ള കഥ നമ്മൾ പലപ്പോഴും, പല സിനിമകളിലും, പല രീതിയിലും , കണ്ടിട്ടുള്ള കഥയും കഥാപരിസരവും തന്നെയാണ് ഈ സിനിമയ്ക്ക് അകത്തും ഉള്ളത് . പ്രത്യേകിച്ച് യാതൊരുവിധ പുതുമകളും ഇല്ല . പിന്നെ കോമഡി ആയിട്ട് വരുന്ന പലകാര്യങ്ങളും ഒരുപക്ഷേ, ഏൽക്കാത്ത രീതിയിലാണ് ,ഒരു ചെറിയൊരു രീതിയിൽ സിനിമ പറഞ്ഞു പോകുന്നു എന്നല്ലാതെ, പ്രേക്ഷകനുമായി സംവദിച്ചുകൊണ്ട്, പ്രേക്ഷകന് പുതുമ എന്തെങ്കിലും നൽകാനോ സാധിക്കുന്നില്ല. കാളിദാസും , അപർണ്ണയും, കാളിദാസനെകാളും ഒരു പക്ഷേ, എനിക്ക് തോന്നുന്നു അപർണയാണ് എന്ന് തോന്നുന്നു സ്കോർ ചെയ്തിരിക്കുന്നത്. ഇവർ രണ്ടുപേരും തരക്കേടില്ലാത്ത രീതിയിൽ റോളുകൾ ചെയ്തു വച്ചിട്ടുണ്ട് . മറ്റുള്ളവർക്ക് കാര്യമായിട്ട് ഈ പറഞ്ഞ രീതിയിൽ ജസ്റ്റ് ഒരു സിനിമ അതായത് കൂടുതലായി ആർക്ക് ഒന്നും ചെയ്യാനില്ല , ഒരേ ഒഴുക്കിൽ ഇങ്ങനെ പോകുന്ന ഒരു സിനിമ . ആ ഒഴുക്കിനെ കുറച്ചുകൂടി ഭംഗി വരുത്തുവാൻ അരുൺ വിജയുടെ സംഗീതത്തിനും അതുപോലെ സതീഷ് കുറുപ്പിൻറെ ക്യാമറയ്ക്കും സാധിച്ചിട്ടുണ്ട്. ടെക്നിക്കൽ വശങ്ങൾ ഒന്നും തരക്കേടില്ലായിരുന്നു. എന്തുകൊണ്ടോ എനിക്ക് ഈ ചിത്രം ആവരേജിനും താഴെയായി നിൽക്കുന്നത് ആയിട്ടാണ് ഫീൽ ചെയ്തത്. അപ്പോൾ ഇതാണ് ഈ സിനിമയുടെ വിശേഷം . അപ്പോൾ നിങ്ങൾക്ക് ഈ സിനിമ ഇഷ്ടപ്പെടുകയാണെങ്കിൽ അത് നമ്മളൊട് ഒന്നു പറയുക, എന്തുകൊണ്ടാണ് ഇഷ്ടപ്പെട്ടത് എന്നത് , എനിക്ക് ഈ സിനിമ പേഴ്സണലായി ഇഷ്ടപ്പെട്ടില്ല.
Negative
MAL_MSA_25
ഈ അടുത്തൊന്നും നമ്മൾ ഇതുപോലെ ഒരു കത്തി പടം കണ്ടിട്ടുണ്ടാവില്ല. നമ്മൾ തെലുങ്ക് പടങ്ങളും ഡബ് വെർഷൻ ഒക്കെ കാണാറുണ്ടെങ്കിലും സഹിക്കബിൾ ആയിരുന്നു അതൊക്കെ. ഇത് അൺസഹിക്കബിൾ ആണ് ഒരിക്കലും നമ്മുടെ ബുദ്ധി, ബുദ്ധി എന്നല്ല ബുദ്ധിയോ, എല്ലോ, നമ്മുടെ ശരീരത്തിന് ഒന്നിനും യോജിക്കാൻ പറ്റാത്ത ഒരു സിനിമ. ഒരു ലോജിക് എന്നൊക്കെ പറയുന്ന സാധനം ഏഴയൽവക്കത്ത് എന്നു പറയാൻ. ചില സിനിമകളൊക്കെ ഞാൻ പറയാറുണ്ട് നമ്മൾ അതുവച്ച് അളക്കണ്ട കാര്യമൊന്നുമില്ല എന്ന്. ടിക്കറ്റ് എടുക്കുമ്പോൾ നമ്മളുടെ ബുദ്ധി അവിടെ വച്ചശേഷം നമ്മൾ സിനിമ തിയേറ്ററിൽ കയറി നോക്കിയാൽ ഇഷ്ടപ്പെടുമെന്ന്. ഇത് ടിക്കറ്റ് എടുക്കുമ്പോൾ എന്നല്ല, വീട്ടിൽ വച്ചിട്ട് വന്നാൽപോലും ഈ സിനിമ ഇഷ്ടപ്പെടുന്ന യാതൊരുവിധ സാധ്യതയും ഞാൻ കാണുന്നില്ല. അത്രയ്ക്ക് കത്തി. ഒരു സീനിൽ അദ്ദേഹത്തിൻറെ സഹോദരി ഒരു ആപത്തിൽ പെടുന്നു അദ്ദേഹം എയർപോർട്ടിൽ ഇരിക്കുമ്പോൾ ഒരു മെസ്സേജ് വരുന്നു ദൂരങ്ങൾ എത്ര 10, 2000 കിലോമീറ്റർ അപ്പുറത്താണ്. എങ്കിലും, പുള്ളി അറ്റ് ദ മൊമൻ്റ് മെസ്സേജ് കാണലും എയർപോർട്ടിൻ്റെ ചില്ലുകൾ പൊളിച്ച് അവിടുന്ന് ചാടി, ട്രെയിനിനു മുകളിലൂടെ ചാടി, കുതിരപ്പുറത്തു കയറി; ഇതൊക്കെ പറയുമ്പോൾ നിങ്ങൾ ഇതാണ് സിനിമയുടെ മെയ്ൻ കഥ എന്ന് കരുതരുത്, ഇത് രണ്ടു മൂന്നു മിനിറ്റിൽ നടക്കുന്ന സംഭവമാണ്, പോയി ചേട്ടൻ രക്ഷിക്കും. ഇതൊക്കെയാണ് സിനിമ .
Negative
MAL_MSA_26
ട്രീറ്റ് ചെയ്ത ഇടത്തിൽ നിന്നും ഒടുവിൽ എത്തുമ്പോൾ , ഭാര്യ പുറത്തുവരുമ്പോൾ, അയ്യപ്പൻ വീണ്ടും പോലീസ് യൂണിഫോമിൽ വരുമ്പോൾ , ഇതെല്ലാം വീണ്ടും കോശിയുടെ സ്വാധീനം കൊണ്ട് തന്നെയല്ലേ എന്ന് ഉള്ളയിടത്ത് ദേർ ഇസ് എ കൺഫ്യൂഷൻ . അയ്യപ്പൻ ഫൈറ്റ് ചെയ്ത കാര്യത്തിൽ, കാര്യങ്ങളിൽ ഒന്നിനെ പാടെ മറക്കുന്നു എന്നുള്ളത് പോലെ. അതുവരെ അയ്യപ്പനുംകോശിയും തമ്മിലുള്ള പ്രശ്നത്തിൽ ,ആറ്റിറ്റ്യൂഡ് ആണ് തുടക്കം എങ്കിലും, പണവും , സ്വാധീനവും , ജനനവും ,നിറവും ഒക്കെ പ്രതിപാദ്യം ആവുന്നുണ്ട്. ഇതേ സംഭവത്തെ വേറെ ഒരു രീതിയിൽ കൂടി കാണാം എന്നു തോന്നുന്നു. അയ്യപ്പൻറെ ജീവിതത്തെ ഇങ്ങനെ ആക്കി മാറ്റുന്നതിൽ കോശിയുടെ പങ്ക്, അയാൾ തിരിച്ചറിയുന്നത്, അയാൾ അച്ഛൻറെ തണലിൽ നിന്നും മാറി അയാൾ വേറെ തന്നെ ഒരു മരം ആകുന്നത്, ഈ ടോട്ടൽ ട്രാൻസ്ഫോർമേഷൻ സിന്ടെ ഭാഗമാവുന്നത്. അവിടെ അയ്യപ്പൻറെ വശം നോക്കിയാൽ കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷം ഇറക്കുക എന്ന ഹീറോയിസം. അങ്ങനെ നോക്കുമ്പോൾ സ്വന്തം ഡ്രൈവർ പറയുന്നതു പോലും വിലക്ക് എടുക്കുന്ന കോശി കുര്യനിലെ കുര്യനെ തിരിച്ചറിയുന്ന കോശിയുടെ ട്രാൻസ്ഫോർമേഷൻ. രണ്ടു സൈഡിൽ നിന്നും നോക്കുമ്പോൾ രണ്ട് രീതിയിൽ അതിനെ വ്യാഖ്യാനിക്കാൻ പറ്റും എന്നു തോന്നുന്നു. ഇൻസിഡൻസ് സെയിം ആണ്. ഒന്ന് നമ്മൾ അയ്യപ്പനിലൂടെ കൺസിടർ ചെയ്യുമ്പോൾ , എനിക്ക് തോന്നുന്നത് ഇത് അത്ര ശരിയായില്ലല്ലോ എന്നാൽ ഇത് ഒക്കെ കോശിയുടെ ഇൻഫ്ലുവൻസലൂടെ അല്ലേ എന്ന്. മറ്റൊരിടത്ത് കോശിയുടെ ട്രാൻസ്ഫോർമേഷൻ ഓർഗാനിക് ആയി കൊണ്ടുവരുന്നു. ഇത് രണ്ടും ചേർത്തു വായിച്ചു നോക്കുമ്പോൾ ഇങ്ങനെ കൺക്ലൂഡ് ചെയ്യാമെന്ന് തോന്നുന്നു, കോശി ചെയ്യുന്ന കാര്യങ്ങളിൽ അയാൾക്ക് പിന്നീട് പശ്ചാത്താപം ഉണ്ട്, തിരുത്തലുകൾ വേണമെന്ന് തോന്നുന്നുണ്ട്. പക്ഷേ, അയ്യപ്പന് അങ്ങനെ ഒരു അവസ്ഥ ഇല്ല. അയാള് തീരുമാനിച്ചത് മുന്നോട്ടു തന്നെയാണ്. അങ്ങനെ നോക്കുമ്പോൾ സ്വാധീനമെന്ന ഫാക്ടർ നേരത്തെ പറഞ്ഞതും സോഷ്യൽ ഓർഗാനിക് ആയി സംഭവിക്കുന്ന ട്രാൻസ്ഫോർമേഷൻസും. കോശിയുടെ ട്രാൻസ്ഫോർമേഷൻസാണ് എഫക്റ്റീവ് ആയി വന്നത് എന്ന് എനിക്ക് തോന്നുന്നു. പ്രേക്ഷകരുടെ ചോയ്സ് തന്നെയാണ് ഏത് എടുക്കുക എന്നത് . ആസ്വാദനത്തെ അത്രത്തോളം ബാധിക്കുന്ന ഒരു കാര്യമല്ല എങ്കിൽ കൂടി , ഈ രണ്ടു സ്വഭാവം വരുമ്പോൾ അതിൽ കോശിയുടെ സ്വാധീനം തന്നെ വീണ്ടും വരുന്ന ഇടത്ത് ഒരു ചെറിയ ഒരു കല്ലുകടി ഫീൽ ചെയ്യുന്നുണ്ട് എന്നുമാത്രം. അട്ടപ്പാടിയും, അവിടത്തെ രണ്ടു കഥാപാത്രങ്ങൾ, അവരുടെ ജീവിതവുമായി ബന്ധപ്പെടുത്തി കഥ പറയുമ്പോൾ, ആ സ്പേസിൽ കാണിച്ചു തരുന്ന സംഭവങ്ങളെ അത്രപെട്ടെന്നൊന്നും നമുക്ക് മറക്കാൻ പറ്റുകയില്ല. തൻറേടത്തോട് കൂടിനിൽക്കുന്ന കണ്ണമ്മ , പോലീസ് യൂണിഫോമിൽ ആണ് തലഉയർത്തി നിൽക്കാൻ തുടങ്ങിയത് എന്നുപറയുന്ന ജെസ്സി, ഒക്കെ സിനിമയിലെ ബെസ്റ്റ് മൊമൻസ്ആയിട്ടാണ് ഫീൽ ചെയ്തത്. എന്തുതന്നെയായാലും സച്ചിൻ എന്ന മേക്കറുടെ ഒരു കിടിലൻ കയ്യൊപ്പുകൾ പതിഞ്ഞ ഒരു സിനിമ തന്നെയാണ് അയ്യപ്പനുംകോശിയും . അയ്യപ്പൻ കോശി സീനുകളുടെ സംഭാഷണങ്ങൾ ഒക്കെ കാച്ചികുറുക്കിയ , അതേസമയം കിടിലനായി വന്നതിൽ എനിക്ക് ഒരു തർക്കവുമില്ല. റിവ്യൂ വൈകിയത് മനപ്പൂർവ്വമല്ല , ചിലപ്പോൾ അങ്ങനെയൊക്കെ സംഭവിക്കാമല്ലോ. ഈ സിനിമ കണ്ടവർ അവരുടെ അഭിപ്രായങ്ങൾ കൂടി പങ്കുവയ്ക്കും എന്നു കരുതുന്നു . തീർച്ചയായും അയ്യപ്പനും കോശിയും സിനിമയിൽ മാറ്റിയെഴുതുന്ന, അല്ലെങ്കിൽ മാസ് സിനിമകളുടെ ഫോർമുലകളിൽ കണ്ടതിൽ മാറ്റിയെഴുതുന്ന പലതുമുണ്ട് , മാറ്റാൻ ശ്രമിക്കുന്ന പലതുമുണ്ട് , ഇനിയും മാറ്റണം എന്ന് എനിക്ക് പേഴ്സണലായി ആഗ്രഹമുള്ള കുറച്ചു കാര്യങ്ങൾ കൂടിയുണ്ട്. അത് നമ്മൾ മുന്നേ സൂചിപ്പിച്ചതു തന്നെയാണ് . മലയാളത്തിലെ മാസ് സിനിമകൾ വരുമ്പോൾ പലപ്പോഴും വിനയാകുന്ന പശ്ചാത്തലത്തിലെ ആവർത്തനമൊ , പ്രഡിക്ടബിൾ ആവുന്ന കഥയോ, സന്ദർഭങ്ങളോ, ക്ലീശേ കഥകളൊക്കെ മാറ്റിനിർത്തി തന്നെ ഉറപ്പിച്ചു വിളിക്കാവുന്ന ഒരു അനുഭവം തന്നെയായിരുന്നു അയ്യപ്പനും കോശിയും . നേരത്തെ സൂചിപ്പിച്ചതുപോലെ കൺഫ്യൂഷൻസുണ്ട്, പക്ഷേ, അത് ആസ്വാദനത്തെ ബാധിച്ചതായി തോന്നുന്നില്ല. പ്രകടനങ്ങളിലും ടെക്നിക്കൽ വശങ്ങളിലും മികവുപുലർത്തുന്ന ഒരു കിടിലൻ പടം തന്നെയാണ് അയ്യപ്പനുംകോശിയും .
Negative
MAL_MSA_27
നെഗറ്റീവ് എന്നു പറഞ്ഞാൽ, ഇതിൽ പ്രണയവും വിരഹവും എല്ലാം കാണിക്കുന്നുണ്ട്. പക്ഷേ അത് ഈ സിനിമയിൽ കഥാപാത്രങ്ങൾ അവർക്ക് കിട്ടിയതായി കാണിക്കുന്ന, ആ ഒരു ഇന്റെൻസ് ഉണ്ടല്ലോ, ഇത് സിനിമ കണ്ടു കൊണ്ട് ഇരുന്ന എനിക്ക് കിട്ടിയില്ല, എനിക്ക് മാത്രമല്ല അല്ല, തീയറ്ററിൽ ഇരുന്ന് പല ആളുകൾക്കും. എൻറെ സൈഡിൽ ഇരുന്ന് പല ആൾ ഒക്കെ ഫോൺ കുത്തി കൊണ്ടിരിക്കുകയായിരുന്നു കുറെ നേരം . മൂന്നാമത്തെ കാര്യം, ആദ്യം അത് പൊതുവേ എൻറെ ഒരു പ്രശ്നം കൊണ്ടാണ്, എനിക്ക് മലയാളം ഡബ്ബ് ചെയ്തുവരുന്നത് ഇഷ്ടമല്ല. അല്ല ഇപ്പോൾ ബാഹുബലി ആണെങ്കിൽ പോലും ഞാൻ തെലുങ്ക് സബ്ടൈറ്റിൽ ആണ് കാണാൻ ഇഷ്ടപ്പെടുന്നത്. ഇനിയിപ്പോൾ അത് കിട്ടിയില്ലെങ്കിൽ തമിഴിൽ കാണും. എന്നാലും മലയാളംഡബ്ബിങ്നോട് കാര്യം മലയാളം സംസാരിക്കുന്നവരുടെ ലിപ് മൂവ്മെൻ്റ് എന്താണെന്ന് നമുക്കറിയാം. അപ്പോൾ അത് അല്ലാതെ ഒക്കെ വരുമ്പോൾ ഒരു കല്ലുകടിയാണ്. പക്ഷേ ഈ സിനിമ ഞാൻ ബുക്ക് ചെയ്യാൻ നോക്കിയ സമയത്ത് മലയാളം മാത്രമേ എനിക്ക് കാണാൻ വഴിയുണ്ടായിരുന്നുള്ളൂ. അങ്ങനെയാണ് ഞാൻ മലയാളം കണ്ടത്. അത് അത് എനിക്ക് സത്യം പറഞ്ഞാൽ ഇതിൽ അവാർഡ് കൊടുക്കേണ്ടത് രശ്മികക്ക് നായികക്ക് ഡബ് ചെയ്തിട്ടുള്ള ആർട്ടിസ്റ്റ് ആണ്. കാരണം നായികയുടെ ലിപ് അനങ്ങുന്നത് പോലുമില്ല. പിന്നെ ഇവർ എങ്ങനെയാണ് ശബ്ദം കൊടുത്തത് എന്ന് അറിയുന്നില്ല. അത്രയും കഷ്ടപ്പെട്ടിട്ടുണ്ട്. തീർച്ചയായിട്ടും അത് കാണുമ്പോൾ നമുക്ക് അറിയാം. നാലാമത്തെ കാര്യം ഇതിൽ ചില കാര്യങ്ങളൊക്കെ, നമുക്ക് ഇത് കാണിക്കണം, നമുക്ക് ഇതിനെ കുറിച്ച് സംസാരിക്കണം, അതിനുവേണ്ടി നമുക്ക് ഒരു രംഗം ഉണ്ടാക്കാം, എന്ന് പറയുന്ന പോലെ, കോമറേഡ് എന്ന വാക്കിൻറെ അർത്ഥം അന്വേഷിച്ച് നടക്കുന്ന ആളുകൾ. ആ പ്രദേശത്തുള്ള ആർക്കും കോമ്റേഡ് എന്താണെന്നറിയില്ല. സീ നിങ്ങൾക്ക് ഒരു വാക്ക് അറിയില്ലെങ്കിൽ, ഡിക്ഷ്ണറിയിൽ ഒന്ന് റഫർ ചെയ്തു നോക്കണം, ഗൂഗിളും മറ്റ് സൗകര്യങ്ങളും എല്ലാം ഉള്ളപ്പോൾ അർത്ഥം അന്വേഷിച്ച് അങ്ങോട്ടു പോകുന്നു ഇങ്ങോട്ടു പോകുന്നു എന്നൊക്കെ പറയുമ്പോൾ അപ്പോൾ പിന്നെ അത് എന്താണെന്ന് വലിച്ചുനീട്ടി പറയാൻ ഒരാള്.
Positive
MAL_MSA_28
ഒരു കൊച്ചു സിനിമ പോലെയാണ് ആദ്യത്തെ ഏതാണ്ട് മുക്കാൽ ഭാഗത്തോളം പോകുന്നത്. അതുകഴിഞ്ഞേ സിനിമയിൽ ട്വിസ്റ്റും കാര്യങ്ങളുംഎല്ലാം വന്ന് സിനിമയുടെ ദിശയും കാര്യങ്ങളും എല്ലാം മാറി വേറെ ഒരു സെറ്റപ്പിലേക്ക്, വേറെ ഒരു ത്രില്ലിംഗ് ആയി സിനിമ മാറി , അവസാനം വീണ്ടും ഒരു ഫീൽ ഗുഡ് രീതിയിലേക്ക് അവസാനിപ്പിക്കാൻ സിനിമക്ക് സാധിക്കുന്നു. മാത്രമല്ല നല്ല ഒരു മെസ്സേജ് സിനിമക്ക് കൊണ്ടുവരാൻ സാധിക്കുന്നുണ്ട് . പിന്നെ റോളുകൾ മികച്ചതായി കൈകാര്യം ചെയ്തിരിക്കുന്നത് ആരൊക്കെ ആണ് എന്ന് ചോദിച്ചിട്ടുണ്ടെങ്കിൽ പറയാൻ ഇച്ചിരി ബുദ്ധിമുട്ടാണ്. കാരണം എല്ലാവരും ഒന്നിന്ഒന്ന് മെച്ചമായിട്ട് ഗംഭീരമായിട്ട് തൻറെ റോളുകളെ കൈകാര്യം ചെയുവാനായിട്ട് നൂറു ശതമാനം നീതി പുലർത്തി എന്ന് പറയാം. ഒരാളെ പോലും മൈനസ് ആയിട്ട് പറയുവാൻ ആയിട്ട് സാധിച്ചില്ല. എല്ലാവരും അതി ഗംഭീരം ആയിട്ടാണ് പെർഫോം ചെയ്തിട്ടുള്ളത് . അതുപോലെ, ഒരു കൊച്ചു ചിത്രം എന്ന് പറയും പോലെ തന്നെ ഡ്യുറേഷനിലും ഒരു കൊച്ചു ചിത്രം തന്നെ ആണ്. കാരണം ഏതാണ്ട് ഒന്നേമുക്കാൽ മണിക്കൂറുകൾ മാത്രമാണ് ഡ്യുറേഷൻ ഈ സിനിമക്ക് വരുന്നത്. ഞാൻ ഈ സിനിമക്ക് കയറിയത് പതിനൊന്നു മണിക്കാണ്. ഏതാണ്ട് ഒരു പന്ത്രണ്ട അമ്പത് ആയപ്പൊളേക്കും സിനിമ തീർന്നു. അതിനു ഇടക്ക് അഞ്ചു മിനിറ്റ് മാത്രമേ ഇൻ്റർവെൽ ഉണ്ടായിരുന്നുള്ളു അപ്പൊ ടോട്ടലി ഏകദേശം ഒരു ഒന്നേമുക്കാൽ മണിക്കൂർ മാത്രമേ നമുക്ക് കൂട്ടുവാനായിട്ടു പറ്റുകയുള്ളു , അപ്പം എല്ലാ ടെക്നിക്കൽ കാര്യങ്ങൾ ആണെങ്കിലും മികച്ച രീതിയിൽ തന്നെ ഒരു കൊച്ച് ചിത്രം ആണെങ്കിലും എങ്ങനെ ക്യാമറയും കാര്യങ്ങളും ഒക്കെ കൈകാര്യം ചെയ്യുന്നോ അതുപോലെ തന്നെ മ്യൂസിക്കുംകാര്യങ്ങളും കൈകാര്യം ചെയ്തിരിക്കുന്നതും, സുധിൽ ശ്യാമം ആണ് മ്യൂസിക്കും കാര്യങ്ങളും കൈകാര്യം ചെയ്തിരിക്കുന്നത്. അദ്ദേഹം എല്ലാം ഗംഭീരമായിതന്നെ ചെയ്തിട്ടുണ്ട്. ആ സിനിമയുടെ മൂഡ് നമുക്ക് ഉള്ളിലേക്ക് തരാനും എല്ലാം സിനിമക്ക് സാധിക്കുന്നുണ്ട്. എല്ലാതരത്തിലും ഗംഭീരമായി കണ്ടിരിക്കാൻ പറ്റാവുന്ന ഒരു ഗംഭീര ചിത്രമാണ് . പിന്നെ ഇതൊരു എന്റർടൈൻമെന്റ് കോമഡി സിനിമയായി പ്രതീക്ഷിച്ചു പോകരുത്. കോമഡിയും കാര്യങ്ങളും ആദ്യഭാഗങ്ങളിൽ ഒക്കെ ഉണ്ട്, എന്നിരുന്നാൽ പോലും, കുറച്ചു നമുക്ക് ടെൻഷൻ രീതിയിലേക്കാണ് അവസാനം ഭാഗങ്ങളിലേക്ക് വരുമ്പോൾ നമ്മൾക്ക് അനുഭവപെടുന്നത് . അപ്പോൾ പറ്റുന്നവരൊക്കെ തിയേറ്ററിൽ തന്നെ പോയി കണ്ടിരിക്കാൻ ശ്രമിക്കുക. അപ്പൊ ഇതിന്റെ റേറ്റിംഗ് ഞാൻ കൊടുക്കുകയാണെങ്കിൽ എട്ടാണ് ഞാൻ പത്തിൽ കൊടുക്കുന്നത്. കാരണം ഞാൻ അത്യാവശ്യം ആസ്വദിച്ചുതന്നെ സിനിമ കാണുവാൻ പറ്റി. മാത്രമല്ല, ഇപ്പം ഒരു ഒന്നേ മുക്കാൽ മണിക്കൂറുകൊണ്ടാണ് എന്ന്പറഞ്ഞിരുന്നെങ്കിൽ സാധാരണ ഇപ്പം നോക്കുകയാണെങ്കിൽ ഡ്യുറാഷൻ ഒന്ന് കൂട്ടുവാൻ വേണ്ടിയിട്ടു അതും ഇതുമൊക്കെ വച്ച് ചേർത്ത ലാഗ് അടിപ്പിക്കുന്ന പരിപാടികൊളൊക്കെ ഉണ്ട് , ഡ്യുറേഷൻ ഇച്ചിരി കുറവാണ് എന്നുള്ളത് ചിലർക്ക് ഇച്ചിരി നെഗറ്റീവ് ഉണ്ടാക്കും. എന്നാൽപോലും എനിക്ക് ഇത് വലിച്ചു നീട്ടുന്നതിനേക്കാൾ നന്നായിട്ട് ഗംഭീരമായിട്ട് അവസാനിപ്പിക്കാൻ പറ്റിയപ്പോളാണ് എനിക്ക് ഒരു നല്ല സിനിമ ആയി ഫീൽ ചെയ്തത്.
Negative
MAL_MSA_29
ഒരുപാട് കാര്യങ്ങളിൽ ഈ പ്രശ്നം അനുഭവിക്കുന്നുണ്ട്. പ്രത്യേകിച്ച് പോലീസ് കാര്യങ്ങൾ. അതുപോലെ കോമഡി ക്രിയേറ്റ് ചെയ്യാൻ വേണ്ടിയിട്ടുള്ള സംഭവങ്ങൾ ഉണ്ട്. സിനിമയിൽ കോമഡി ക്രിയേറ്റ് ചെയ്യാൻ വേണ്ടിയിട്ടുള്ള ഉണ്ടാക്കിയ സാധനങ്ങൾ എല്ലാം ഒട്ടും സുഖമില്ലാത്ത ഒരു കാര്യങ്ങൾ ആയിട്ടാണ് മാറിയിരിക്കുന്നത്. മാത്രമല്ല ഈ ത്രില്ലർ പശ്ചാത്തലം ഉള്ളപ്പോഴും അത് ശക്തമായിട്ടുള്ള ഒരു ഇമോഷണൽ ബോണ്ടിങ് കഥാപാത്രങ്ങളിലൂടെ നൽകുന്നുണ്ട്. അല്ലെങ്കിൽ ഒരു ഇമോഷണൽ ബാഗ് ഡ്രോപ്പ് അവിടെ കിടക്കുന്നുണ്ട്. പക്ഷേ, അതും ഒരു സ്ട്രോങ്ങ് ആയിട്ട് കൊണ്ടുവരാനോ ആ രീതിയിലും പ്രേക്ഷകനുമായി കമ്മ്യൂണിക്കേറ്റ് ചെയ്യുന്നതിൽ ലോ വിജയിച്ചു എന്ന് തോന്നുന്നില്ല. പക്ഷേ, ലോയില് ലോ എന്നു പറയുന്ന സിനിമപലതും പറയാൻ ഉള്ള ശ്രമങ്ങൾ ഉണ്ട്. ചിലയിടത്ത് അത് ഉണ്ട്, പക്ഷേ ഭൂരിഭാഗം സ്ഥലത്തും കൃത്യമായി സംവദിക്കാൻ പറ്റിയില്ല എന്നാണ് തോന്നുന്നത്. എന്തായാലും ആമസോൺ പ്രൈം ൽ ആണ് ചിത്രം റിലീസ് ആയിരിക്കുന്നത്. രാഗിണി പരോളാണ് പ്രധാന കഥാപാത്രമായി എത്തിയിരിക്കുന്നത്. അതുപോലെ തന്നെ പരിചയം ഉള്ളത് എന്ന് പറഞ്ഞാൽ അജിത് കുമാർ അതിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ലോ കാണിച്ചുതരുന്ന സംഭവങ്ങൾ നമ്മൾ ഒരുപാട് കാലമായി, മലയാള സിനിമയിൽ ആണെങ്കിൽ പോലും ഒരുപാട് കാലമായി, കണ്ടുകൊണ്ടിരിക്കുന്നത് തന്നെയാണ്. നമ്മുടെ ഒരുപാട് സിനിമകളിൽ കണ്ടിട്ടുണ്ട്. പക്ഷേ, എങ്കിലും അത് ഇപ്പോഴും ചർച്ച ചെയ്യേണ്ട കാര്യം തന്നെയാണ് എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ചർച്ച ചെയ്യുമ്പോഴും അതിൻറെ ഒരു റൈറ്റിംഗ് ആൻഡ് മേക്കിങ് ഈ രണ്ടു ഘടകങ്ങളും പിന്നിടുമ്പോഴേക്കും ആ സിനിമയ്ക്ക് ആ ഒരു ഒരു പഞ്ച് കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല, എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
Positive
MAL_MSA_30
ട്രെയിലർ അത്ര വലിയ സംഭവം ഒന്നും ആയിരുന്നില്ല. എങ്കിൽ കൂടിയും നമുക്ക് മൊത്തത്തിൽ നമുക്ക് എന്തെങ്കിലും പ്രതീക്ഷിക്കാം, എന്ന് കരുതി പോയി കണ്ടതായിരുന്നു. ബട്ട് നത്തിംഗ്, എനിക്ക് തോന്നുന്നു മനോജ് ബാജ്പൈയുടെ പെർഫോമൻസ് പോലും നമുക്ക് തുടക്കത്തിൽ ഒരു ഇത് ഉണ്ടായിരുന്നോ ജോയി ആയിട്ടുള്ള അയാളുടെ നിസ്സഹായതയും, കുറിച്ചും കാര്യങ്ങളൊക്കെ ഉള്ളത്. അത് പക്ഷേ പിന്നീട് അങ്ങോട്ട് പോകുമ്പോഴും ഏറ്റവും പ്രാധാന്യമുള്ള സിനിമകളുടെ പെർഫോമൻസ് എന്ന് പറയുന്നത് വളരെ ഞാനിതുവരെ മനോജ് ബാജ്പൈനെ സിനിൽ ഇങ്ങനെ കണ്ടിട്ടില്ല. സിനിമയിലാണെങ്കിൽ പോലും, പെർഫോമൻസ് കൊണ്ട് ആ കഥാപാത്രത്തെ സാധൂകരിക്കാൻ പറ്റാത്ത കുറെ സംഭവങ്ങൾ ഉണ്ട്. മാത്രമല്ല പിന്നെ ഒരു കഥാപാത്രം എനിക്ക് അതല്ല ഇഷ്ടപ്പെട്ടത് എന്ന് പറയുന്നത് വക്കീൽ ആയിട്ട് വരുന്ന ഒരു കഥാപാത്രം ഉണ്ട്. വക്കീൽ ആയിട്ട് വരുന്ന കഥാപാത്രം കുറവ് സമയമേ ഉള്ളൂ. മേബി അടുത്ത പാർട്ടിൽ കുറച്ചു നല്ല രീതിയിൽ വരും എങ്കിൽ കൂടിയും. പക്ഷേ നല്ല രസം ആയിട്ട് വന്നിട്ടുണ്ട്. ജാക്വലിൻ ഫെർണാണ്ടസ് ട് ട്രൈഡ്, പക്ഷേ നമുക്ക് ആ കഥാപാത്രത്തെ ഒരുതരത്തിലും എന്താണ് എസ്റ്റാബ്ലിഷ് ചെയ്യുന്ന കാര്യത്തിലൊ ഒന്നുമില്ല. ഇവരൊക്കെ തമ്മിൽ ഒരു ട്രയാങ്കിൾ സ്റ്റോറി തന്നെ ഉണ്ട്. പിടിക്കാൻ വരുന്ന പോലീസുകാരനും, തമ്മിലുള്ള ഒരു റിലേഷൻഷിപ്പ് ഈ കാര്യങ്ങളൊക്കെ ഇതിൽ വരുന്നുണ്ട്. പക്ഷേ, ഒരുതരത്തിലും എന്താ പറയാ, ഒട്ടും തൃപ്തിപ്പെടുത്തിയില്ല. വലിയ നിരാശ സമ്മാനിച്ച ഒരു സിനിമയായിരുന്നു മിസിസ് സീരിയൽ കില്ലർ.
Negative
MAL_MSA_31
ഉണ്ടാക്കിവെച്ച ബോധങ്ങളെക്കുറിച്ച് ഇവിടെ സംസാരിക്കുമ്പോൾ, ശക്തമായ തിരക്കഥയുടെ അഭാവം ഇവിടെ വിന ആകുന്നുണ്ട്. അതുകൊണ്ട് പല സന്ദർഭങ്ങളെയും മികച്ച രീതിയിൽ സ്ക്രീനിൽ എത്തിക്കാൻ പറ്റിയിട്ടുണ്ടോ എന്നതും സംശയകരമാണ്. അലൻസിയർ കഥാപാത്രസൃഷ്ടി ഒക്കെ, ചിരിയും ചിന്തയും സമ്മാനിക്കുന്നു എങ്കിലും, അതിൻറെ അപ്പുറത്തെ ലെയറിൽ സിനിമയെ ട്രീറ്റ് ചെയ്തിരിക്കുന്നത് അത്രയ്ക്ക് കൺവിൻസിങ്ങ് ആയി തോന്നിയിട്ടില്ല. ഏറ്റവും മികച്ച പോഷൻ അനുഭവപ്പെട്ടത് ലിൻഡയുടെ ഡാൻസും തുടർ സംഭവങ്ങളുമാണ്. ഉപദേശിക്കാൻ വരുന്നവരുടെ കരണത്തു കൊടുക്കുന്ന അടി നല്ല ഇഫക്ടീവ് ആയി, പവർഫുൾ ആയി, കൊണ്ടുവരാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ആർക്കാണ് മാനസിക പ്രശ്നം എന്ന് തിരിച്ചു ചോദിക്കേണ്ടതായും വരുന്നുണ്ട്. കുറച്ചു നല്ല നിമിഷങ്ങൾ സിനിമ സമ്മാനിക്കുന്നുണ്ട്. അത് തീർത്തും സ്കാറ്റേർട് ആയി നിൽക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെയാവാം മധുപാൽ കഥാപാത്രത്തെക്കൊണ്ട് അവസാനം കാര്യങ്ങൾ അവതരിപ്പിക്കുന്നത്. ഒരു സ്പേസിൽ തന്നെ കഥയുടെ ഭൂരിഭാഗവും നടക്കുക എന്നത് ഒരു സിനിമാറ്റിക് അനുഭവമാക്കുന്നഅതിലും സിനിമ പാളിയിട്ടുണ്ട്. ക്ലൈമാക്സിൽ കൊണ്ടുവന്ന ആശയവും നല്ലത് ആയിട്ടാണ് തോന്നിയത്. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്നത്, തെറ്റുകൾ ഇല്ലാത്ത മനുഷ്യർ ഇല്ല എന്ന് തന്നെയാണ് പറയുന്നത്. അവിടെ ബോധത്തിന് ചുറ്റിക കൊണ്ട് നടക്കുന്നവർ സ്വയം ഒന്ന് അനലൈസ് ചെയ്യാൻ സിനിമ പറയുന്നുണ്ട്. ചിരിയും ചിന്തയും നൽകുന്ന ചില നിമിഷങ്ങൾ സിനിമ സമ്മാനിക്കുന്നുണ്ട്. പല സീനുകളും, തമാശയ്ക്കുള്ള സ്കോപ്പ് ഉള്ളപ്പോഴും വളരെ ലൈറ്റ് ആയി ട്രീറ്റ് ചെയ്തു കൊണ്ട്, പ്രേക്ഷകനെ പരിഗണിക്കാതെ പോകുന്നു. ആ ഒരു ഒഴുക്കാണ് സിനിമയിലെ മിസ്സിംഗ് ഫാക്ടർ ആയി തോന്നിയത്.
Negative
MAL_MSA_32
എന്താ ഇവൻ ഇത് കാണിക്കുന്നത് എന്നാണ് എനിക്ക് പേഴ്സണലായി തോന്നിയിട്ടുള്ളത്. ആ രംഗങ്ങൾ ഒക്കെ കട്ട് ചെയ്തു ഒഴിവാക്കാമായിരുന്നു. പക്ഷേ, ഈ സിനിമയുടെ ഇംപോർട്ടൻസ് ആയിട്ടുള്ള ഒരു ഭാഗംതന്നെയാണ്. കാരണം, ഒരു സൈക്കോ എന്നൊക്കെ പറയുമ്പോൾ അതൊക്കെ വേണമല്ലോ, എന്നാലല്ലേ ഒരു സൈക്കോ സിനിമ ആവുകയുള്ളൂ. പക്ഷേ വളരെ മോശം ആയിട്ടാണ് എനിക്ക് ആ രംഗങ്ങളൊക്കെ കണ്ട നേരത്ത് തോന്നിയത്. മറ്റ് രീതിയിൽ കുഴപ്പങ്ങൾ ഒന്നും പറയാനില്ല. പിന്നെ സുധീർബാബു ഒക്കെ അത്യാവശ്യം തരക്കേടില്ലാത്ത രീതിയിൽ അഭിനയിച്ചിട്ടുണ്ട്. പിന്നെ 2 ക്യാരക്ടേഴ്സ് ഉണ്ട് അതായത് നിവേദ. ചിത്രത്തിൽ ഒരു നായിക വേണമല്ലോ എസ് അതിനുവേണ്ടി മാത്രം ആഡ് ചെയ്തതാണ്. പിന്നെ അതിഥി റാവു ചിത്രത്തിൽ ഒരു മോട്ടിവ് വേണമല്ലോ, ഒരാളെ കൊല്ലുന്നതിന് എന്തെങ്കിലുമൊക്കെ ഒരു മോട്ടീവ് വേണമല്ലോ, അതിന് അതിഥി റാവുവിനെയും സിനിമയിലേക്ക് ഇൻവോൾവ് ചെയ്തതാണ്. അതായത് ഈ ക്യാരക്ടർ ഒന്നും പ്രധാനപ്പെട്ട റോളുകൾ ഒന്നും അല്ലെങ്കിൽപ്രധാനപ്പെട്ട ഒരു ആക്ട്രസ്മാർ ആയിട്ടൊന്നും ഈ സിനിമയിൽ പരിഗണിക്കാൻ സാധിക്കുകയില്ല. ഓക്കേ, ഓവറോൾ ഈ സിനിമ എങ്ങനെയുണ്ട് എന്ന് ചോദിക്കുകയാണെങ്കിൽ, ഞാൻ ഈ സിനിമ നാനിയെ ഇഷ്ടപ്പെടുന്നവർ തീർച്ചയായും എക്സ്പീരിയൻസ് ചെയ്യാൻ സാധിക്കുന്ന ഒരു സിനിമ തന്നെയാണ്, വി എന്നു പറയുന്ന സിനിമ. എന്നാൽ ത്രില്ലർ സിനിമകൾ എക്സ്പീരിയൻസ് ചെയ്യാൻ സാധിക്കുന്നവർ വലിയൊരു സൈക്കോ സിനിമ, അല്ലെങ്കിൽ വലിയൊരു ത്രില്ലർ സിനിമ എന്ന രീതിയിൽ ഒന്നും ഈ സിനിമയെ ദയവുചെയ്തു പരിഗണിക്കരുത്. അത്യാവശ്യം തരക്കേടില്ലാത്ത ഒരു ത്രില്ലർ സിനിമ എന്ന രീതിയിൽ മാത്രമെ സിനിമയെ നിങ്ങൾ പരിഗണിക്കുവാൻ പറ്റുകയുള്ളൂ. പ്രത്യേകിച്ച് ഈ സിനിമയുടെ ഫസ്റ്റ് ഹാഫ് ഒക്കേ എനിക്ക് നല്ല രീതിയിൽ ലാഗ് അടിച്ചിട്ടാണ് എനിക്ക് തോന്നിയത്. ഒരു ആവറേജ് അല്ലെങ്കിൽ ബിലോ ആവറേജ് എന്നുള്ള രീതിയിൽ നിന്ന പോലെയാണ് എനിക്ക് തോന്നിയത്.
Negative
MAL_MSA_33
ചിത്രത്തെ കുറിച്ച് പറയുകയാണെങ്കിൽ, ടീസറിൽ കണ്ടപോലെ തന്നെ നല്ലൊരു പ്രതീക്ഷ നൽകിയ സിനിമയാണ് ദർബാർ. ടോട്ടലി ഡിഫറെൻറ് ആയിട്ടുള്ള മൂവി ആണ്. തമിഴ്, തെലുങ്ക്, മലയാളം, എന്നീ ഭാഷകളിൽ റിലീസ് ഉണ്ട് മൂവി.അരുണാചലം എന്ന ക്യാരക്ടർ ചെയ്തിരിക്കുന്നത് രജനീകാന്താണ്. മുംബൈയിലെ പോലീസ് ആയിട്ടാണ് രജനീകാന്തിന്‍റെ ഇതിൽ ഫസ്റ്റ് ഹാഫ് നമുക്ക് കാണാൻ സാധിക്കുന്നത്. ടോട്ടലി ഡിഫറെൻറ് ആണ്. ഫ്ലാഷ് ബാക്കും അതിനു മുന്നോടിയായും ആയിട്ടുള്ള കഥകളാണ് സിനിമ കൊണ്ടുപോകുന്നത്. ഒരിക്കലും ലാഗ് അടുപ്പിക്കുന്നില്ല. ഫസ്റ്റ് ആഫ് മുഴുവൻ അടിച്ചു പൊളിക്കുകയാണ് വില്ലൻമാരും തമ്മിൽ ഉള്ള ഹൈറ്റ് സീക്വൻസ്. അതിനു മുന്നോടിയായി ഫ്ലാഷ് ബാക്കും, ഇപ്പോഴത്തെ പ്രസൻറ്റുo എല്ലുംമ്പടി കാണിച്ചിട്ടാണ് കഥ പോകുന്നത്. എൻകൗണ്ടർ ഒക്കെ സൂപ്പറായിട്ടുണ്ട്. 19 പേരെ ഒക്കെ അടിക്കുന്നത് ഒക്കെ വളരെ ഗംഭീരമായിട്ടുണ്ട്. ഇടയ്ക്കൊക്കെ നമ്മളുടെ കെജിഎഫ് ലെ ബിജിഎം കേറി വന്നത് പോലെ എനിക്ക് ഫീൽ ചെയ്തു. പേട്ടയുടെ, പേട്ട എന്ന സിനിമയുടെ സ്റ്റൈൽ ഓഫ് മേക്കിങ് ഈ സിനിമയിൽ കാണാൻ സാധിച്ചിട്ടുണ്ട്. ഫസ്റ്റ് മുതൽ ലാസ്റ്റ് വരെ ലാഖ് എടുക്കുന്നില്ല. എല്ലാ ക്യാരക്ടേഴ്സ്നും വേണ്ട സ്പേസ് കൊടുത്തിട്ടുണ്ട്. വിഷ്വലൈസ് സൂപ്പറായിട്ടുണ്ട് ഒരു കഥ മുന്നോട്ടു കൊണ്ടുപോകുന്നുണ്ട് സിനിമയിലെ ഫസ്റ്റ് മുതൽ ലാസ്റ്റ് വരെ. നേരത്തെ ഞാൻ പറഞ്ഞതുപോലെ തന്നെ ലാഗ് അടുപ്പിക്കുന്നില്ല. നമ്മുടെ സെക്കൻഡ് ഹാഫ് ഒക്കെ കഴിയുമ്പോൾ ശരിക്കും ഇരുന്നു പോകുന്നുണ്ട്, തിയേറ്ററില്. രണ്ടു മണിക്കൂർ നാല്പത് മിനിറ്റും ആണ് ദൈർഘ്യം. ആക്ഷൻ ത്രില്ലർ വിഭാഗത്തിൽപെടുന്ന മൂവിയാണ് ദർബാർ. ഞാൻ ഈ ചിത്രത്തിന് നൽകുന്ന റേറ്റിംഗ് ഫൈവില് ത്രീ പോയിൻറ് ഫൈവ് ആണ്.
Negative
MAL_MSA_34
അനുപമയുടെ കഥാപാത്രം മികച്ച ഒരു മുതൽകൂട്ട് തന്നെയായിരുന്നു സിനിമയ്ക്ക്. നല്ല രീതിയിൽ തന്നെ പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. അതുപോലെ തന്നെ ക്യാമറ വിഷ്വലൈസിങ്ങ് മികച്ചതായിരുന്നു. ഇടയ്ക്ക് വരുന്ന ബിജിഎം മുകൾ, മ്യൂസിക്കുകൾ, എല്ലാം ഒപ്പത്തിനൊപ്പം വേറെ ലെവൽ ആയിരുന്നു. ചില സ്ഥലങ്ങളിലെ ലാഗ് ഒഴിച്ചു വച്ചു കഴിഞ്ഞാൽ, മണിയറയിലെ അശോകൻ എന്ന ഈ കൊച്ചു ചിത്രം ഒരു മികച്ച അനുഭവം തന്നെയാണ്. ഫാമിലി മൊത്തം കാണാൻ നോക്കുക. ഒരു നല്ല സിനിമ തന്നെയാണ്. പിന്നെ പറയാനുള്ളത് രണ്ട് ഗസ്റ്റ് റോഡുകൾ വ്യത്യസ്തമായി നമ്മളെ കാത്തിരിക്കുന്നു നമ്മളെ അണ്‍ എകസ്പെക്റ്റ്ഡ് ആയിട്ട്, നമ്മളെ വിചാരിക്കാത്ത രീതിയിലുള്ള രണ്ട് ആളുകൾ വരുന്നുണ്ട്. പടം കാണുമ്പോൾ, അ: കാണുന്നതാ നല്ലത്. അത് ഞാൻ പറയുന്നില്ല. ഏകദേശം കഥ തന്നെ റിവ്യൂ വില് ചെയ്തിട്ടുണ്ട്. ആ വമ്പൻ ട്വിസ്റ്റ് ഒന്നുമില്ല, നല്ല ഫീൽ ഗുഡ് മൂവിയാണ്. എന്തിനോടും ഏതിനോടും പ്രണയിക്കാം എന്നു കാണിച്ചു തരുന്ന നല്ല ഒരു സിനിമ. അശോകൻറെ ജീവിതം തന്നെ പലർക്കും നല്ല ഒരു അനുഭവം ആയിരിക്കാം. എന്തായാലും അശോകൻ, മണിയറയിലെ അശോകൻ ഒരു മികച്ച അനുഭവം, ഒരു മികച്ച സിനിമ. എനിക്ക് പേഴ്സണലായി നല്ല ഇഷ്ടപ്പെട്ടു. ഞാൻ സിനിമയുടെ റേറ്റിംഗ് പറയുകയാണെങ്കിൽ ഫൈവ് വില് ഫോർ ആണ്.
Positive
MAL_MSA_35
ഐ എഫ് എഫ് കെയിൽ കഴിഞ്ഞകൊല്ലം ഐ എഫ് എഫ് കെയിൽ 12 സിനിമകളിലൊന്നായി തിരഞ്ഞെടുക്കപ്പെട്ട സിനിമയാണ് സൈലൻസർ. ഒരു മികച്ച ഒരു അനുഭവം തന്നെയാണ് സൈലൻസർ നമുക്ക് സമ്മാനിച്ചിരിക്കുന്നത്. മകൻറെയും, ഭാര്യയുടെയും പല കാട്ടിക്കൂട്ടലുകൾ കണ്ടുനിൽക്കാനാകാതെ ഒറ്റപ്പെട്ടിരിക്കുകയാണ് ഈനാശു. ഒരു രാജദൂത്ൻറെ ലോകത്തിലൂടെ ഓടിച്ചു നടക്കുന്ന ഒരു ജീവിതമാണ് ഈനാശുവിൻ്റേത്. ഗാന്ധിയൻ ആയിട്ടുള്ള ഈനാശുവിന് ഇതൊന്നും കണ്ടു നിൽക്കാൻ ആവുകയില്ല. ഇതു തന്നെയാണ് കഥ പറഞ്ഞു പോകുന്നത്. ഒരു അച്ഛൻറെയും മകൻറെയും തമ്മിലുള്ള ബന്ധങ്ങൾ എന്തൊക്കെയാണ് എന്ന് ഈ സിനിമയിലൂടെ കാണിച്ചു കൊടുക്കുന്നുണ്ട്. കൊവിഡ് കാരണം തിയേറ്ററുകളിൽ അധിക ദിവസം നീണ്ടുനിന്നില്ല ഈ ചിത്രം. അതുകൊണ്ടുതന്നെ ഓൺലൈൻ റിലീസ് ആണ് നിങ്ങൾക്ക് മുന്നിൽ എത്തിയിരിക്കുന്നത്. ആമസോണിലൂടെ ആണ് റിലീസ് ആയിരിക്കുന്നത്. ഡിസ്ക്രിപ്ഷൻ ലിങ്ക് ഞാൻ ഇട്ടിട്ടുണ്ട്. തീർച്ചയായിട്ടും കാണാം. ഡ്രാമ കാറ്റഗറിയിൽ പെട്ടിരിക്കുന്ന ചിത്രമാണ് സൈലൻസർ. നിങ്ങൾക്ക് നിരാശ വരുത്തില്ല. ഒരു കണ്ടിരിക്കാൻ പറ്റാവുന്ന, ഒരു മലയാള സിനിമകളിൽ നിന്നും വ്യത്യസ്തമായ, ഒരു കഥ പറഞ്ഞുപോകുന്ന ചിത്രമാണ് സൈലൻസർ. മേക്കിങ് സ്റ്റൈലും വ്യത്യസ്തത തന്നെയാണ്. ചിത്രത്തിന് ഞാൻ കൊടുക്കുന്ന റേറ്റിങ് ഫൈവ് വില് ഫോർ ആണ് .
Positive
MAL_MSA_36
ആദർശ് വേണുഗോപാൽ രചനയും സംവിധാനവും നിർവഹിച്ച, സമദ് സുലൈമാൻ കേന്ദ്രകഥാപാത്രമായി എത്തുന്ന സിനിമയാണ് വർക്കി. ദൃശ്യ ദിനേശ്, അലൻസിയർ, ശ്രീജിത്ത് രവി, എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾ. ചിത്രത്തെപ്പറ്റി പറയുകയാണ് ആദ്യം തന്നെ സമദ് സുലൈമാൻ. സമദ് സുലൈമാൻ നവാഗതനായ ആളാണ്. സമദ് സുലൈമാൻ ആരാണെന്ന് നിങ്ങൾക്ക് മനസ്സിലായോ? നാദിർഷയുടെ അനിയൻ ആയിട്ടുള്ള സുലൈമാൻ ആണ് ഇതിലെ കേന്ദ്രകഥാപാത്രം ചെയ്തിരിക്കുന്നത്. വേറെ ലെവൽ അഭിനയം ആണ്. പുള്ളിക്കാരന്‍ അടിപൊളി പ്രോമിനൻ്റ് റോൾ ആണ് ഇതിൽ ചെയ്തിരിക്കുന്നത്. ഡിഫറെൻറ് ആയിട്ടുണ്ട് എനിക്ക് ടോട്ടലി ഒരു ഡിഫറെൻറ് മൂവി ആയിട്ട് എനിക്ക് തോന്നി. ലാസ്റ്റ് മുതൽ, ഫസ്റ്റ് മുതൽ ലാസ്റ്റ് വരെ ബോറടിപ്പിക്കാത്ത പോകുന്ന ഒരു കിടിലൻ സ്റ്റോറി ഉണ്ട്. ഫസ്റ്റ് ഹാഫ് ഒക്കെ ഇങ്ങനെ കോരിത്തരിപ്പിക്കും. നമുക്ക് ഓരോ സെക്കൻഡു കഴിയുമ്പോഴും ഇൻസ്പിരേഷൻ കൂടിക്കൂടിവരികയാണ്. എന്തു നടന്നു! എന്ത് സംഭവിച്ചു? എന്നുള്ള ഒരു ത്രില്ലർ ആയിട്ട് പോകുന്ന ഒരു സിനിമയാണ്. അതിൻറെ ഇടയ്ക്ക് കോമഡി കാര്യങ്ങളൊക്കെ വരുന്നുണ്ട്. സൂപ്പറായിട്ടുണ്ട്, കോമഡി ഒക്കെ നല്ല രീതിയിൽ തന്നെ വർക്ക് ആയിട്ടുണ്ട്. ഒരു മണിക്കൂർ 34 മിനിറ്റ് ആണ് സിനിമയുടെ ദൈർഘ്യം.
Positive
MAL_MSA_37
ഒരു ആർട്ടിസ്റ്റായ മിഖായേലും നിഹാരികയും തമ്മിലുള്ള ബന്ധത്തിലേക്ക് ഒരു ആർട്ടിസ്റ്റിക് ഫീൽ കൊണ്ടുവരാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. പക്ഷേ, സിനിമയുടെ തിരക്കഥയ്ക്കുള്ള ആഴത്തിനോട് പൂർണമായും നീതി പുലർത്താൻ സാധിച്ചിട്ടില്ല എന്ന ഒരു നിരീക്ഷണമാണ് എനിക്ക് ഉള്ളത്. ചിത്രത്തിലെ ഏറ്റവും മികച്ച പെർഫോമൻസ് കാഴ്ചവെച്ചിരിക്കുന്നത് അഹാന കൃഷ്ണകുമാർ ആണ്. ജീവിതസാഹചര്യങ്ങൾ വ്യത്യസ്തയാക്കിയ നിഹാരിക എന്ന പെൺകുട്ടി. അവളെ വ്യത്യസ്തമായി തന്നെ അവതരിപ്പിക്കുവാൻ അഹാന കൃഷ്ണകുമാറിന് ആയിട്ടുണ്ട്. പക്ഷേ, തീയേറ്ററിൽ ടോവിനോ തോമസിൻ്റെ നായികയായി അഹാന കൃഷ്ണകുമാറിനെ അങ്ങോട്ടേക്ക് പൂർണ്ണമായും ഉൾക്കൊള്ളാനാവാത്ത പോലെയുള്ള ഒരു പ്രതികരണമാണ് ഓഡിയൻസിൽ നിന്നും കേട്ടത്. നിതിൻ ജോർജ് അവതരിപ്പിച്ചിരിക്കുന്ന സിനിമയിലെ അന്വേഷണ ഉദ്യോഗസ്ഥൻ സർക്കിൾ ഇൻസ്പെക്ടർ ശ്രദ്ധേയമായ പെർഫോമൻസ് ആണ് കാഴ്ചവെച്ചിരിക്കുന്നത്. രാജേഷ് ശർമ വിനീത കോശി ജാഫർ ഇടുക്കി തലൈവാസൽ വിജയ് ചെമ്പിൽ അശോകൻ തുടങ്ങിയവരൊക്കെയാണ് മറ്റ് അഭിനേതാക്കൾ. ചിത്രത്തിൻറെ കലാസംവിധാനം ശ്രദ്ധേയമാണ്. സൂരജ് എസ് കുറുപ്പ് ആണ് ഈ സിനിമയ്ക്ക് സംഗീതം പകർന്നിരിക്കുന്നത്. നിമിഷാ കവിയുടെ ചായാഗ്രഹണവും മനോഹരമാണ്. ത്രീ പൊയൻ്റ് ടു ഫൈവ് ഔട്ട് ഓഫ് ഫൈവ് ആണ് ഞാൻ ലൂക്കക്ക് നൽകുന്ന റേറ്റിംഗ്.
Positive
MAL_MSA_38
ഒരു മാസ്സ് ആക്ഷൻ ഹീറോയുടെ പരിവേഷത്തോടെ കൂടിയാണ് ബിജു മേനോനെ ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. എങ്കിലും ബിജുമേനോൻ്റെ സ്ഥിരം അടിപൊളി എന്ന പ്രയോഗവും, കോമഡി നമ്പറുകളും, ഒക്കെ നമുക്ക് ഈ സിനിമയിലും കാണാം. ബൈജുവിൻ്റെ ഭാര്യയായി വേഷമിട്ടിരിക്കുന്ന സുരഭി ലക്ഷ്മിയുടെ, പെർഫോമൻസ് എടുത്തുപറയേണ്ടതാണ് സിനിമയിൽ. നിഖില വിമൽ ആണ് ഈ ചിത്രത്തിലെ നായിക. ശ്രീനിവാസൻ, ഗണേഷ് കുമാർ, ഭീമൻരഘു, മൈഥിലി, രഞ്ജിനി ഹരിദാസ്, തുടങ്ങിയവരൊക്കെയാണ് മേരാ നാം ഷാജിയിലെ മറ്റു അഭിനേതാക്കൾ. ഒരു സംവിധായകൻ എന്ന രീതിയിൽ വിലയിരുത്തുമ്പോൾ, അമർ അക്ബർ അന്തോണിയിലും കട്ടപ്പനയിലെ ഹൃതിക് റോഷൻ ഇലും ഒക്കെ നടത്തിയ ഒരു പ്രകടനം മേരാനാംഷാജിയിൽ ആവർത്തിക്കാൻ നാദിർഷായ്ക്ക് ആയിട്ടില്ല എന്നാണ് ഞാൻ വിലയിരുത്തുന്നത്. തരക്കേടില്ല എന്നതിനപ്പുറത്തേക്ക് ഉയരാൻ സിനിമയ്ക്ക് ആയിട്ടില്ല. വിനോദിൽ അമ്പിളി ആണ് മേരാ നാം ഷാജി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. എമിൽ മുഹമ്മദാണ് ഈ സിനിമയിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത്. ജോൺ കുട്ടിയാണ് എഡിറ്റ്. അവധിക്കാലം ആയതുകൊണ്ട്, മുൻവിധികളില്ലാതെ പോയാൽ, അത്യാവശ്യം ചിരിച്ച് കണ്ടിരിക്കാവുന്ന ഒരു സിനിമ. ഇതാണ് മേരാ നാം ഷാജി യെ കുറിച്ച് ഞാൻ വിലയിരുത്തുന്നത് .
Positive
MAL_MSA_39
ചിത്രത്തിൻറെ അവസാന ഒറ്റ സീനിൽ ഉണ്ണിമുകുന്ദൻ എത്തുന്നുണ്ട് ഒറ്റ ഡയലോഗ് പറഞ്ഞു പോകുന്നു. ഈ സിനിമ കണ്ടു ഇറങ്ങിയപ്പോൾ എൻറെ മനസ്സിലേക്ക് എത്തിയത് നമ്മളുടെ നാട്ടിൽ പ്രചാരത്തിലുള്ള പഴയ ഒരു ചൊല്ലാണ്. അനിയത്തിയെ കാണിച്ചു ചേച്ചിയെ വിവാഹം നടത്തുക എന്നത്: മമ്മൂട്ടിയെയും, പൃഥ്വിരാജിനെയും, ഒക്കെ കാണിച്ച് പ്രേക്ഷകരെ തീയറ്ററിലേക്ക് ആകർഷിക്കുമ്പോൾ, അവരുടെ മതിയായ സാന്നിധ്യവും ശ്രദ്ധേയമായ അഭിനയമുഹൂർത്തവും, തീർച്ചയായും പ്രേക്ഷകർ പ്രതീക്ഷിക്കും, പക്ഷേ, അക്കാര്യത്തിൽ പതിനെട്ടാംപടി നമ്മളെ നിരാശപ്പെടുത്തി ഇരിക്കുകയാണ്. അഹാന കൃഷ്ണ ആണ് ചിത്രത്തിലെ നായിക. സുരാജ് വെഞ്ഞാറന്മൂട്, മനോജ് കെ ജയൻ, ലാലു അലക്സ്, പാർവതി, പ്രിയാമണി,സാനിയ ഇയ്യപ്പൻ, തുടങ്ങിയവരൊക്കെ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. നൂറോളം പുതുമുഖങ്ങൾ ഈ സിനിമയിൽ അഭിനയിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. സുധീപ് വേളമോൻറെ ചായാഗ്രഹണം ശ്രദ്ധേയമാണ്. ഏ എച്ച് കാശിഫ് ആണ് പതിനെട്ടാം പടിക്ക് സംഗീതം പകർന്നിരിക്കുന്നത്. ത്രീ ഔട്ട് ഓഫ് ഫൈവ് ആണ് ഞാൻ ഈ ചിത്രത്തിന് നൽകുന്ന റേറ്റിംഗ്. ആദ്യം പറഞ്ഞതുപോലെ മമ്മൂട്ടിയും പൃഥ്വിരാജും ആര്യയും ഉണ്ണിമുകുന്ദനും അഭിനയിച്ചിരിക്കുന്ന ചിത്രമെന്ന നിലയിൽ, ഒരു വട്ടം തിയേറ്ററിൽ പോയി കാണാവുന്ന ഒരു സിനിമയാണ് ഇത്.
Neutral
MAL_MSA_40
സൈബർസ്പേസിൽ ഇപ്പോൾ പ് സാർവ്വത്രികമായി കണ്ടുവരുന്ന വ്യക്തിഹത്യ ഉൾപ്പെടെയുള്ള കാര്യങ്ങൾ സിനിമ ചർച്ച ചെയ്യുന്നു . വിനയ് ഫോർട്ട്ന്റെ അഭിനയമികവു തന്നെയാണ് തമാശയിൽ എടുത്തു പറയേണ്ട ഘടകം. ഈ ചിത്രത്തിനായി അദ്ദേഹം വലിയ അദ്ധ്വാനം നടത്തിയതിനെ കുറിച്ച് ഒക്കെ നേരത്തെ തന്നെ വാർത്ത ഉണ്ടായിരുന്നു. വിനയ് ഫോർട്ട്ന് പുറമേ ചിത്രത്തില് അരുൺ കുര്യൻ, നവാസ് വള്ളിക്കുന്ന്, ഗ്രേസ് ആൻറണി, ദിവ്യ പ്രഭ, ചിന്നു ചാന്ദ്നി, ആര്യ സലിം, തുടങ്ങിയവരൊക്കെ അഭിനയിച്ചിട്ടുണ്ട്. ഇതിൽ ചിന്നു വായി വേഷം ഇട്ടിരിക്കുന്ന ചിന്നൂ ചാന്ദ്നിയുടെ അഭിനയമികവും എടുത്തുപറയേണ്ടവയാണ്. സമീർ താഹിർ ആണ് ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. റെക്സ് വിജയനാണ് തമാശയുടെ സംഗീത വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്. പ്രശസ്തനായ ഗസൽ ഗായകൻ ഷഹബാസ് അഹമ്മദ് പാടിയ മനോഹരമായ ഗാനം തമാശയിലെ ഗാനം സോഷ്യൽ മീഡിയയിൽ ഒക്കെ വലിയ ഹിറ്റായി മാറിയിരിക്കുകയാണ്. ഒരു സംവിധായകൻ എന്ന രീതിയിൽ, അഷ്റഫ് ഹംസ തീർച്ചയായും അഭിനന്ദനങ്ങൾ അർഹിക്കുന്നു. തീയേറ്ററിൽ പോയി ടിക്കറ്റെടുത്ത് നിറഞ്ഞു ചിരിച്ചും ചിന്തിച്ചും തിരിച്ചു വരാവുന്ന മനോഹരമായ ഒരു ചിത്രമാണ് തമാശ. ഈ സിനിമയ്ക്ക് ത്രീ പോയിൻറ് ഫൈവ് ഔട്ട് ഓഫ് ഫൈവ് ആണ് ഞാൻ നൽകുന്ന റേറ്റിംഗ്.
Positive
MAL_MSA_41
അനുശ്രീയുടെ നല്ല കാരക്റ്ററുമാണ്, പുള്ളിക്കാരത്തി അത് നല്ല രസകരമായി ചെയ്തിട്ടുമുണ്ട്. അപ്പോൾ ഇത് മൂന്നുമാണ് ആക്റ്റിംഗിൽ ഹൈലൈറ് ആയി നിൽക്കുന്നത്. മ്യൂസിക് ഈസ് നൈസ്. പ്രതേകിച്ചു ഈ പറയും പോലെ ഇതിന്റെ ബാക്ക്ഗ്രൗണ്ട് സ്കോർ ഈ പറയുംപോലെ നല്ല രസകരമായിട്ട് ആ സിനിമയുടെ മൂഡിനെ എലിവേറ്റ് ചെയ്യുന്നു , ഇന്റെൻസ് സീൻ വരുമ്പോൾ ആ ഒരു മ്യൂസിക് ആണ് ഫീൽ കൊണ്ടുവരുന്നത്. വി ജസ്റ്റ് ഹിറ്റ് ദ മാർക്ക് എന്ന് പറയാം . പിന്നെ കാമറ വർക്ക് ഇങ്ങനെ എടുത്തു പറയുവാനുള്ള സാധനങ്ങളും ഒന്നും തന്നെ ഇല്ല. ബട്ട് ഇറ്റ് ഈസ് ഗുഡ്. ഈ പറയും പോലെ കംപ്ലൈന്റ്സ് പറയുവാനില്ല . ക്രിസ്തുമസ്സ്ന് നമ്മൾ മഞ്ജു വാരിയർ സിനിമ വരുന്നു എന്ന് പറയുമ്പോൾ, ട്രെയ്‌ലർ കണ്ട് നിങ്ങൾ എന്ത് എക്സ്പെക്ട് ചെയ്തുവോ, ആ എക്സ്പക്ടേഷൻ പ്രോപ്പർ ആയി ഡെലിവർ ചെയുന്നുണ്ട്. അലൻസിർ ആണെങ്കിലും, ഗ്രേസ് ആന്റണി ഈ പടത്തിൽ വളരെ നല്ലൊരു വേഷം ചെയ്യുന്നുണ്ട് . മൊത്തം ഈ പറയും പോലെ മെയിൻ ആയി ഈ മൂന്നു കാരക്ടേഴ്സ് നിൽക്കുന്നുണ്ട്. എങ്കിലും കൂടേ വന്ന കാരക്ടേഴ്സ്നെ ഒക്കെ ചെറിയ സമയത്തു വരുമ്പോളും, അതിന്റെ ഇമ്പാക്ട് ഇണ്ടാക്കുവാൻ പറ്റുന്നുണ്ട്. ഇതിന്റെ വേറെ ഒരുകാര്യം സംസാരിച്ചതിന്റ കൂട്ടത്തിൽ പറയന്നിൻഡ് ഇതിന്റെ പ്രൊഡ്യൂസർ ഗോകുലം ഗോപാലൻ, പുള്ളിക്കാരന്റെ പ്രൊഡക്ഷൻ എന്നൊക്കെ പറയുമ്പോൾ, കായംകുളം കൊച്ചുണ്ണി എന്നൊക്കെ പറയും പോലെ ബിഗ് സ്കെയിൽ, മറ്റേ ബ്രഹ്മാണ്ഡ അതല്ലാതെ അത്യാവശ്യം നല്ലൊരു കഥ, നല്ല ആക്ടേർസ്, അല്ലെങ്കിൽ അങ്ങനെ ഒരു ഫിലിം മേക്കറിന് വേണ്ടിയിട്ടുള്ള ഒരു സപ്പോർട്ടും കൂടി വരുന്നു ഇതിനകത്തേക്കു വരുന്നു എന്നുള്ളത് പുള്ളികാരനും ഒരു അഭിനന്ദങ്ങൾ അർഹിക്കണ്ട ഒരു സാധനമാണ്. സൊ ഓൾ ഇൻ ആൾ പ്രതി പൂവൻ കോഴി, ഇത്രയും, പ്രത്യേകിച്ച് മഞ്ജു വാരിയർ ഫാൻസിന്റെ ആൻഡ് റോഷൻ ആൻഡ്രൂസ് ഫാന്സിന്റെയും, എക്സ്പക്ടേഷൻസ് ഒപ്പം എത്തുന്ന ഒരു ക്രിസ്മസ് റിലീസ് ആണ് .
Positive
MAL_MSA_42
ഇത് ഒരു പ്രണയ കഥ അല്ല. ഇവിടെ മുഴുവൻ മരണമാണ് ഭാവം. വളരെ വലിയ സാദ്ധ്യതകൾ ഉള്ള ഒരു വിഷയത്തിന്റെ ഒരു വശമാണ് എം.ടി ചിത്രത്തിൽ ചർച്ച ചെയുന്നത്. രാജ്യാന്തര മേളകളിലടക്കം നാല്പത്തിരണ്ടു അവാർഡുകൾ സുകൃതം വാരിക്കൂട്ടി. മമ്മൂട്ടിക്ക് സംസ്ഥാന അവാർഡ് ലഭിച്ചതിനു പുറമെ , മികച്ച മലയാള ചിത്രം, മികച്ച സംഗീത സംവിധാനം , മികച്ച പശ്ചാത്തല സംഗീത സംവിധാനം , എന്നിവക്ക് ദേശിയ അവാർഡും സ്വന്തമാക്കി. ഓ.എൻ.വി കുറിപ്പിന്റെ വരികൾക്ക് ബോംബെ രവി ആണ് സംഗീതം നൽകിയത്. പശ്ചാത്തല സംഗീതത്തിൽ വിസ്മയം തീർത്തത് ജോൺസൻ മാഷും. കഥ പൂർത്തിയായ ഉടൻ എംടിയും ഹരികുമാറും മോഹൻലാലിനെ ചെന്ന് കണ്ടു കഥ പറഞ്ഞിരുന്നു. കഥ ഇഷ്ടമായ മോഹൻലാൽ ഡേറ്റ് നൽകാമെന്നും അറിയിച്ചു. എന്നാൽ പിന്നീട് പൂർത്തിയാക്കിയ എൺപത് ശതമാനം തിരക്കഥയിൽ എം.ടിക്ക് തൃപ്തി വന്നില്ല. ഈ സിനിമ നീണ്ടു പോയി, അത് നടക്കില്ല എന്ന രീതിയിലും എത്തി. ഇതിനിടെ മമ്മൂട്ടിയെ വച്ച് ഒരു സിനിമ ചെയ്യണം എന്ന് എം.ടിക്കും , ഹരികുമാറിനും ആഗ്രഹമുണ്ടായി അപ്പോഴേക്കും എം.ടി തിരക്കഥ പൂർത്തിയാക്കിയിരുന്നു. ഈ കഥ മമ്മൂട്ടിയോട് പറഞ്ഞപ്പോൾ ഇഷ്ട്ടമാവുകയും ചെയ്തു.
Highly Positive
MAL_MSA_43
പിന്നെ ഇതൊരു ബിലോ ആവറേജ് സ്ക്രിപ്റ്റ് ആയിട്ട് ഒരു ഓവറോൾ സിനിമ അനുഭവപ്പെട്ടു. പിന്നെ ഡയറക്ഷൻ പ്രശ്നങ്ങളും ചില സന്ദർഭങ്ങളിൽ അനുഭവപ്പെട്ടു. അദ്ദേഹത്തിൻറെ ഫസ്റ്റ് സിനിമ അതുകൊണ്ടായിരിക്കണം അദ്ദേഹത്തിൻറെ ഈ ഒരു പിഴവുകൾ. അദ്ദേഹത്തിൻറെ അടുത്ത സിനിമകളിൽ, അദ്ദേഹം എന്തായാലും മികവുറ്റതായി തിരിച്ചുവരും എന്ന് നമുക്ക് പ്രതീക്ഷിക്കാം. ഇതിൻറെ ഒരു സിനിമ കാണാനുള്ള ഫസ്റ്റ് നെയിം എന്നു പറയുന്നത്, കാർത്തിക് സുബ്ബരാജ് എന്ന ഡയറക്ടറാണ്. അദ്ദേഹം എന്തായാലും സിനിമ തീയേറ്ററിൽ ഇറക്കിയിരുന്നു എങ്കിൽ അദ്ദേഹം ഇതിന് അദ്ദേഹം ഇറക്കിയ കാശ് എന്തായാലും തിരിച്ച് കിട്ടാൻ ചാൻസ് കുറവാണ്. പെൻഗ്വിൻ അങ്ങനെ ഒരു പെർഫോമൻസ് ഒന്നും, കീർത്തിസുരേഷ് ഒഴിച്ച് കഴിഞ്ഞാൽ, ബാക്കിയുള്ള ആൾക്കാരല്ലാം വളരെ ശോകം ആണ് ഈ സിനിമയ്ക്ക്കത്ത്. വേറെ പെർഫോമൻസ് ഒന്നും എടുത്തു പറയാൻ ആയിട്ട് ഇല്ല. പിന്നെ കീർത്തി സുരേഷിൻറെ മോൻറെ ക്യാരക്ടർ പ്ലേ ചെയ്ത ആ ഒരു പയ്യനും നല്ലൊരു പെർഫോമൻസ് തന്നെയായിരുന്നു. എന്തായാലും ഒ ടി ടി പ്ലാറ്റ് ഫോമിൽ സിനിമ റിലീസ് ആയതുകൊണ്ട് നിർമ്മാതാവിന് എന്തായാലും അദ്ദേഹം സേഫ് ആയിട്ടുണ്ട്. നല്ല രീതിയിൽ അദ്ദേഹത്തിൻറെ കാശു പോകാതെ തന്നെ ഈ സിനിമ ഇറക്കിയിട്ടുണ്ട് ത്രില്ലർ മൂവീസ് ഇഷ്ടപ്പെടുന്ന ഒരു വ്യക്തിക്ക് , വേണമെങ്കിൽ കാണാം എന്നു പറയുന്ന സിനിമ, എന്നു മാത്രമേ ഇതിനു പറയാൻ പറ്റുള്ളൂ . മസ്റ്റ് വാച്ച് ഒന്നും അങ്ങനെയൊന്നും ഇതിന് പറയാൻ ആയിട്ടുള്ള കണ്ടൻ്റ് ഒന്നും ഇതിനകത്ത് ഇല്ല.
Positive
MAL_MSA_44
സ്റ്റോറിയെ കുറിച്ച് ഞാൻ പറഞ്ഞില്ല. സ്റ്റോറി ചെയ്തു വച്ചിരിക്കിന്നത് എനിക്ക് വളരെ ഇഷ്ട്ടമായി. നമ്മൾ ആ ഈ ഒരു ഫിലിം തുടങ്ങിയിട്ട് അവസാനിക്കുന്നത് വരെ ഒന്നും അറിയില്ല, സത്യം പറയാലോ. കാരണം ആ ഒരുതരം ലാഗോ അങ്ങനത്തെ ഒരു പ്രേശ്നങ്ങളും എനിക്ക് തോന്നിയില്ല. സ്ട്രച്ചൻ ചെയ്തെടുത്ത പോലത്തെ ഫീലും സംഭവങ്ങൾ ഒന്നും തോന്നിയില്ല . പക്ഷെ നമ്മൾ ഈ ഒരു ഫിലിം കണ്ടു കൊണ്ടിരിക്കുമ്പോൾ അതിനകത്തു കേറിചെല്ലില്ലെ, ഇങ്ങനത്തെ മനസിനെ അങ്ങട് നോവിക്കുന്ന കുറച് സെഗ്മെന്റസും കാര്യങ്ങളുമൊക്കെ ഈ ഒരു ഫിലിംന്റെ അകത്ത് കാണിക്കുന്നുണ്ട് . അതൊക്കെ എനിക്ക് ഭയങ്കരായിട്ടു ഫീൽ ആയി. അതൊക്കെ കാണുമ്പോൾ എനിക്ക് എന്തോ സ്റ്റോറിയിലേക്കു കയറി ചെന്ന ഒരു ഫീലും സംഭവങ്ങളുമൊക്കെ തോന്നിയിട്ടുണ്ട്. ഒരു അറ്റംപ്റ് വൈസ് ഈ ഒരു ഫിലിം കിടിലനാണ്, അടിപൊളി ആണ്. എനിക്ക് ഭയങ്കരമായിട്ടു ഇഷ്ട്ടമായി. ഇപ്പൊ ഒരു ഒന്നര മണിക്കൂറിന്റെ ഫിലിം എന്നൊക്കെ പറയുമ്പോൾ ആ ഒരു ലെങ്ത് വച്ചിട്ട് ഇത് കൊള്ളാം രസമിണ്ട്. അപ്പോൾ ആൺവീറാത്ത നല്ലൊരു അറ്റംപ്റ് തന്നെ ആണ് നടത്തിയിരിക്കുന്നത്. അടിപൊളി ആയിട്ട് ചെയ്തു വച്ചിട്ടുണ്ട്. ഇതൊരു അഹ് തിയേറ്റർ എക്സ്സ്‌പീരിയൻസ് ഉണ്ട്. ലെങ്ത് കൂട്ടി ഇറക്കിയിട്ടുണ്ടെങ്കിൽ തിയേറ്റർ എക്സ്സ്‌പീരിയൻസിനും പറ്റിയ ഒരു സാധനം തന്നെ ആണ്. കാരണം വിഷ്വലി രസമുണ്ട് .ഓക്കേ.
Highly Positive
MAL_MSA_45
ആക്ഷൻ സീക്വൻസുകളെ കുറച്ചു പറയുകയാണെങ്കിൽ, തെലുഗ് ഫിലിം ആയതു കാരണം, നിങ്ങൾക്ക് ലെവൽ എന്താണെന്ന് അറിയുന്നുണ്ടാവും. അപ്പോൾ അങ്ങനത്തെ ഒരു രീതിയിൽ കണ്ടാൽ മതി. ആക്ഷൻസ് ഒക്കെ അഡ്ജസ്റ്റ് ചെയ്യണം, ഓക്കേ. പിന്നെ സൗണ്ട് ഡിസൈനും, മ്യൂസിക്കും, സംഭവങ്ങൾ ഒക്കെ എനിക്ക് നല്ല രസമായിട്ടു തോന്നി. ബി.ജി.എം രസമുണ്ടായിരുന്നു. പിന്നെ കാമറ സിനിമാട്ടോഗ്രാഫ്യ്യും കുഴപ്പമില്ല എന്ന് തോന്നി. അതൊക്കെ നന്നായിട്ടു ചെയ്തിട്ടുണ്ട്. പിന്നെ നെഗറ്റീവ് ആയിട്ട് തോന്നിയ കാര്യം, ഇപ്പോൾ ഈ ഫിലിമിൽ മെയിൻ ആയിട്ട് അഭിനയിച്ച ഒരു ആക്ടർ ഉണ്ട്, ഡോക്ടർ രാജശേഖർ. അദ്ദേഹത്തിന് സ്യൂട്ട് ആയിട്ടുള്ള ഒരു ഫിലിം ആയി തോന്നിയില്ല. കാരണം, വേറെ വല്ല ആക്ടേഴ്സിനെ കാസറ്റ് ചെയുകയാണെങ്കിൽ ഈ ഫിലിം കുറച്ചുകൂടി ബെറ്റർ ആയിട്ട് മാറിയേനെ. ഇത് ഇപ്പൊ എ എത്ര നല്ല സ്റ്റോറി ആണേലും ആ ഫിലിമിന്റെ മെയിൻ ആക്ടേഴ്സിൻ്റെ കഴിവ് അനുസരിച്ചു ആ ഫിലിം കുറച്ചു കൂടി മെച്ചപ്പെട്ടു വരും. അപ്പോൾ അങ്ങനത്തെ ഒരു കേസ് ല് എ ഇദ്ദേഹം വേണ്ടായിരുന്നു എന്ന് എനിക്ക് തോന്നി എ വേറെ വല്ലവരെയും കാസറ്റ് ചെയ്യുകയാണെങ്കിൽ കുറച്ചുകൂടെ നൈസ് ആവുമായിരുന്നു, എന്നാണ് എനിക്ക് തോന്നിയത് . ഫിലിം മൊത്തത്തിൽ കുഴപ്പമില്ല, കണ്ടിരിക്കാൻ മൊത്തത്തിൽ നല്ല രസമൊക്കെ ഉണ്ട്. സസ്‌പെൻസും സംഭവങ്ങൾ ഒക്കെ എനിക്ക് നന്നായിട്ടു ഇഷ്ട്ടപെട്ടു. അപ്പോൾ ഈ ഒരു ഫിലിം നിങ്ങൾ കാണാൻ ശ്രെമിക്കുക .
Neutral
MAL_MSA_46
ഇത് ഒരു ലവ്സ്റ്റോറി ഫിലിം ആണോ ബ്രേക്ക് അപ്പ് സ്റ്റോറി ഫിലിം ആണോ എന്ന് എനിക്ക് ഇതുവരെ മനസിലായിട്ടില്ല. കാരണം എന്താ വച്ചാ, നമ്മളുടെ പോട്ടോക്കോലിസ്റ്റ് എന്നുവച്ചാൽ മൂപ്പർക്ക് ഒരു എക്സ് ഗേൾഫ്രണ്ട് ഉണ്ട്, പിന്നെ ഒരു ലവ്വ്ർ ഉണ്ട്, ഐമീൻ ഗേൾഫ്രണ്ട് അത് തന്നെ. പിന്നെ ഒരു ക്രഷ് ഉണ്ട്, ത്രീ മൂന്നെണ്ണം ഒക്കെ അപ്പൊ അ കറൻറ്ലി ഒരാളെ പ്രണയ്ക്കുന്നുണ്ട്. പക്ഷെ, എക്സ് ഗേൾഫ്രണ്ട്നോട് ഫീലിങ്ങ്സ് ഉണ്ട്, പിന്നെ മറ്റൊരാളോട് ഒരു ക്രഷ് ഉണ്ട്. ആരെ ആണ് സ്നേഹിക്കുന്നത് എന്ന് അറിയാതെ ഒരു മാതിരി കൺഫ്യൂഷൻ ആണ്. എല്ലാവരെയും സ്നേഹിക്കുന്നുണ്ട്, അതാണ് പ്രശ്നം. അപ്പൊ ഇത് ഒരു കഥ ആയിട്ടോ ലവ് സ്റ്റോറി ബ്രേക്ക് അപ്പ് സ്റ്റോറി ആയിട്ടോ ഒരുതരം കണക്ഷൻസ് എനിക്ക് തോന്നിയില്ല. അത് ഭയങ്കര പ്രശ്നം ആണ്. പിന്നെ സ്റ്റോറി ആലോചിക്കണം എന്നുണ്ടെങ്കിൽ ഭയങ്കരമായിട്ട് പ്രാന്ത് ആവും ട്ടാ. അതുപോലത്തെ ഒരു സ്റ്റോറി ആണ് ഈ ഫിലിം ന് ഉള്ളത് . അപ്പോൾ ഈ ഒരു ഫിലിം കാണണോ വേണ്ടയോ ചോദിച്ചാൽ, ടൈം പാസിന് വേണമെങ്കിൽ കാണാം. ടൈം പാസിന് വേണമെങ്കിൽ കാണാം കാരണം ഇപ്പോൾ പ്രത്യേകിച്ച് അവർക്കൊന്നും പണിയൊന്നും ഇല്ലല്ലോ ഇപ്പോൾ. വീട്ടിൽ കുത്തി ഇരിപ്പല്ലേ അപ്പോൾ ടൈം പാസിന് വേണമെങ്കിൽ ഈ ഫിലിം കണ്ടിരിക്കാം അത്രെയേ ഉള്ളു. അല്ലാതെ പ്രത്യേകിച്ച് കാര്യമായിട്ട് പറയാൻ ഒന്നും ഈ ഫിലിമിൽ ഇല്ല.
Positive
MAL_MSA_47
ഈ ഒരു ഫിലിം സ്ലോ പേസിൽ ആണ് പോവുന്നത്. എന്നുവെച്ചു കഴിഞ്ഞാൽ എല്ലാവര്ക്കും അത് പിടിക്കണം എന്നില്ല. എനിക്ക് അത്ര വല്യ സീൻ ആയി തോന്നിയില്ല. പക്ഷെ, ചില ഇടത്തൊരു സ്‌ട്രെച്ചൻ ചെയ്തൊരു ഫീൽ തോന്നിയിരുന്നു. എന്നാൽ ഈ ഒരു ഫിലിമിനെ എക്സ്പീരിയൻസ് ചെയ്യുമ്പോൾ അത്ര മാത്രം വിഷയമായി തോന്നുന്ന ഒരു കാര്യമല്ല. രണ്ടാമത് തോന്നിയ ഒരു നെഗറ്റീവ് എന്ന് പറഞ്ഞാൽ, ഈ ഒരു ഫിലിം ല് ജയസൂര്യനെ എന്തിനാ കൊണ്ടുവന്നത് എന്ന് എനിക്ക് അറിയില്ല. കാരണം അദ്ദേഹത്തിന് ഈ ഒരു ഫിലിമിന് അതായത് ഇപ്പോൾ ഈ ഒരു ഫിലിമിനെ നോട്ടീസ് ചെയ്യാൻ വേണ്ടി മാത്രം കൊണ്ട്വന്നതാണോ എന്ന് എനിക്ക് തോന്നി പോയി. കാരണം, ഒരു ചെറിയ കാമിയോ അപ്പീയറൻസ് ആയിട്ടാണ് എനിക്ക് തോന്നിയത്. കാരണം, പ്രത്യേകിച്ച് അദ്ദേഹത്തിന് ചെയ്യാൻ മാത്രം ഉള്ളൊരു റോൾ ആയി എനിക്ക് തോന്നിയില്ല . ഇനി ചിലപ്പോൾ വിജയ് ബാബു ആയിട്ടുള്ളൊരു അടുപ്പം കാരണം ചെയ്തത് ആയിരിക്കാം. എന്തായാലും അദ്ദേഹത്തിന് സൂട്ട് ആയിട്ടുള്ള റോൾ ആയിട്ട് എനിക്ക് തോന്നിയില്ല. സ്പേസ് വളരെ അധികം കുറവ് ആയിരുന്നു. ഒരു കാമിയോ അപ്പീയറൻസ് ആയിരുന്നു. അത് അത്രമാത്രം ഇഷ്ടപ്പെട്ടില്ല. അപ്പോൾ മൊത്തമായിട്ട് ഈ ഒരു ഫിലിമിനെ പറയുകയാണെങ്കിൽ, ഇതൊരു ആവറേജ് രീതിയിൽ നിൽക്കുന്ന ഫിലിം ആണ്. എന്നാൽ, എന്താ പറയുക, അത്ര മോശമാക്കിയിട്ടൊന്നും തോന്നിയതുമില്ല. എന്നാൽ നല്ല രീതിയിൽ അവരെ കൊണ്ട് പറ്റാവുന്ന രീതിയിൽ ഒരു ഫിലിമിനെ ഭംഗി ആയി ചെയ്തിട്ടുണ്ട്. ആൻഡ് ഓവർ ആൾ പറയുമ്പോൾ കണ്ടിരിക്കാൻ പറ്റിയ ഒരു സിനിമ അത്രെയേ ഉള്ളു. ഒരു ആവറേജ് രീതിയിൽ പറയാൻ പറ്റിയ ഒരു ഫിലിം.
Positive
MAL_MSA_48
ഈ ഒരു സിനിമ, ടോട്ടലി എനിക്ക് കിട്ടിയിരിക്കുന്നത് ഒരു ഫ്രഷ് ആയിട്ടുള്ള അനുഭവമാണ് , ഒരുത്രില്ലിംഗ് ആയിട്ടുള്ള അനുഭവമാണ്, ഒരു ഇമോഷണൽ ആയിട്ടുള്ള അനുഭവമാണ്. എല്ലാംകൊണ്ടും ഞാൻ സാറ്റിസ്‌ഫൈഡ് ആയിട്ടുള്ള ഒരു സിനിമയാണ്. ഇത്രൊയൊക്കെ, ഇത്രയും ടെക്നോളജി മാത്രം വച്ച് കൊണ്ട് ഒരു സിനിമ ചെയ്യാൻ കഴിയും അല്ലെങ്കിൽ പ്രേക്ഷകനെ പിടിച്ചിരുത്താൻ പറ്റും എന്നുള്ളത് മഹേഷ് നാരായണൻ ഇവടെ തെളിയിച്ചിരിക്കുകയാണ്. പിന്നെ ഇതിന്റെ മ്യൂസിക് നമ്മളുടെ ഗോപി സുന്ദർ ആണ് ചെയ്തിരിക്കുന്നത്, അത് എടുത്തു പറയണം. ഈ ഒരു സിനിമ പിടിച്ചിരുത്തുന്നത് ആ മ്യൂസിക്ന്റെ ഒരു ആ ഒരു പെർഫെക്ഷൻ കൊണ്ടാണ്, അല്ലെങ്കിൽ വേണ്ട വിധത്തിൽ അത് ചേർത്തത് കൊണ്ടാണ്. ഇതില് ക്യാമറ കൈകാര്യം ചെയ്തിട്ടുള്ളത് മഹേഷ് നാരായണൻ തന്നെയാണ് എന്നാണ് ഇതിന്റെ എബൌട്ട്ൽ കൊടുത്തിരിക്കുന്നത്. പക്ഷെ എനിക്ക് തോന്നുന്നു ഒരു കാമറാമാന്റെ ആവശ്യം ഇല്ലായിരുന്നു. പക്ഷെ, ടെക്‌നിക്കലി പെർഫെക്റ്റ് ആയിട്ടുള്ള ഒരാൾക്ക് മാത്രമേ ഈ ഒരു സിനിമ ചെയ്യുവാൻ സാധിക്കുകയുള്ളു. നമ്മൾ കാണുമ്പോൾ ഒരു ക്വാമറാമാൻ ഇല്ല, ഒരാൾ ഫോൺ പിടിച്ചു നിൽക്കുന്നതായിട്ടേ തോന്നുകയുള്ളൂ. പക്ഷെ ഒരു ക്വാമറാമാൻ വർക്ക് ചെയ്തിരുന്നു എന്നുള്ളതാണ് സത്യം. അപ്പോൾ ഞാൻ ഇ സിനിമക്ക് റേറ്റിംഗ് കൊടുക്കുകയാണെങ്കിൽ എനിക്ക് ഒരിക്കലും ഈ ഒരു സിനിമക്ക് റേറ്റിംഗ് കുറച്ചു കൊടുക്കുവാൻ പറ്റില്ല. ഞാൻ അഞ്ചിൽ അഞ്ച് തന്നെ ഞാൻ ഈ സിനിമക്ക് കൊടുക്കും. ചിലപ്പോൾ നിങ്ങൾക്ക് തോന്നും എന്തുപൊട്ടത്തരമാ കാണിക്കുന്നത്. ഇങ്ങനെ ഒരു സിനിമക്ക് ഒക്കെ ആണോ കൊടുക്കുന്നത്, ഇത് ഒരിക്കലും എന്റർടൈൻമെന്റ് ആഗ്രഹിച്ചു കൊണ്ട് പോകുന്ന പ്രേക്ഷകന് വേണ്ടിയിട്ടുള്ളതല്ല. പരീക്ഷണ സിനിമയെ സ്നേഹിക്കുന്ന, സിനിമ കുറച്ചുകൂടെ വലുതാവാൻ ഉണ്ട് അല്ലെങ്കിൽ സിനിമക്ക് കുറച്ചൂടെ ഒക്കെ മാറ്റങ്ങൾ വരണം എന്ന് ആഗ്രഹിക്കുന്ന, ആളുകൾക്ക് വേണ്ടിയിട്ടുള്ള സിനിമയാണ്. അവർക്ക് ഈ ചിത്രത്തിൽ അഞ്ചിൽ അഞ്ച് കൊടുത്താൽ മതിയാവില്ല. അഞ്ചിൽ ചിലപ്പോൾ പത്ത് കൊടുത്താലും അവര് സന്തോഷവാനായിരിക്കും.
Neutral
README.md exists but content is empty.
Downloads last month
34