text
stringlengths
17
2.95k
സ്പൈക്ക് ലീ ആയിരുന്നു ഇത് സംവിധാനം ചെയ്തത്.
തുർക്കിക് ഭാഷാ കുടുംബത്തിലെ ഒരു കൂട്ടം ഭാഷകളുടെ ശാഖയാണ് ഒഗൂർ ഭാഷകൾ.
ഒഗുർ, ഒഗൂറിക്, ബൽഗർ, പ്രി പ്രോ ബൾഗേറിക്, ലിർ തുർക്കിക്, ആർ തുർക്കിക് എന്നീ പേരുകളിലേല്ലാം ഈ ഭാഷാ കൂട്ടം അറിയപ്പെടുന്നുണ്ട്.
ഈ ഭാഷാ കുടുംബത്തിൽ ഇപ്പോൾ നിലനിൽക്കുന്ന ഏക ഭാഷ മധ്യ റഷ്യയിൽ നിലനിൽക്കുന്ന ചുവാഷ് ഭാഷയാണ്.
ഈ ഭാഷാ കുടുംബത്തിലുള്ള ഭാഷകൾ ചില നാടോടികളായ ആദിവാസി വിഭാഗങ്ങൾ സംസാരിക്കുന്നുണ്ട്.
ഒനോഗുർസ്, ബൽഗർസ്, കസാര്‌സ് പോലുള്ള ആദിമ ജനവിഭാഗങ്ങളാണ് ഈ ഭാഷകൾ സംസാരിക്കുന്നത്.
ഭരത്പൂർ എന്നതു കൊണ്ട് ഉദ്ദശിക്കുന്നത്:
ഉപനിഷത്തുക്കളുടെ പട്ടികയിൽ നാലാം സ്ഥാനമാണ് പ്രശ്ന ഉപനിഷത്തിനുള്ളത് .
അഥർവ വേദത്തിലെ ഉപനിഷത്താണ് പ്രശ്ന ഉപനിഷത് .
മൂന്ന് അധ്യായങ്ങളാണ് ആറു ഖണ്ഡങ്ങളായും പ്രശ്ന ഉപനിഷത് വിഭജിക്കപ്പെട്ടിരിക്കുന്നു .
പേര് സൂചിപ്പിക്കുന്നതുപോലെ ചോദ്യങ്ങളുടെ ഉപനിഷത് ആണ് പ്രശ്ന ഉപനിഷത് .
ജിജ്ഞാസുക്കളായ ഏതാനും പേർ പിപ്പലാദ മഹർഷിയെ ചില ചോദ്യങ്ങളുമായി സമീപിക്കുന്നു .
മഹർഷി തന്റെ അറിവിനനുസരിച്ചു അവക്കുള്ള ഉത്തരം നൽകുന്നു .
ഇതാണ് പ്രശ്ന ഉപനിഷത്തിന്റെ ഇതിവൃത്തം ..
താഴെപ്പറയുന്നവയാണ് ചോദ്യങ്ങൾ
ജീവൻ എങ്ങനെയാണ് ഉണ്ടായത് ?
ജീവനുള്ള വസ്തു എന്താണ് ?
മനുഷ്യന്റെ നിലനിൽപ് എങ്ങനെയാണ്?
അങ്ങനെ ആയതെന്തുകൊണ്ട് ?
മനുഷ്യനിലെ മാനവികത എന്താണ് ?
എന്തിനു ധ്യാനിക്കണം ?
മനുഷ്യനിലെ മരണമില്ലാത്ത വസ്തു എന്താണ്?
കബന്ധി കാത്യായന , ഭാർഗവ വൈദർഭി, കൗസല്യ ആശ്വലായന , ശൗര്യയാനിൻ ഗാർഗ്യ , ശൈബഃയ സത്യകാമ , സുകേശൻ ഭരദ്വാജ എന്നിവരാണ് മഹർഷി പിപ്പലാദനോട് മേല്പറഞ്ഞ ചോദ്യങ്ങൾ ചോദിക്കുന്നത്
ഇന്ത്യയിലെ കേരളം സംസ്ഥാനത്തെ തിരുവനന്തപുരം ജില്ലയിലെ പള്ളിച്ചൽ പഞ്ചായത്തിലെ ഒരു പ്രദേശം .
തിരുവന്തപുരം നഗരത്തിൽ നിന്നും തെക്കുമാറി ഏതാണ്ട് പതിനാലു കിലോമീറ്റര് അകലെയാണ് ഈ സ്ഥലം .
ബാലരാമപുരം പട്ടണത്തിൽനിന്നും ഒരു കിലോമീറ്റര് വടക്കായിട്ടാണ് ഈസ്ഥലം സ്ഥിതിചെയ്യുന്നത് .
വടക്കേവിള,തന്നിവിള ഇവയാണ് സമീപ സ്ഥലങ്ങൾ .
സമുദ്രനിരപ്പിൽ നിന്നും ഏതാണ്ട് 50 മീറ്റർ ഉയരത്തിലാണ് ഈ പ്രദേശം .
ബാലരാമപുരം റെയിൽവേ സ്റ്റേഷൻ എവിടെനിന്നും ഒരു കിലോമീറ്റര് ദൂരെയാണ് .
പള്ളിച്ചൽ പഞ്ചായത്തിലെ പത്താം വാർഡിലാണ് പനയത്തേരി സ്ഥിതിചെയ്യുന്നത്.
ഇവിടെനിന്നും സഹ്യപർവതത്തിന്റെ തെക്കൻ മേഖല നേരിട്ട് കാണാം
കോളോ (അഗ്നിപർവ്വതം)
ഇന്തോനേഷ്യയിൽ സ്ഥിതിചെയ്യുന്ന ഒരു സ്ട്രാറ്റോഅഗ്നിപർവ്വതമാണ് കോളോ (Colo).
സുലവേസിയിലെ വടക്കൻ മേഖലയിലെ ടോമിനി ഉൾക്കടലിൽ ഈ അഗ്നിപർവ്വതം യുന-യുന എന്ന ഒരു ദ്വീപ് സൃഷ്ടിക്കുന്നു.
ഈ അഗ്നി പർവ്വതം വളരെ വിശാലമാണ്, എന്നാൽ  ഇതിന്റെ ഉയരം സമുദ്രനിരപ്പിൽ നിന്നും 507 മീറ്റർ (1,663 ft) മാത്രമാണ്.
ഈ അഗ്നിപർവ്വതത്തിൽ മൂന്ന് തവണ മാത്രമാണ് സ്ഫോടനം ഉണ്ടായതായി രേഖപ്പെടുത്തിയിട്ടുണ്ട്.
അതിൽ രണ്ടു സ്ഫോടനങ്ങൾ നാശനഷ്ടങ്ങൾ ഉണ്ടാക്കും വിധമായിരുന്നു.
അഗ്നിപർവ്വത സ്ഫോടകതീവ്രതാസൂചിക യിൽ മൂന്ന് രേഖപ്പടുത്തിയ വൻ സ്ഫോടനമായിരുന്നു ഇത്.
സ്ഫോടനസമയത്ത് ജനങ്ങളെ അവിടെനിന്നും ഒഴിപ്പിച്ചിരുന്നു.
വസ്തുക്കൾക്ക് നാശനഷ്ടം ഉണ്ടായി.
മാരകമായ ഈ സ്ഫോടനം അഗ്നിപർവ്വത സ്ഫോടകതീവ്രതാസൂചികയിൽ 4 രേഖപ്പെടുത്തി.
സ്ഫോടനസമയത്ത് ജനങ്ങളെ അവിടെനിന്നും ഒഴിപ്പിച്ചിരുന്നതിനാൽ ആളപായമൊന്നും ഉണ്ടായില്ല.
പക്ഷെ വസ്തുക്കൾക്ക് നാശനഷ്ടം ഉണ്ടായി.
കേരള അഗ്നിരക്ഷാ സേവനവകുപ്പ്
കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിലെ ഗ്രാമമാണ് തൊടിയൂർ
മലയാളം ആണ് പ്രധാന ഭാഷ.
ഒരു ഓസ്ട്രേലിയൻ ഗായകനും ഗാനരചയിതാവും അഭിനേതാവുമാണ് കോഡി റോബർട്ട് സിംപ്സൺ (ജനനം 11 ജനുവരി 1997).
കേരള ഫയർ ആൻഡ് റസ്ക്യൂ സർവീസസ്
കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ തലപ്പിള്ളി താലൂക്കിൽ ഉൾപ്പെടുന്ന ഒരു ഗ്രാമമാണ് നെല്ലുവായ.
തൃശ്ശൂർ, ഗുരുവായൂർ, കുന്നംകുളം, വടക്കാഞ്ചേരി ടൗണുകളുടെ ഇടയിൽ കേച്ചേരിപ്പുഴയുടെ വടക്കേക്കരയിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.
എരുമപ്പെട്ടി പഞ്ചായത്തിലുള്ള ഈ ഗ്രാമം ഇവിടെയുള്ള ധന്വന്തരിക്ഷേത്രത്തിന്റെ പേരിൽ പ്രശസ്തമാണ്.
അതിൽ 2601 പുരുഷന്മാരും 2894 സ്ത്രീകളും ആണ്.
തൃശ്ശൂർ ജില്ലാ ആസ്ഥാനത്ത് നിന്നും 21 കിലോമീറ്റർ വടക്കുപടിഞ്ഞാറുമാറിയാണ് നെല്ലുവായ സ്ഥിതി ചെയ്യുനത്.
വടക്കാഞ്ചേരിയിൽ നിന്നും 12 കിലോമീറ്ററും തലസ്ഥാനനഗരിയിൽ നിന്നും 303 കിലോമീറ്ററുമുണ്ട്.
നെല്ലുവായ കിഴക്ക് മങ്കാടി ഗ്രാമം, പടിഞ്ഞാറ് എരുമപ്പെട്ടി, വടക്ക് കുട്ടഞ്ചേരി എന്നീ ഗ്രാമങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നു.
പ്രധാന ക്ഷേത്രമായ ധന്വന്തരീക്ഷേത്രത്തെക്കൂടാതെ മുല്ലയ്ക്കൽ ഭഗവതിക്ഷേത്രം, സെന്റ് ജോർജ് പള്ളി എന്നിവയും ഗ്രാമത്തിലുണ്ട്.
കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂൂക്കിലെ ഒരുഗ്രാമമാണ് തഴവസെൻസസ് വിവരങ്ങൾ 2011.
മൊഹമ്മദ് റേസ പഹ്‌ലവി
മൊഹമ്മദ് റേസ പഹ്‌ലവി (, ;26 October 1919 – 27 July 1980) മൊഹമ്മദ് റേസ ഷാ ) ഇറാനിലെ ഷാ ആയിരുന്നു.
ഇറാനിലെ രാജവംശത്തിലെ രണ്ടാമത്തെയും അവസാനത്തെയും രാജാവായിരുന്നു അദ്ദേഹം.
ഇതുകൂടാതെ അനേകം മറ്റു നാമങ്ങൾ അദ്ദേഹം വഹിച്ചിട്ടുണ്ട്.
ആര്യമെഹർ (ആര്യന്മാരുടെ ദീപം), ബൊസോർഗ് ആർടെഷ്ടാരാൻ(യോദ്ധാക്കളുടെ തലവൻ) തുടങ്ങിയവ.
രണ്ടാം ലോകമഹായുദ്ധത്തിൽ ഇംഗ്ലിഷ്-സോവിയറ്റ് അധിനിവേശം ഇറാനിൽ നടന്ന സമയത്താണ് അദ്ദേഹം അധികാരത്തിലെത്തിയത്.
മൊഹമ്മദ് റേസ ഷായുടെ കാലത്ത് ഇറാന്റെ എണ്ണവ്യവസായം ഭാഗികമായി ദേശീയവത്കരിച്ചു.
ജനാധിപത്യപരമായി അധികാരത്തിലെത്തിയ പ്രധാനമന്ത്രിയായിരുന്ന മൊ ഹമ്മെദ് മൊസദ്ദെഘ് ആണിതിനു നേതൃത്വം വഹിച്ചത്.
എന്നാൽ യു എസ്- യു കെ സഹായത്തോടെ നടന്ന അട്ടിമറിയിലൂടെ മൊഹമ്മെദ് മൊസദ്ദെഘ് അധികാര ഭ്രഷ്ടനായി.
അതോടെ പാശ്ചാത്യരാജയങ്ങളുടെ എണ്ണ കമ്പനികൾ തിരിച്ചുവന്നു.
മൊഹമ്മദ് റേസ പഹ്‌ലവിയുടെ കാലത്ത് സൈറസ് സ്ഥാപിച്ച പേർഷ്യൻ സാമ്രാജ്യത്തിന്റെ തുടർച്ചയായ 2500ആം വാർഷികം ആചരിക്കുകയുണ്ടായി.
ഈ സമയം മൊഹമ്മദ് റേസ പഹ്‌ലവി ഇറാനിയൻ കലണ്ടർ സൈറസിന്റെ സാമ്രാജ്യരൂപീകരണവുമായി ബന്ധപ്പെട്ട് പരിഷ്കരിച്ചു.
മൊഹമ്മദ് റേസ പഹ്‌ലവി ധവളവിപ്ലവം എന്നപേരിൽ ഇറാനെ ലോകത്തെ ഏറ്റവും വലിയ ലോകശക്തിയാക്കാൻ ഉന്നതമായ സാമ്പത്തിക സാമൂഹിക പരിഷ്കാരത്തിനു ശ്രമംതുടങ്ങി.
രാജ്യത്തെ ആധുനികവത്കരിക്കാനും ചില വ്യവസായങ്ങളെ ദേശീയവത്കരിക്കാനും സ്ത്രീകൾക്ക് സ്വാതന്ത്ര്യം അനുവദിക്കാനും ശ്രമിച്ചു.
ഒരു മതെതര മുസ്ലിം ആയിരുന്ന പഹ്‌ലവിക്ക് മതനേതാക്കളിൽനിന്നും തീവ്രമതവിശ്വാസികളിൽനിന്നും കടുത്ത എതിർപ്പു നേരിടേണ്ടിവന്നു.
പ്രധാനമായി, ഷിയ മതനേതാക്കൾ, തൊഴിലാളിവർഗ്ഗം, എന്നിവർ അദ്ദേഹത്തിന്റെ ശക്തമായ ആധുനികവത്കരണത്തെയും മതേതരവത്കരണവും പാരമ്പര്യവാണിക്കുകളായ ബസാറികളോടുള്ള സമരം, ഇസ്രായേലുമായുള്ള ബന്ധം, അദ്ദേഹത്തിനുചുറ്റുമുണ്ടായിരുന്ന അഴിമതി, അദ്ദേഹത്തിന്റെ കുടുംബം, ഭരണത്തിലുള്ള വരേണ്യവർഗ്ഗം എന്നീ ഘടകങ്ങളുടെ എതിർപ്പ് അദ്ദേഹത്തിനു നേരിടേണ്ടിവന്നു.
ഇറാനിയൻ കമ്യൂണിസ്റ്റ് പാർട്ടിയായ തുദേ പാർട്ടിയെ നിരോധിച്ചതും ഇറാനിയൻ ഇന്റലിജൻസ് ഏജൻസിയുടെ പാർട്ടി ആഭിമുഖ്യത്തെ എതിർത്തതും കൂടുതൽ എതിർപ്പിനു ഇടയാക്കി.
മറ്റു പല ഘടകങ്ങളും അദ്ദേഹത്തിനോടുള്ള എതിർപ്പിനു വകവച്ചു.
കമ്യൂണിസ്റ്റു പാർട്ടിയുടെ സ്വാധീനം വർദ്ധിച്ചുവന്നതും ഇസ്ലാമിസ്റ്റുകളുമായി നിരന്തരം നടന്ന സംഘർഷവും അദ്ദേഹത്തിന്റെ ഭരണത്തിനു യു കെ, യു എസ് എന്നീ രാജയങ്ങളുടെ പിന്തുണയും രാജ്യത്ത് അസ്ഥിരത സൃഷ്ടിച്ചു.
ഇത് ഇറാനിയൻ വിപ്ലവത്തിലേയ്ക്ക് നയിച്ചു.
ജനുവരി 17 നു ഇറാൻ വിട്ടു പോകാൻ അദ്ദേഹത്തെ നിർബന്ധിതനാക്കി.
അധികം താമസിക്കാതെതന്നെ, ഇരാനിയൻ രാജഭരണം അവസാനിപ്പിക്കപ്പെട്ടു.
ഇറാനെ ഇസ്ലാമിക് രിപ്പബ്ലിക്ക് ആയി പ്രഖ്യാപിക്കപ്പെട്ടു.
ആയത്തൊള്ള ഖൊമൈനി ആ രാജ്യത്തിന്റെ തലവനുമായി അവരോധിക്കപ്പെട്ടു.
തിരികെ വന്നാൽ തൂക്കിക്കൊല്ലുമെന്നതിനാൽ ഈജിപ്റ്റിലെ പ്രസിഡന്റായ അന്വർ സാദത്ത് അദ്ദേഹത്തിനു രാഷ്ട്രീയ അഭയം നൽകിയതിനാൽ അവിടെവച്ചുതന്നെ അദ്ദേഹം മരണമടഞ്ഞു.
പിന്നീടു ഇറാനിൽ ഷാ അധികാരത്തിൽ വന്നിട്ടില്ലാത്തതിനാൽ അദ്ദേഹത്തെ ഷാ എന്നു തന്നെ വിളിക്കപ്പെട്ടു.
റേസ പഹ്ലവിയുടെ മകനായി ടെഹ്രാനിൽ ജനിച്ചു.
പഹ്ലവി വംശത്തിൽ ഷായുടെ മൂത്ത മകനായിരുന്നു.
അഷ്രഫ് പഹ്ലവി എന്ന ഇരട്ട സഹോദരിയുടെ കൂടെയാണു ജനനം.
എണ്ണ ദേശവത്കരണവും അട്ടിമറിയും.
ഇത് അതുവരെ ഇറാനിയൻ എണ്ണവിപണി നിയന്ത്രിച്ചിരുന്ന അമേരിക്കയുടെയും ഇംഗ്ലണ്ടിന്റെയും എണ്ണക്കമ്പനികൾ ദേശവത്കരിക്കാൻ സർക്കാർ തീരുമാനിക്കുന്നതിലേയ്ക്കു നയിച്ചു.
അന്നു ജനാധിപത്യപരമായി അധികാരത്തിലെത്തിയ പ്രധാനമന്ത്രിയായിരുന്ന മൊഹമ്മെദ് മൊസദ്ദെഘ് ആണിതിനു നേതൃത്വം വഹിച്ചത്.
ബ്രിട്ടന്റെ എണ്ണക്കമ്പനികൾ ദേശസാൽക്കരിച്ചത് ബ്രിട്ടന്റെ സമ്പദ്വ്യവസ്ഥയെ ബാധിച്ചു.
അമേരിക്കൻ കമ്പനികളും ദേശസാൽക്കരണത്തിൽ നഷ്ടമായതിനാൽ അവർ സി ഐ എ യുടെ സഹായത്താൽ അട്ടിമറിശ്രമം നടത്തി പ്രധാനമന്ത്രിയെ താഴെയിറക്കി.
മൊഹമ്മദ് റേസ പഹ്‌ലവിക്ക് കുറഞ്ഞത് രണ്ടു കൊലപാതകശ്രമങ്ങളെ അതിജീവിക്കേണ്ടിവന്നിട്ടുണ്ട്.
സുസ്ഥിരമായി നിലനിൽക്കുന്ന ഉൽപ്പന്നങ്ങളുടെ നിർമ്മാണം ലക്ഷ്യമാക്കി കൊണ്ട് പ്രവർത്തിക്കുന്ന ഒരു രസതന്ത്ര, രാസ എഞ്ചിനിയറിങ് ശാസ്ത്ര ശാഖയാണ് ഹരിത രസതന്ത്രം അഥവാ സുസ്ഥിര രസതന്ത്രം.
വാഴപ്പള്ളി ശ്രീ മഹാദേവ-ഗണപതി ക്ഷേത്രം
മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ ഒഴൂർ പഞ്ചായത്തിലെ 8,9,10 എന്നീ വാർഡുകൾ അടങ്ങുന്ന ഒരു ചെറിയ ഗ്രാമമാണ് കരിങ്കപ്പാറ.
സൊ-കാർ അല്ലെങ്കിൽ ഷൊ-കാർ, എന്നത് വലിപ്പത്തിനും താഴ്ചയ്ക്കും പേരുകേട്ട വ്യത്യാസപ്പെടുന്ന ഉപ്പു തടാകമാണ്.
ജമ്മു കാഷ്മീരിൽ ലഡാക്കിന്റ് തെക്കു ഭാഗത്തുള്ള താഴ്വരയിൽ റുപുഷു സമതലത്തിൽ സ്ഥിതി ചെയ്യുന്നു.
തടാകത്തിലേക്ക് വരുന്ന വെള്ളം ഉപ്പില്ലാത്തതാണ്.
ഭൂപ്രകൃതിയും കാലാവസ്ഥയും.
സൊ-കാർ തടകത്തിലേക്ക് വെള്ളം വരുന്ന അരുവി തെക്കു പടിഞ്ഞാറുഭാഗത്തുള്ള സ്റ്റാർട്സ്പുക്ക്-സൊ തടാകവുമായി ബന്ധിച്ചിരിക്കുന്നു.