text
stringlengths
17
2.95k
യുദ്ധാനന്തരം വെർജീനിയയിലേക്ക് മാറി.
ഗർഭ/പ്രസവ സംബന്ധമായ രോഗങ്ങൾ ധാരാളമായി കാണാനും ഇടപെടാനുമുള്ള അവസരങ്ങളാണ് പിന്നീട് ഉണ്ടായത്.
അതോടൊപ്പം അതി കഠിനമായ വിവേചനത്തിനും മാനസിക പീഡനങ്ങൾക്കും റെബേക്ക വിധേയയായി..
സ്ത്രീയായതു കൊണ്ടും ആഫ്രിക്കൻ വംശജ ആയതുകൊണ്ടും പേരിനു പിന്നിലുള്ള MD ബിരുദം Mulee Driver (കഴുത പാലിക) എന്നു വരെ ആക്ഷേപിക്കപ്പെടുന്നതിന് കാരണമായി.
ക്രംപ്ലർ പിന്നീട് ബോസ്റ്റണിലെ 67 ജോയ് സ്ട്രീറ്റിലേക്ക് മാറി, പ്രധാനമായും ആഫ്രിക്കൻ-അമേരിക്കൻ കമ്മ്യൂണിറ്റി സ്ട്രീറ്റ് ബീക്കൺ ഹില്ലിൽ .
മാതാപിതാക്കളുടെ പണം നൽകാനുള്ള കഴിവിൽ വലിയ ആശങ്കയില്ലാതെ അവൾ വൈദ്യശാസ്ത്രം പരിശീലിക്കുകയും കുട്ടികളെ ചികിത്സിക്കുകയും ചെയ്തു.
ബോസ്റ്റൺ വിമൻസ് ഹെറിറ്റേജ് ട്രെയിലിലായിരുന്നു അവളുടെ വീട്.
"മെഡിക്കൽ പ്രഭാഷണങ്ങളുടെ ഒരു പുസ്തകം".
നഴ്‌സുമാർക്കും അമ്മമാർക്കും വേണ്ടി സമർപ്പിച്ചു, ഇത് സ്ത്രീകളുടെയും കുട്ടികളുടെയും വൈദ്യ പരിചരണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
ഈ പുസ്തകം അവതരിപ്പിക്കുന്നതിൽ അവളുടെ പ്രധാന ആഗ്രഹം "പ്രതിരോധത്തിന്റെ സാധ്യതകൾ" ഊന്നിപ്പറയുക എന്നതായിരുന്നു.
അതിനാൽ, ജീവൻ സംരക്ഷിക്കാൻ സ്വയം പ്രാപ്തരാകുന്നതിന് നഴ്‌സാകുന്നതിന് മുമ്പ് സ്ത്രീകൾ മനുഷ്യ ഘടനയുടെ സംവിധാനങ്ങൾ പഠിക്കണമെന്ന് അവർ ശുപാർശ ചെയ്തു.
എന്നിരുന്നാലും, മിക്ക നഴ്‌സുമാരും ഇതിനോട് യോജിക്കുന്നില്ലെന്നും ഓരോ അസുഖത്തിനും ഒരു കാരണമുണ്ടെന്നും അത് നീക്കം ചെയ്യുന്നത് അവരുടെ അധികാരത്തിനുള്ളിലാണെന്നും മറക്കാൻ പ്രവണത കാണിക്കാറുണ്ടെന്നും ക്രംപ്ലർ പറഞ്ഞു.
ഹോമിയോപ്പതി സ്വാധീനിച്ചതായി തോന്നുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യത്തിലായിരുന്നു അവളുടെ പ്രാഥമിക ശ്രദ്ധ എങ്കിലും, ചികിത്സ ഹോമിയോപ്പതിയാണെന്ന് പറയാതെ തന്നെ ക്രംപ്ലർ ചികിത്സാ കോഴ്സുകൾ ശുപാർശ ചെയ്തു.
മരുന്ന് ദോഷകരമാകുമെന്ന് അവൾ പരാമർശിച്ചില്ല, പക്ഷേ സാധാരണ മരുന്ന് ഉപയോഗത്തിന്റെ പരമ്പരാഗത അളവ് പറഞ്ഞു.
അവളുടെ മെഡിക്കൽ പുസ്തകം രണ്ട് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു: കുട്ടിക്ക് ഏകദേശം അഞ്ച് വയസ്സ് തികയുന്നതുവരെ പല്ല് വരുമ്പോൾ സംഭവിക്കാവുന്ന കുടൽ പ്രശ്നങ്ങൾ തടയുന്നതിലും ലഘൂകരിക്കുന്നതിലും അവൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു; രണ്ടാം ഭാഗം പ്രധാനമായും ഇനിപ്പറയുന്ന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു: "ജീവികളുടെ ജീവിതവും വളർച്ചയും", സ്ത്രീത്വത്തിന്റെ ആരംഭം, രണ്ട് ലിംഗക്കാരുടെയും "ദുഃഖകരമായ പരാതികൾ" തടയലും ചികിത്സയും.
പുസ്തകം വൈദ്യോപദേശത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെങ്കിലും, രാഷ്ട്രീയവും സാമൂഹികവും ധാർമ്മികവുമായ വ്യാഖ്യാനങ്ങൾ ഉൾക്കൊള്ളുന്ന ആത്മകഥാപരമായ വിശദാംശങ്ങളും ക്രംപ്ലർ ബന്ധിപ്പിക്കുന്നു.
പ്രത്യേകിച്ച് ആദ്യ അധ്യായത്തിൽ, ഏത് പ്രായത്തിലും ഒരു സ്ത്രീ എങ്ങനെ വിവാഹത്തിലേക്ക് പ്രവേശിക്കണം എന്നതിനെക്കുറിച്ചുള്ള അവളുടെ ചിന്തകളെ സംബന്ധിച്ച് ക്രംപ്ലർ നോൺ-മെഡിക്കൽ ഉപദേശം നൽകി.
സന്തോഷകരമായ ദാമ്പത്യം എങ്ങനെ ഉറപ്പാക്കാം എന്നതിനെക്കുറിച്ചുള്ള ഉപദേശങ്ങളും അധ്യായത്തിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും ഉണ്ടായിരുന്നു.
മെഡിസിൻ പഠിക്കാനും പരിശീലിക്കാനും അവളെ നയിച്ച അനുഭവങ്ങളുടെ പുരോഗതിയെ ക്രംപ്ലർ തന്റെ പുസ്തകത്തിൽ വിവരിക്കുന്നു:
ഇസ്രായേൽ നാഷണൽ ലൈബ്രറി
ഇസ്രായേൽ നാഷണൽ ലൈബ്രറി (הספרייה הלאומית - HaSifria HaLeumit - National Library of Israel) ഇസ്രായേൽ സംസ്ഥാനത്തെ ദേശീയ ലൈബ്രറി.
ഇത് ജെറുസലേം ഹീബ്രു സർവകലാശാല എന്ന ക്യാമ്പസ് ആണ്.
ചെമ്പാടൻ ചാട്ടവാലൻതിരണ്ടി
കടൽ വാസിയായ ഒരു മൽസ്യമാണ് ചെമ്പാടൻ ചാട്ടവാലൻതിരണ്ടി അഥവാ Bleeker’s Whip Ray.
ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.
കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക
ചൈനയിൽ നിന്നും ഫോസിൽ കണ്ടെത്തിയ ഒരു ദിനോസർ ആണ് ക്സിയടിൻഗിയ .
അന്ത്യ ജുറാസ്സിക് കാലത്തു ആണ് ഇവ ജീവിച്ചിരുന്നത് .
ഹോളോ ടൈപ്പ് STM 27-2 ഒരു പൂർണമായ അസ്ഥികൂടം ആണ് .
തിബെത്തിന്റെ ചരിത്രം
പുരാതന സംസ്കാരങ്ങളായ ഇന്ത്യയുടെയും ചൈനയുടെയും നടുവിലായി തിബെത്ത് സ്ഥിതിചെയ്യുന്നു.
തിബെത്തൻ പീഠഭൂമിയുടെ കിഴക്കായി സ്ഥിതിചെയ്യുന്ന മലനിരകൾ ചൈനീസ് അതിർത്തിയിൽ സ്ഥിതിചെയ്യുന്നു.
നേപാളിലെ ഹിമാലയപർവ്വതം ഇന്ത്യയുടെയും തിബെത്തിന്റെയും ഇടയിലായി നിലകൊള്ളുന്നു.
"ലോകത്തിന്റെ മേൽക്കൂര" എന്നും "ഹിമപാതത്തിന്റെ നാട്" എന്നും തിബെത്തിന് അപരനാമധേയങ്ങളുണ്ട്.
സിനോ ടിബെറ്റൻ ഭാഷാകുടുംബത്തിലെ ടിബെറ്റോ ബർമൻ വിഭാഗത്തിൽപ്പെടുന്ന ഭാഷയാണ് ടിബെറ്റൻ ഭാഷ.
ഇന്ത്യയിൽ ആദ്യമായി മനുഷ്യർ താമസിക്കാൻ തുടങ്ങിയ കാലഘട്ടത്തിൽ പുരാതനമനുഷ്യർ തിബത്തിലൂടെ കടന്നുപോയിരിക്കാമെന്ന് കരുതപ്പെടുന്നു.
ഇരുപത്തിഒന്നായിരം വർഷങ്ങൾക്കുമുൻപെ ഇവിടെ ആധുനിക മനുഷ്യർ താമസമാരംഭിച്ചു.
എന്നാൽ ഈ ജനവിഭാഗത്തെ 3000 ബി.സിയോടെ വടക്കൻ ചൈനയിൽനിന്നും വന്നവർ മിക്കവാറും തുടച്ചുമാറ്റി
തിബത്തിലെ ആദ്യത്തെ രാജാവു് ഷിപ്പുയെ ആണെന്നും അദ്ദേഹത്തിന്റെ കാലത്താണ് പ്രധാനലോഹങ്ങൾ കണ്ടുപിടിച്ചതെന്നും കൃഷിയും ജലസേചനവും ആരംഭിച്ചത് അദ്ദേഹമാണെന്നും ചില നാടോടിക്കഥകളിൽ പറയുന്നത് .
മഹാഭാരതയുദ്ധരംഗത്ത് നിന്ന് ഒളിച്ചോടിയ ഒരു കൗരവ രാജകുമാരൻ തിബത്തിൽ വന്ന് രാജ്യം സ്ഥാപിച്ചുവെന്നും രൂപതി എന്നാണദ്ദേഹത്തിന്റെ പേരെന്നും അദ്ദേഹത്തിന്റെ പിന്ഗാമികൾ വളരെക്കാലം തിബത്തുഭരിച്ചെന്നും ചില തിബത്തുഗ്രന്ഥങ്ങൾ പറയുന്നുണ്ട്.
പുഗ്യെ രാജാവു് തിബത്ത് ഭരിച്ചുവെന്ന് ചില നാടോടിക്കഥകളിൽ പറയുന്നു.
പിന്നെ ഘ്രീ, ടെങ്, ലെങ്സ്, ഡേ, സാൻ തുടങ്ങിയ രാജാക്കൻമാരും തിബത്ത് വാണുവെന്നും കഥകളുണ്ട്.
നാഹ്-തി-ത്സാൻ പൊ ഐതിഹ്യം.
ഐതിഹ്യങ്ങളെ ആധാരമാക്കി ബുതൊൻ ക്രിസ്തു വർഷം പതിനാലാം നൂറ്റാണ്ടിൽ എഴുതിവച്ചചരിത്രത്തിന്റെ ചുരുക്കം: ബുദ്ധന്റെ നിർവാണംകഴിഞ്ഞു് വളരെആണ്ട്കൾക്ക് ശേഷം കോസലരാജ്യം വാണ പ്രസേനജിത്ത് തന്റെ അഞ്ചാമത്തെ മകനെ വികൃതരൂപിയാണെന്ന കാരണം കൊണ്ട് വളർത്താൻ ഇഷ്ടപ്പെടാതെ ചെമ്പുപാത്രത്തിൽ കിടത്തി ഗംഗയിലൊഴുക്കിവിട്ടു.
രാജകുമാരനെ ഒരു കർഷകനെടുത്തു വളർത്തി വലുതായപ്പോൾ രാജകുമാരൻ ചരിത്രം മനസ്സിലാക്കി, ഒരു രാജാവാകണം, അല്ലെങ്കിൽ മരിയ്ക്കണം എന്ന് തീരുമാനിച്ചു് ഹിമാലയത്തിലേയ്ക്കുപോയി.
യാത്രാവസാനം തിബത്തിലെ ത്സാൻ-താൻ എന്ന പീഠപ്രദേശത്തെത്തിയ രാജകുമാരനെ സ്വർഗത്തിൽ നിന്ന് വന്ന ദേവനാണെന്ന് കരുതി തിബത്തുകാർ രാജാവായി സ്വീകരിച്ചു .
കസേരയിൽ ഇരുത്തി മനുഷ്യർ എടുത്തുകൊണ്ടുവന്ന രാജാവു് എന്ന അർത്ഥത്തിൽ നാഹ്-തി-ത്സാൻ പൊ എന്ന് അവർ അദ്ദേഹത്തെ വിളിച്ചു.
പിൽക്കാലത്ത് തലസ്ഥാനമായ ലാസ ആയിടത്ത് നാഹ്-തി-ത്സാൻ പൊ രാജാവു് യുമ്പു ലഗാൻ കൊട്ടാരം പണിതു.
ഐതിഹ്യപ്രകാരം തിബത്തിലെ നാഹ്-തി-ത്സാൻ പൊ രാജാവിന്റെ ഭരണം തുടങ്ങിയത് ക്രിസ്തുവിന് മുമ്പു് 127 മുതലാണെന്ന് കരുതപ്പെടുന്നു വളരെക്കാലം തിബത്തു ഭരിച്ച അദ്ദേഹത്തിന്റെ പിൻഗാമികളുടെ കാലത്ത് തിബത്തിൽ ബൊൻ മതം പ്രചരിച്ചു.
അറിയപ്പെടുന്ന ചരിത്രം.
(ക്രിസ്തുവിന് മുമ്പു് 304 - ക്രി.മു. 232)കലിംഗം ഭരിച്ച മഹാനായ അശോകചക്രവർത്തിയുടെ ആജ്ഞാനുസരണം കമറിയോൺ രാജാവു് നന്ദിദേവ നടത്തിയതാണ് തിബത്ത് നേരിട്ട ആദ്യത്തെ വിദേശആക്രമണമെന്ന് കരുതപ്പെടുന്നു.
ക്രിസ്തു വർഷം ഏഴാം നൂറ്റാണ്ടുവരെ പലനാട്ടുരാജ്യങ്ങളായിരുന്നു തിബത്ത്.
ക്രിസ്തു വർഷം ഏഴാം നൂറ്റാണ്ടിൽ സോങ്ത്സെൻ ഗമ്പോ (song-tsen Gampo)ചക്രവർത്തി തിബത്തിനെ ഏകീകൃതവും സുശക്തവുമായ രാജ്യമാക്കി മാറ്റി.
രാഷ്ട്രീയ-സൈനിക ഉയർച്ചയുടെയും മൂന്ന് നൂറ്റാണ്ടുകൾ നീണ്ടുനിന്ന സാമ്രാജ്യവിപുലീകരണത്തിന്റെ തുടക്കവുമായിരുന്നു അദ്ദേഹത്തിന്റെ ഭരണകാലം.
നേപ്പാൾ രാജാവും ചീന രാജാവും അവരുടെ പെൺമക്കളെ അദ്ദേഹത്തിന് വിവാഹം ചെയ്തുകൊടുത്തു.
തിബത്തിലെ ബുദ്ധമതത്തിന്റെ പ്രചാരത്തിന് പ്രധാന പങ്ക് വഹിച്ചവരായതിനാൽ നേപ്പാൾ- ചീന രാജകുമാരിമാരായ ഈ തമ്പുരാട്ടിമാർക്ക് പ്രത്യേക പ്രാധാന്യമുണ്ട്.
ബുദ്ധമതത്തിൽ ചേർന്ന ചക്രവർത്തി നിരവധി ബുദ്ധവിഹാരങ്ങൾ പണിയിയ്ക്കുകയും ബുദ്ധമത ഗ്രന്ഥങ്ങൾക്ക് തിബത്തുഭാഷയിൽ ഭാഷ്യങ്ങളുണ്ടാക്കിയ്ക്കുകയും ചെയ്തു.
തിബത്തുഭാഷയ്ക്ക് ലിപിയുണ്ടായത് ഇക്കാലത്താണ്.
ത്രിസോങ് ദെത്സെൻ (+755 - 797) ചക്രവർത്തിയുടെകാലത്ത് തിബത്തിന്റെ ശക്തി പാരമ്യത്തിലെത്തി.
ചീനയുടെ പലഭാഗങ്ങളും തിബത്ത് കൈവശപ്പെടുത്തി.
+763-ൽചീനയുടെ തലസ്ഥാനമായ ചാങ് അൻ (ഇപ്പോഴത്തെ പേരു് ക്സിയൻ) ആക്രമിച്ചതിനെത്തുടർന്ന് ചീന തിബത്തിന് ആണ്ടുതോറും കപ്പം നല്കിവന്നു.
ബുദ്ധമതത്തെ രാജകീയമതമാക്കിയത് അദ്ദേഹമാണ്.
ബുദ്ധമതത്തെ രാജ്യമതമാക്കിയതിൽ ബൊൻ മതക്കാർക്ക് എതിർപ്പുണ്ടായിരുന്നു.
റാൽ പചൻ രാജാവു് (+815- 838) ബൊൻ മതക്കാരെ അടിച്ചമർത്താൻ ശ്രമിച്ചതുമൂലം അവർ രാജാവിനെതിരെ കലാപത്തിനു മുതിർന്നു.
കലാപകാരികൾ രാജാവിനെ വധിച്ചു് അദ്ദേഹത്തിന്റെ ജ്യേഷ്ഠനായ ഗ്ലാങ്-ദാർ-മ (+838-842) യെ രാജാവാക്കി.
അദ്ദേഹം ബൊൻ മതക്കാരനും ബുദ്ധമതവിരോധിയുമായിരുന്നു.
ബുദ്ധ മതക്കാരെ അടിച്ചമർത്തിയ അദ്ദേഹത്തെ ബുദ്ധ മതക്കാർ വധിച്ചു.
ഗ്ലാങ്-ദാർ-മ യുടെപിൻഗാമികൾ ത്സപരാങ് കേന്ദ്രമാക്കി പടിഞ്ഞാറെ തിബത്തിൽ ഗു-ജേ രാജ്യം സ്ഥാപിച്ചെങ്കിലും കിഴക്കൻ തിബത്തിൽ സ്വാധീനം കിട്ടിയില്ല.
കിഴക്കൻ തിബത്തിൽ ബുദ്ധ മതമേധാവികളും സംന്യാസിമാരുമാണ് ഭരണം നടത്തിയത്.
ഇക്കാലത്ത് ബൊൻ മതക്കാരും ബുദ്ധ മതക്കാരും തമ്മിൽ മൽസരവും ഏറ്റുമുട്ടലുകളും നടന്നു.
ബുദ്ധ മതക്കാർ ചില ബൊൻ മതആശയങ്ങളും ബൊൻ മതക്കാർ ചില ബുദ്ധ മതആശയങ്ങളും ഉൾ‍ക്കൊള്ളാൻ നിർബന്ധിതമായി.
പിന്നീടു് ഗു-ജേ രാജാക്കന്മാരും ബുദ്ധ മതം സ്വീകരിച്ചു.
അവരുടെ ക്ഷണപ്രകാരം +1042-ൽ അതിഷൻ എന്ന ബുദ്ധ മതപണ്ഡിതൻ ബംഗാളിൽ നിന്ന് തിബത്തിൽ ചെന്നു.
അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ബുദ്ധമത ഗ്രന്ഥങ്ങൾ തിബത്തുഭാഷയിലേയ്ക്ക് പരിഭാഷ ചെയ്തു.
പതിമൂന്നാം നൂറ്റാണ്ടിൽ മംഗോൾ ഭരണാധികാരി ജെങ്ഗിസ് ഖാൻ ഏഷ്യയിലെയും യൂറോപ്പിലെയും പ്രദേശങ്ങൾ ആക്രമിച്ചു് ഒരു ലോകോത്തരസാമ്രാജ്യമുണ്ടാക്കിയപ്പോൾ തിബത്ത് അതിന്റെ ഭാഗമായി.
പുരോഹിതനും രക്ഷാധികാരിയും തമ്മിലുള്ളബന്ധമായിരുന്നു തിബത്തിന്റെ അധികാരികളും മംഗോൾ ഭരണാധികാരികളും തമ്മിൽ ഉണ്ടായിരുന്നത്.
പടയോട്ടമായി 1240-ൽ തിബത്തിലെത്തിയ ജെങ്ഗിസ് ഖാന്റെ കൊച്ചുമകനായ ഗോദൻ ഖാൻ രാജകുമാരൻ തിബത്തിന്റെ പ്രധാന മതാധികാരികളിലൊരാളായ ശാക്യമഠത്തിന്റെ അധിപൻ (ലാമ) ശാക്യ പണ്ഡിത കുങ്ഗ ഗ്യാൽ‍ത്സെനെ (1182-1251) ക്ഷണിച്ചുവരുത്തിയതോടെയാണ് ഈ ബന്ധം സ്ഥാപിതമായത്.
ഗോദൻ ഖാന്റെ പിൻഗാമിയായ കുബ്ലൈ ഖാൻ ബുദ്ധ മതവിശ്വാസിയാവുകയും ശാക്യ പണ്ഡിതന്റെ അനന്തരവനായ ദ്രോഗൻ ചോഗ്യാൽ ഫഗ്പയെ ആത്മീയ മാർഗദർശിയായി സ്വീകരിയ്ക്കുകയും ചെയ്തു.
കുബ്ലൈ ഖാൻ ബുദ്ധ മതത്തെ സാമ്രാജ്യത്തിന്റെ ഔദ്യോഗിക മതമാക്കുകയും ശാക്യലാമയെ (ഫഗ്പയെ) ഏറ്റവും ഉയർന്ന ആത്മീയഅധികാരിയായി നിയമിയ്ക്കുകയും ചെയ്തു.
തിബത്തിലെ ലാമാ ഭരണതുടക്കം ഇങ്ങനെയായിരുന്നു.
ഫഗ്മൊദ്രു-റിൻപുങ്-ത്സാങ് രാജാക്കൾ.
മംഗോൾ വാഴ്ച തകർന്നതോടെ (1350-ൽ) തിബത്തിലെ ശാക്യമഠത്തിന്റെ ഭരണവും തകർന്നു.
ശാക്യ ലാമയുടെ ഭരണത്തെ മാറ്റി ഫഗ്മൊദ്രു വംശത്തിലെ ജങ്ചൂബ് ഗ്യാൽ‍ത്സെൻ (ഭരണകാലം 1350-1364) തിബത്തിനെ നയിച്ചു.
ഈ രാജാവു് മംഗോൾ സ്വാധീനത്തിൽ നിന്ന് വേറിട്ട ഭരണസമ്പ്രദായമാണ് തുടർന്നത്.
തത്ത്വജ്ഞാനിയായ ത്സോങ്-ഖ-പ ( Tsong-kha-pa) (1357 – 1419) ആരംഭിച്ച ഗേലൂഗ് ശാല വലിയ ബുദ്ധമതനവീകരണ മുന്നേറ്റം സൃഷ്ടിച്ചു.
ദ്രെപുങ് ആശ്രമവും സേര ആശ്രമവും ഈ പ്രസ്ഥാനത്തിന്റെ ഭാഗമായുണ്ടായ മറ്റു് പ്രധാന ആശ്രമങ്ങളാണ്.
(ഇന്ന് ഇതിന്റെ പ്രധാന ആചാര്യൻ ദലൈ ലാമയാണെങ്കിലും ഗന്ദെൻ ആശ്രമാധിപനായ ഗന്ദെൻ തൃപയാണ് ഔപചാരിക തലവൻ )
ത്സോങ്-ഖ-പയുടെ അനന്തരവനും പ്രധാനശിഷ്യനുമായ ഗെന്ദുൻ ദ്രുപ് (Gendun Drup 1391 – 1474) പരമ ആദരണീയ പണ്ഡിത വിശുദ്ധനായിഅറിയപ്പെട്ടു.
ആദ്യത്തെ ദലൈ ലാമയായി പിൽക്കാലത്ത് അദ്ദേഹത്തെകണക്കാക്കി.
ഗേലൂഗ് പാരമ്പര്യത്തിൽ പ്രധാനാചാര്യന്മാരിൽ രണ്ടാമനാണ് പഞ്ചൻ ലാമ (ഒന്നാമൻ ദലൈ ലാമയാണ്).
ഗെന്ദുൻ ദ്രുപ് മരിച്ചു് രണ്ടുവർഷം കഴിഞ്ഞു് ജനിച്ച ഒരുകുട്ടിയിൽ അദ്ദേഹത്തിന്റെ ആത്മാവുണ്ടെന്ന് പ്രചരിയ്ക്കപ്പെടുകയും ആ കുട്ടി അദ്ദേഹത്തിന്റെപിൻഗാമിയായി അംഗീകരിയ്ക്കപ്പെടുകയും ചെയ്തു.
ഒരു ലാമ മരിയ്ക്കുമ്പോൾ അദ്ദേഹത്തിന്റെ ആത്മാവു് തിബത്തിലെവിടെയങ്കിലും ഒരു ശിശുവായിജനിയ്ക്കുമെന്ന സങ്കല്പം പ്രാമാണികവുമായി.
രാജ്യം വിവിധ നാടുവാഴികളുടെ കൈകളിലമരുകയും മഠങ്ങൾ തമ്മിൽ അധികാരമൽ‍സരത്തിലാവുകയും ചെയ്ത കാലമാണിത്.
ഗേലൂഗ് ശാലയുടെ ഉന്നതലാമയായ സോനം ഗ്യാത്സോയെ 1578-ൽ മംഗോളിയയുടെ തുമേദ് രാജാവു് അൾത്താൻ ഖാൻ മംഗോളിയയിലേയ്ക്ക് ക്ഷണിച്ചു.
ഖോഖ് നൂരിനടുത്ത് വച്ചു് അവർ നടത്തിയകൂടിക്കാഴ്ചയിൽ സോനം ഗ്യാത്സോയെ ദലൈ ലാമയെന്ന് വിളിച്ചത് പിന്നീടു് അദ്ദേഹത്തിന്റെ സ്ഥാന നാമമായി മാറി.
അദ്ദേഹം (സോനം ഗ്യാത്സോ) മൂന്നാമത്തെ ദലൈ ലാമയായാണ് പരിഗണിയ്ക്കപ്പെട്ടത്.
സാഗരം എന്നർത്ഥമുള്ള ഗ്യാത്സോ എന്ന തിബത്തൻ പദത്തിന്റെ മംഗോളിയൻ സമാനപദമായിരുന്നു ദലൈ എന്നത്.
ദലൈ ലാമ എന്നതിന് ജ്ഞാനസാഗരമായയാൾ എന്നർത്ഥം.
ദലൈ ലാമ രാഷ്ട്രീയ ഭരണാധികാരിയാകുന്നു.
അഞ്ചാമത്തെ ദലൈ ലാമയുടെ കാലമായപ്പോൾ ദലൈ ലാമ രാഷ്ട്രീയ അധികാരികൂടിയായി.